സംസ്ഥാന ബജറ്റ് 2024 ജനുവരി 24 ന്… കഴിഞ്ഞ 4 ബജറ്റുകൾ പോലെയാകില്ല, ഇക്കുറി ജനപ്രിയമായിരിക്കും; കാരണം ഇതാണ്

സംസ്ഥാന ബജറ്റ് 2024 ജനുവരി 24 ന്. ധനമന്ത്രി കെ.എൻ. ബാലഗോപാലിൻ്റെ അഞ്ചാമത്തെ ബജറ്റാണിത്. 2021- 22 ലെ പുതുക്കിയ ബജറ്റ്, 2022 – 23, 2023 – 24, 2024- 25 സാമ്പത്തിക വർഷങ്ങളിലെ ബജറ്റ് എന്നിങ്ങനെ 4 ബജറ്റുകളാണ് കെ.എൻ. ബാലഗോപാൽ ഇതുവരെ അവതരിപ്പിച്ചത്. ജനുവരി മൂന്നാംവാരത്തിൽ ഗവർണറുടെ നയപ്രഖ്യാപനത്തോടെയാകും നിയമസഭാ സമ്മേളനം തുടങ്ങുക.

ബജറ്റിൽ 6000 കോടിയുടെ അധിക നികുതി ചുമത്തി കുപ്രസിദ്ധി ആർജിച്ച ചരിത്രവും ബാലഗോപാലിനുണ്ട്. ജനപ്രിയ ബജറ്റുകൾ ആയിരുന്നില്ല ബാലഗോപാലിൻ്റെ ഇതുവരെയുള്ള ബജറ്റുകൾ എന്നും പരക്കെ വിമർഷനമുണ്ട്.

2025 ഒക്ടോബറിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും അഞ്ച് മാസം കഴിഞ്ഞാൽ നിയമസഭ തെരഞ്ഞെടുപ്പും വരുന്നുണ്ട്. ഇതെല്ലാം മുന്നിൽ കണ്ടാവും ഇത്തവണ ബജറ്റ് അവതരിപ്പിക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടു തന്നെ ഇക്കുറി ജനപ്രിയ നിർദ്ദേശങ്ങൾ ബജറ്റിൽ ഉണ്ടാകും എന്ന് കരുതാം.

100 രൂപ പോലും ക്ഷേമ പെൻഷനിൽ വർധന വരുത്താതെ ആയിരുന്നു നാല് ബജറ്റും ബാലഗോപാൽ അവതരിപ്പിച്ചത്. എൽ.ഡി.എഫ് പ്രകടന പത്രികയിൽ 2500 രൂപയായി ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കും എന്നായിരുന്നു തെരെഞ്ഞെടുപ്പ് വാഗ്ദാനം. അതുകൊണ്ട് തന്നെ ക്ഷേമ പെൻഷനിൽ ഇത്തവണ വർധന ഉണ്ടാകുമെന്നാണ് പ്രതീക്ഷ. 2000 രൂപയായി ക്ഷേമ പെൻഷൻ തുക വർദ്ധിപ്പിച്ചേക്കും.

6 ഗഡു ക്ഷാമബത്തയും ക്ഷാമ ആശ്വാസവും കുടിശിക ആക്കിയതോടെ സർക്കാരിനെതിരെ ജീവനക്കാരും പെൻഷൻകാരും കടുത്ത ദേഷ്യത്തിലാണ്. അത് ശമിപ്പിക്കാനുള്ള നീക്കവും ബജറ്റിൽ ഉണ്ടാകാനുള്ള സാധ്യതകളാണ് ധനവകുപ്പ് വൃത്തങ്ങൾ നൽകുന്ന സൂചന.

2 ഗഡു ക്ഷാമബത്ത ബജറ്റിൽ പ്രഖ്യാപിച്ചേക്കുമെന്നും ശമ്പള പരിഷ്കരണ കമ്മീഷനേയും പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്. മുൻഗണന നൽകേണ്ട മറ്റ് മേഖലകളെ കുറിച്ചുള്ള ചർച്ചയിലാണ് ബാലഗോപാൽ. ദുരന്തം വിതച്ച വയനാടിന് ബജറ്റിൽ പ്രത്യേക പാക്കേജും പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് വർഷം ആയതിനാൽ കടുത്ത നികുതി നിർദ്ദേശങ്ങൾ ഉണ്ടാകില്ലെന്നും പ്രത്യാശിക്കാം.

spot_imgspot_img
spot_imgspot_img

Latest news

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

Other news

31കാരനെ വിവാഹം കഴിച്ച 18 കാരി രാധിക

31കാരനെ വിവാഹം കഴിച്ച 18 കാരി രാധിക മലയാളി പ്രേക്ഷകർക്ക് എക്കാലവും പ്രിയപ്പെട്ടവരാണ്...

ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രാജിവച്ചു

ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രാജിവച്ചു ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രാജിവച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ്...

വി എസ്സിന്റെ സംസ്കാരം ബുധനാഴ്ച

വി എസ്സിന്റെ സംസ്കാരം ബുധനാഴ്ച അന്തരിച്ച മുതിർന്ന കമ്യൂണിസ്റ്റ് നോതാവും മുൻ മുഖ്യമന്ത്രിയുമായ...

കാർത്തികപ്പള്ളി സ്കൂളിൽ പ്രതിഷേധം

കാർത്തികപ്പള്ളി സ്കൂളിൽ പ്രതിഷേധം ആലപ്പുഴ: കാർത്തികപ്പള്ളി സ്കൂളിൽ പ്രതിഷേധം. മാധ്യമപ്രവർത്തകൻ ഉൾപ്പെടെ പരിക്ക്....

ഇനി ലോൺ എടുക്കാൻ സിബിൽ സ്കോർ വേണ്ട!

ഇനി ലോൺ എടുക്കാൻ സിബിൽ സ്കോർ വേണ്ട! രാജ്യത്ത് വായ്പകൾ അനുവദിക്കുന്നതിന് മുമ്പായി...

മുംബൈ ട്രെയിൻ സ്ഫോടനക്കേസ്

മുംബൈ ട്രെയിൻ സ്ഫോടനക്കേസ് മുംബൈ: 2006 ൽ മുംബൈയിൽ നടന്ന ട്രെയിൻ സ്‌ഫോടന...

Related Articles

Popular Categories

spot_imgspot_img