web analytics

ആത്മീയ ചികിത്സയുടെ മറവിൽ കോടികളുടെ തട്ടിപ്പ്: 3 പേർ അറസ്റ്റിൽ

ആത്മീയ ചികിത്സയുടെ മറവിൽ കോടികളുടെ തട്ടിപ്പ്: 3 പേർ അറസ്റ്റിൽ

 
കുറ്റ്യാടി: ആത്മീയ ചികിത്സയും വ്യാജശാസ്ത്രവാദങ്ങളും ചൂണ്ടിക്കാട്ടി രണ്ടുകോടിയോളം രൂപ തട്ടിയെടുത്ത മൂന്ന് പേരെ തൊട്ടിൽപാലം പൊലീസ് അറസ്റ്റ് ചെയ്തു. 


മലപ്പുറം കോട്ടക്കൽ കോഡൂർ ഒറ്റത്തറ പി.സി.എച്ച്. ശംസുദ്ദീൻ (43), പുലാമന്തോൾ വളപുരം മന്നേങ്കൽ കണ്ണന്തൊടി എം.കെ. മുഹമ്മദ് ബഷീർ (39), വളയം പടിഞ്ഞാറെ റഫീഖ് (49) എന്നിവരാണ് പിടിയിലായത്. 


തളീക്കര മണിയലംകണ്ടി മുഹമ്മദ് ആദിൽ നൽകിയ പരാതിയിലാണ് നടപടി.
ആദിൽ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. 


ബന്ധുവിന്റെ ചികിത്സയ്ക്കായി പ്രതികളെ സമീപിച്ച ആദിലിനെ, ശംസുദ്ദീൻ ‘ഉസ്താദും ശൈഖുമാണെന്ന്’ പരിചയപ്പെടുത്തി, മാരകരോഗങ്ങൾ പോലും സുഖപ്പെടുത്തിയിട്ടുണ്ടെന്ന് വിശ്വസിപ്പിച്ചത്രെ. 


ഈ വ്യാജ ആത്മീയ ചികിത്സയുടെ പേരിൽ ഏകദേശം രണ്ടുകോടിയോളം രൂപ കൈക്കലാക്കിയെന്നും പരാതിയിൽ പറയുന്നു. 


ഇതിൽ 26 ലക്ഷം രൂപ മാത്രമാണ് തിരിച്ചുകിട്ടിയതെന്നും ആദിൽ പറയുന്നു. പ്രതികൾ തനിക്കെതിരെ ഭീഷണിപ്പെടുത്തലും നടത്തിയതായി ആരോപണം.


പ്രതികൾ നേരത്തെ കോഴിക്കോട് സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയതിനാൽ ഉപാധികളോടെ ജാമ്യം ലഭിച്ചിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ആദിൽ അറിയിച്ചു.


English Summary


Three persons who allegedly cheated a man of nearly ₹2 crore under the guise of spiritual and supernatural healing have been arrested in Kutyadi. The accused convinced the complainant that they were spiritual healers capable of curing fatal diseases. Only ₹26 lakh of the total amount was returned. The accused had already secured anticipatory bail from the Sessions Court, and the complainant plans to challenge it in the High Court.


Spiritual-healing-fraud-arrest-Kutyadi


fraud, spiritual-healing, cheating, Kerala, Kutyadi, arrest, Malappuram, police

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

Other news

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

താപനില ഉയർന്നു: വേനലിൽ വാടാൻ തുടങ്ങി ഏലത്തോട്ടങ്ങൾ; നെഞ്ചിൽ തീയുമായി കർഷകർ

താപനില ഉയർന്നു. വേനലിൽ വാടാൻ തുടങ്ങി ഏലത്തോട്ടങ്ങൾ വേനൽ തുടങ്ങിയതോടെ ഇടുക്കി...

കുറത്തി കോഴി കഴിക്കാൻ പതിരാത്രിക്ക് എത്തിയ സൂപ്പർതാരം; അമ്പരന്ന് ഹോട്ടൽ ജീവനക്കാർ

കുറത്തി കോഴി കഴിക്കാൻ പതിരാത്രിക്ക് എത്തിയ സൂപ്പർതാരം; അമ്പരന്ന് ഹോട്ടൽ ജീവനക്കാർ രുചിവിസ്മയത്തിലൂടെ...

മുംബൈയിൽ വസ്ത്ര നിർമാണ യൂണിറ്റിൽ വൻ തീപിടിത്തം; മൂന്നു തൊഴിലാളികൾക്ക് പരിക്ക്; ഒരാൾക്ക് ഗുരുതരം

മുംബൈയിൽ വസ്ത്ര നിർമാണ യൂണിറ്റിൽ വൻ തീപിടിത്തം മുംബൈ ∙ മുംബൈയിലെ...

ഡിജിപി കെട്ടിപിടിക്കുകയും ഉമ്മവെക്കുകയും ചെയ്തത് സഹപ്രവർത്തകയെ; ഒളിക്യാമറ വെച്ച് പകർത്തിയത്…

ഡിജിപി കെട്ടിപിടിക്കുകയും ഉമ്മവെക്കുകയും ചെയ്തത് സഹപ്രവർത്തകയെ; ഒളിക്യാമറ വെച്ച് പകർത്തിയത്… ബെംഗളൂരു: അശ്ലീലദൃശ്യ...

Related Articles

Popular Categories

spot_imgspot_img