സ്പെഷല്‍ ടാസ്ക് ഫോഴ്സിന്‍റെ ഏറ്റുമുട്ടലില്‍ നാല് ക്രിമിനല്‍ കേസ് പ്രതികളെ വധിച്ചു. ഉത്തർപ്രദേശിൽ ആണ് സംഭവം. ഗുണ്ടാസംഘത്തലവന്‍ അര്‍ഷാദ്, കൂട്ടാളികളായ മഞ്ജിത്, സതീഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. അര്‍ഷാദിന്റെ തലയ്ക്ക് പൊലീസ് ഒരുലക്ഷം വിലയിട്ടിരുന്നു. മരിച്ച ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. ഏറ്റമുട്ടലില്‍ ഒരു പൊലീസുകാരന് പരിക്കേറ്റു. Special Task Force kills four criminal suspects
സഹാറന്‍പൂരിലെ ബെഹാട്ടില്‍ പൊലീസ് സ്റ്റേഷനിൽ നിന്ന് കവർച്ച നടത്തിയ കേസില്‍ പ്രതിയായിരുന്നു അര്‍ഷാദ്. കവർച്ച, മോഷണം, കൊലപാതകം തുടങ്ങിയ പത്തോളം കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്.
തിങ്കളാഴ്ച രാത്രി വൈകിയാണ് അക്രമികൾ ഷാംലിയിലെ ജിജാന മേഖലയില്‍ മോഷണം നടത്താൻ പദ്ധതിയിട്ടതായി എസ്ടിഎഫിന് വിവരം ലഭിച്ചത്. ഇതേത്തുടർന്ന് എസ്ടിഎഫ് സംഘം സ്ഥലത്തെത്തി. കാർ വരുന്നത് കണ്ട സംഘം ഇത് തടയാൻ ശ്രമിച്ചു. കാറില്‍ നിന്ന് വെടിവയ്പ്പുണ്ടായെന്ന് എസ്ടിഎഫ് വൃത്തങ്ങൾ പറയുന്നു. പൊലീസും വെടിയുതിര്‍ത്തു. ഏറ്റുമുട്ടല്‍ 30 മിനിറ്റോളം നീണ്ടു. ഇതിനിടെയാണ് നാലുപേരും കൊല്ലപ്പെട്ടത്.