കൊച്ചി: വാഹനമിടിച്ച ശേഷം നിര്‍ത്താതെ പോയെന്ന കേസിൽ നടൻ ശ്രീനാഥ് ഭാസിയുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. എറണാകുളം ആര്‍ടിഒയുടേതാണ് നടപടി. പരാതിയില്‍ നേരത്തെ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു.(Sreenath Bhasi’s driving license has been suspended)
പരാതിയിൽ മോട്ടോര്‍ വാഹന വകുപ്പ് വിശദമായ പരിശോധന നടത്തിയിരുന്നു. തുടര്‍ന്നാണ് നടന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. മട്ടാഞ്ചേരി സ്വദേശി നല്‍കിയ പരാതിയിലാണ് നടപടി. കഴിഞ്ഞ മാസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മട്ടാഞ്ചേരിയില്‍ വച്ച് കാറിടിച്ച ശേഷം ശ്രീനാഥ് ഭാസി നിര്‍ത്താതെ പോയെന്നായിരുന്നു മട്ടാഞ്ചേരി പൊലീസിന് ലഭിച്ച പരാതി.
സെപ്റ്റംബര്‍ എട്ടിന് തെറ്റായ ദിശയിലൂടെയെത്തിയ ശ്രീനാഥ് ഭാസിയുടെ കാര്‍ പരാതിക്കാരന്റെ സ്‌കൂട്ടറിലിടിക്കുകയും നിര്‍ത്താതെ പോകുകയുമായിരുന്നു. അപകടത്തില്‍ പരാതിക്കാരന് സാരമായ പരിക്കുകള്‍ സംഭവിച്ചിരുന്നു. എന്നാൽ യാതൊരു വിധ നഷ്ടപരിഹാരവും താരം നൽകിയിരുന്നില്ല.