വന്ദേഭാരത് ട്രെയിനുകളുടെ വേഗത കുറയുന്നു; ഈ 3 കാരണങ്ങൾ ഒഴിവാക്കിയാൽ മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാനാവുമെന്നു റയിൽവേ !

രാജ്യത്തിന്റെ അഭിമാനം ലോകത്ത് ഉയർത്തിയ സർവീസുകളിൽ ഒന്നാണ് വന്ദേ ഭാരത്. ദിനംപ്രതി നൂറുകണക്കിന് സർവീസുകൾ നടത്തുന്ന ട്രെയിൻ രാജ്യത്തിന്റെ റെയിൽവേയുടെ മുഖച്ഛായ അപ്പാടെ മാറ്റി. എന്നാൽ ഇപ്പോൾ വന്ദേ ഭാരതത്തിന്റെ വേഗം സംബന്ധിച്ച് ഒരു പുതിയ റിപ്പോർട്ട് വന്നിരിക്കുകയാണ്.(Vandebharat trains slow down)

രാജ്യത്തെ വന്ദേഭാരത് ട്രെയിനുകളുടെ ശരാശരി വേഗം മൂന്ന് വര്‍ഷത്തിനിടെ കുറഞ്ഞതായി റെയില്‍വെ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. വിവരാവകാശ നിയമപ്രകാരം മധ്യപ്രദേശില്‍ നിന്നുള്ള ചന്ദ്രശേഖര്‍ ഗൗര്‍ നല്‍കി സമര്‍പ്പിച്ച അപേക്ഷയിലാണ് റെയില്‍വെ മറുപടി. പല റൂട്ടുകളിലും നടക്കുന്ന അടിസ്ഥാന സൗകര്യ വികസനങ്ങളും വേഗ നിയന്ത്രണമുള്ള റൂട്ടിലേക്ക് വന്ദേഭാരത് ട്രെയിന്‍ ആരംഭിച്ചതുമാണ് വേഗത കുറയുന്നതിന് റെയില്‍വെ കാരണങ്ങളായി നിരത്തുന്നത്.

മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗം കൈവരിക്കാൻ സാധിക്കുമെങ്കിലും ട്രാക്കുകളുടെ അവസ്ഥ കാരണം വന്ദേഭാരത് ട്രെയിനുകള്‍ മണിക്കൂറില്‍ 130 കിലോമീറ്റില്‍ താഴെ വേഗതയിലാണ് പലയിടത്തും സഞ്ചരിക്കുന്നത്. 2020-21 കാലത്ത് മണിക്കൂറില്‍ ശരാശരി 84.48 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ചിരുന്ന വന്ദേഭാരത് ട്രെയിനുകള്‍ 2023-24 കാലത്ത് മണിക്കൂറില്‍ 76.25 കിലോമീറ്റര്‍ വേഗതയിലാണ് സഞ്ചരിക്കുന്നത്. .

ട്രാക്കുകളുടെ നിലവാരം ഉയര്‍ത്തിയാല്‍ മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിനുകള്‍ക്ക് സഞ്ചരിക്കാനാകുമെന്നാണ് റെയില്‍വെയുടെ വാദം. കൊങ്കൺ റെയിൽവെയുടെ ഭാഗങ്ങളിലൂടെ ഓടുന്ന വന്ദേഭാരത് വേഗത വർദ്ധിക്കുന്നതിന് സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്ന് റെയില്‍വെ സൂചിപ്പിക്കുന്നു.

വന്ദേഭാരത് കൂടാതെ പല സാധാരണ ട്രെയിനുകളെയും വേഗകുറവ് ബാധിച്ചിട്ടുണ്ട്. മുംബൈ സിഎസ്എംടി– മഡ്ഗാവ് വന്ദേഭാരത് ഇതിന് ഉദാഹരണമായി റെയില്‍വെ ചൂണ്ടിക്കാട്ടുന്നു.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

Other news

എല്ലാ ബിഎസ്എൻഎൽ ടവറുകളും 4ജി സേവനത്തിലേക്ക് മാറിയ കേരളത്തിലെ ആദ്യ ജില്ല

ആലപ്പുഴ: കേരള സർക്കിളിൽ എല്ലാ ബിഎസ്എൻഎൽ മൊബൈൽ ടവറുകളും 4ജി സേവനത്തിലേക്ക്...

കല്യാണ വീടുകളിലെ നേർക്കാഴ്ചയുമായി ഒടിടി വരവറിയിച്ച് ‘പൊന്മാൻ ‘

ബേസിൽ ജോസഫും സജിൻ ഗോപുവും പ്രധാന കഥാപാത്രങ്ങളായി നവാഗതനായ ജ്യോതിഷ് ശങ്കറിന്റെ...

ഇടുക്കിയിൽ പോക്സോ കേസിൽ യുവാവിന് ശിക്ഷയായി എട്ടിൻ്റെ പണി…!

ഇടുക്കി നെടുംകണ്ടത്ത്പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ യുവാവിന് 29...

അമ്മയുടെയും മക്കളുടെയും ആത്മഹത്യ; ഭർത്താവ് നോബിയുടെ ജാമ്യാപേക്ഷ തള്ളി

കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും പെൺമക്കളും ജീവനൊടുക്കിയ കേസിൽ പ്രതി നോബി ലൂക്കോസിന്റെ...

അങ്കമാലിയിൽ ഇടിമിന്നലേറ്റ് വയോധിക മരിച്ചു

കൊച്ചി: സംസ്ഥാനത്ത് ഇടിമിന്നലിൽ ഒരു മരണം. എറണാകുളം അങ്കമാലിയിലാണ് അപകടമുണ്ടായത്. വേങ്ങൂർ...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!