ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ കാണിക്ക ഉരുളിയിൽ നിന്നും പണം മോഷ്ടിച്ച മോഷ്ടാവ് പിടിയിൽ. തൃശൂർ ചാഴൂർ സ്വദേശി സന്തോഷാണ് പിടിയിലായത്. 11,800 രൂപയാണ് ഇയാൾ കവർന്നത്. ക്ഷേത്രത്തിൽ തിരക്കുള്ള സമയത്താണ് സന്തോഷ് കവർച്ച നടത്തുന്നത്. പ്രാർത്ഥിക്കുന്നതു പോലെ
നിന്ന ശേഷം എതിർവശത്തെ സരസ്വതി മണ്ഡപത്തിന് മുൻപിലെ ഉരുളിയിൽ നിന്ന് പണം മോഷ്ടിക്കുകയാണ് പതിവ്. മോഷ്ടിച്ച പണം ഇയാളിൽ നിന്നും കണ്ടെടുത്തു.
Read Also:ആമാശയത്തിൽ ഒളിപ്പിച്ചത് ക്യാപ്സ്യൂൾ രൂപത്തിലാക്കിയ കൊക്കെയ്ൻ; വില ആറുകോടി; കെനിയക്കാരൻ പിടിയിൽ