web analytics

5 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; ഓംപ്രകാശിനെ അറിയില്ലെന്ന് ശ്രീനാഥ് ഭാസി, ലഹരി ഉപയോഗിച്ചിട്ടില്ലെന്നും നടൻ

കൊച്ചി: ​ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിൽ നടൻ ശ്രീനാഥ് ഭാസിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. കൊച്ചി മരട് പൊലീസ് സ്റ്റേഷനിൽ നടന്ന ചോദ്യം ചെയ്യൽ 5 മണിക്കൂർ‌ നീണ്ടു. ലഹരി ഉപയോ​ഗിച്ചിട്ടില്ലെന്നും ഓംപ്രകാശിനെ അറിയില്ലെന്നുമാണ് ശ്രീനാഥ് ഭാസിയുടെ മൊഴി. അതേസമയം നടി പ്രയാഗ മാർട്ടിൻ ചോദ്യം ചെയ്യലിനായി ഹാജരായി.(Sreenath bhasi attended for questioning)

ഒമ്പ്രകാശിന്റെ മുറിയിലെത്തിയത് ബിനു ജോസഫിനൊപ്പമെന്നും ശ്രീനാഥ് അറിയിച്ചു. ബിനു ജോസഫ് സുഹൃത്താണെന്നും ബിനുവുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്നും ഭാസി പൊലീസിന് നൽകിയ മൊഴിയിലുണ്ട്. ഇന്ന് രാവിലെ 11.45 ഓടെയാണ് ശ്രീനാഥ് മരട് പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായത്.

നടന്‍ ശ്രീനാഥ് ഭാസിയും നടി പ്രയാഗ മാര്‍ട്ടിനും കൊച്ചിയിലെ സെവന്‍ സ്റ്റാര്‍ ഹോട്ടലില്‍ ഓം പ്രകാശുണ്ടായിരുന്ന മുറിയിലെത്തിയെന്നാണ് പൊലീസിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. ഇവരെ കൂടാതെ ഇരുപത് പേര്‍ വേറെയുമുണ്ടായിരുന്നു എന്ന് പൊലീസ് പറയുന്നു. മുറിയില്‍ ലഹരിപാര്‍ട്ടി നടന്നെന്ന് ഉറപ്പിച്ചിരിക്കുകയാണ് അന്വേഷണസംഘം. തുടരന്വേഷണത്തിന്‍റെ ഭാഗമായാണ് പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിക്കും നോട്ടീസ് നല്‍കിയത്.

spot_imgspot_img
spot_imgspot_img

Latest news

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ!

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ! കൊൽക്കത്ത:ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒരു അവസരവും...

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ ‘അമർഷം’ പരസ്യമാക്കി മുതിർന്ന നേതാവ്!

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ 'അമർഷം' പരസ്യമാക്കി മുതിർന്ന...

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം തിരുവനന്തപുരം:...

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും വഴിമാറ്റുന്ന സമവാക്യങ്ങൾ

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും...

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും മരിച്ചു

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും...

Other news

വിവാഹവാഗ്ദാനം… ഒരേസമയം രണ്ട് ബന്ധങ്ങൾ… പണം തട്ടിപ്പ്… ലൈംഗിക പീഡനം!

വിവാഹവാഗ്ദാനം… ഒരേസമയം രണ്ട് ബന്ധങ്ങൾ… പണം തട്ടിപ്പ്… ലൈംഗിക പീഡനം! തൃശൂർ:വിവാഹവാഗ്ദാനം നൽകി...

ഇന്നത്തെ നക്ഷത്രഫലം

ഇന്നത്തെ നക്ഷത്രഫലം ഇന്ന് ചില രാശിക്കാർക്ക് വിജയം നിറഞ്ഞ ദിനമായിരിക്കുമ്പോൾ, മറ്റുചിലർക്കു യാത്രയിലും...

കേരളത്തിൽ പരീക്ഷാക്കാലം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് ഇന്ന് തുടക്കം;

തിരുവനന്തപുരം: കേരളത്തിലെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നെഞ്ചിടിപ്പേറ്റി ഈ അധ്യയന വർഷത്തെ...

ക്ഷേത്രോത്സവത്തിനിടെ മർദിച്ചത് ആറംഗസംഘം; കൊല്ലം മരുത്തടിയിൽ ഉത്സവത്തിനിടെ മർദനമേറ്റ കൗമാരക്കാരനു ദാരുണാന്ത്യം

ഉത്സവത്തിനിടെ മർദനമേറ്റ കൗമാരക്കാരനു ദാരുണാന്ത്യം കൊല്ലം മരുത്തടി ക്ഷേത്രോത്സവത്തിനിടെയുണ്ടായ ക്രൂരമായ...

വിവാഹം കഴിച്ചാൽ ₹10,000; കെബിപിഎസ് ജീവനക്കാർക്ക് പുതിയ ആനുകൂല്യം

വിവാഹം കഴിച്ചാൽ ₹10,000; കെബിപിഎസ് ജീവനക്കാർക്ക് പുതിയ ആനുകൂല്യം കൊച്ചി: കേരള ബുക്സ്...

Related Articles

Popular Categories

spot_imgspot_img