ശബരിമല ധർമ്മശാസ്‌താ ക്ഷേത്രത്തെ അംഗീകൃത തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ച് ശ്രീലങ്ക സർക്കാർ

ശബരിമല ധർമ്മശാസ്‌താ ക്ഷേത്രത്തെ അംഗീകൃത തീർത്ഥാടന കേന്ദ്രമായി അംഗീകരിച്ച് ശ്രീലങ്ക സർക്കാർ

ശബരിമല ധർമ്മശാസ്‌താ ക്ഷേത്രത്തെ അംഗീകൃത തീർത്ഥാടന കേന്ദ്രമായി ശ്രീലങ്ക സർക്കാർ പ്രഖ്യാപിച്ചു. തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം എടുത്തത്.

ദീർഘകാലത്തെ തീർത്ഥാടക ബന്ധം പരിഗണിച്ചാണ് ശബരിമലയെ അംഗീകൃത തീർത്ഥാടന കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതെന്ന് ലങ്കൻ സർക്കാർ അറിയിച്ചു.

ഓരോ വർഷവും 15,000-ത്തിലധികം ശ്രീലങ്കൻ പൗരന്മാർ ശബരിമലയിൽ ദർശനം നടത്തുന്നുണ്ടെന്ന് വിവരങ്ങൾ പറയുന്നു.

‘ഇന്ത്യയിലെ കേരളത്തിലെ പ്രശസ്തമായ ശബരിമല അയ്യപ്പ ക്ഷേത്രത്തിൽ വർഷങ്ങളായി നിരവധി ശ്രീലങ്കൻ തീർത്ഥാടകർ ദർശനം നടത്തുന്നു,’ എന്നും സർക്കാർ വ്യക്തമാക്കുന്നു.

ഇതിനിടെ, ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് മരക്കൂട്ടം മുതൽ ശരംകുത്തി നെക്ക് പോയിന്റ് വരെ താൽക്കാലിക പന്തൽ നിർമ്മിക്കാൻ തീരുമാനമായി.

ശരംകുത്തി ആൽമരം മുതൽ താഴോട്ട് നടപ്പന്തൽ യു-ടേൺ വരെ പന്തൽ ഒരുക്കും. രണ്ട് സ്ഥലങ്ങളിലായി ഏകദേശം ഒന്നര കിലോമീറ്റർ നീളമുണ്ടാകും. തീർത്ഥാടകർക്ക് കൂടുതൽ സൗകര്യം ലഭ്യമാക്കുന്നതിനായി ദേവസ്വം ബോർഡാണ് ഈ പന്തൽ നിർമ്മിക്കുന്നത്.

അങ്കമാലി-ശബരിമല റെയിൽപാത; വീണ്ടും പ്രതീക്ഷ; ഇത്തവണ ഉറപ്പെന്ന് മന്ത്രി

ന്യൂഡൽഹി: വർഷങ്ങളായി കേരളത്തിലെ ജനങ്ങൾ കാത്തിരുന്ന അങ്കമാലി-ശബരിമല റെയിൽപാത ഉടൻ യാഥാർഥ്യമാകുമെന്ന് സംസ്ഥാന റയിൽവേയുടെ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാൻ.

ഭൂമി ഏറ്റെടുക്കൽ നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി റെയിൽവേയുടെ വിദഗ്ദ സംഘം ജൂലൈയിൽ കേരളത്തിലെത്തുമെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര റയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രി വി. അബ്ദുറഹിമാൻ എന്നിവർ നടത്തിയ ചർച്ചയിലാണ് ശബരി പാത തീരുമാനമായത്.

സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വഴിയാധാരമായ ആയിരക്കണക്കിനു കുടുംബങ്ങളുടെ പ്രശ്നങ്ങൾക്ക് ഇതോടെ പരിഹാരമാകും.

എത്രയും പെട്ടെന്ന് റെയിൽ പാത പൂർത്തീകരിക്കാനാണ് സർക്കാർ ഇപ്പോൾ ശ്രമിക്കുന്നത്. വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന അങ്കമാലി- ശബരിമല റെയിൽപാതയ്ക്കാണ് ഇപ്പോൾ സർക്കാർ മുന്തിയ പരിഗണന നൽകുന്നത്.

രണ്ടാമതായി റെയിൽവേയുടെ തന്നെ മൂന്നും നാലും പാതകൾ നിർമിക്കാനാണ് മുൻഗണന കൊടുക്കുന്നത്.അതിനായുള്ള കാര്യങ്ങൾ വേഗത്തിലാക്കാനും കേന്ദ്ര റയിൽവേ മന്ത്രിയോട് മുഖ്യമന്ത്രി അഭ്യർഥിച്ചു.

മലയാളികൾ ഏറെ ആഗ്രഹിച്ച ഒരു പദ്ധതി നടപ്പിലാക്കാനാവുന്നതിൽ കേരള സർക്കാരിനു അഭിമാനമുണ്ടെന്നും മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു.

Summary:
The Sri Lankan government has officially declared the Sabarimala Dharma Shastha Temple as a recognized pilgrimage site. The decision was made during the Cabinet meeting held on Monday.



spot_imgspot_img
spot_imgspot_img

Latest news

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ വിമാനങ്ങളും ക്രൂയിസ് മിസൈലുകളും...

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍ ടോക്യോ: അമേരിക്ക ചുമത്തിയ അധിക തീരുവ...

ബസ് അപകടത്തിൽ അഞ്ചു മരണം

കാസർകോട്: കേരള – കർണാടക അതിർത്തിയായ തലപ്പാടിയിൽ ബസ് അപകടത്തിൽ അഞ്ചു...

ഇന്ത്യ-യുഎസ് താരിഫ്: പുതിയ വിപണി തേടി രാജ്യം

ഇന്ത്യ-യുഎസ് താരിഫ്: പുതിയ വിപണി തേടി രാജ്യം ന്യൂഡൽഹി: യുഎസ് ഇന്ത്യയ്‌ക്കെതിരെ ഏർപ്പെടുത്തിയ...

Other news

തൃശൂരില്‍ സ്വകാര്യ ബസ് മറിഞ്ഞു

തൃശൂരില്‍ സ്വകാര്യ ബസ് മറിഞ്ഞു തൃശ്ശൂര്‍: സ്വകാര്യ ബസ് മറിഞ്ഞ് 10 യാത്രക്കാർക്ക്...

വൃക്ക വിൽപ്പനയ്ക്ക്; വീഡിയോ പ്രചരിപ്പിച്ചയാൾ പിടിയിൽ

വൃക്ക വിൽപ്പനയ്ക്ക്; വീഡിയോ പ്രചരിപ്പിച്ചയാൾ പിടിയിൽ മനാമ ∙ വൃക്ക വിൽക്കാമെന്ന വ്യാജ...

രാജീവ്‌ ചന്ദ്രശേഖറിന്റെ പിതാവ് അന്തരിച്ചു

രാജീവ്‌ ചന്ദ്രശേഖറിന്റെ പിതാവ് അന്തരിച്ചു ബെംഗളൂരു: ബിജെപി സംസ്ഥാന അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ...

സെഞ്ച്വറി അടിച്ച് വിരമിക്കാനൊരുങ്ങി പ്രിയൻ

സെഞ്ച്വറി അടിച്ച് വിരമിക്കാനൊരുങ്ങി പ്രിയൻ പ്രിയദർശൻ സംവിധാനം രംഗത്ത് നിന്ന് വിരമിക്കാനൊരുങ്ങുന്നു. നൂറാമത്തെ...

പൊലീസുകാരി വഴിയൊരുക്കിയത് രോഗിയില്ലാത്ത ആംബുലൻസിന്

പൊലീസുകാരി വഴിയൊരുക്കിയത് രോഗിയില്ലാത്ത ആംബുലൻസിന് തൃശൂര്‍: ഗതാഗത കുരുക്കിൽപ്പെട്ട ആംബുലൻസിന് പൊലീസുകാരി വഴിയൊരുക്കിയ...

Related Articles

Popular Categories

spot_imgspot_img