web analytics

ദീപാവലിക്ക് അടിച്ച് പാമ്പാകാതിരിക്കാൻ സർക്കാരിൻ്റെ കരുതൽ; ഒന്നര പെഗ്ഗിൻ്റെ ബോട്ടിലുകളുമായി ടാസ്മാക്

ദീപാവലിക്ക് കുടിയന്‍മാര്‍ക്കായി തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രത്യേക ഓഫര്‍. കൂടുതല്‍ മദ്യം കുടിച്ച് അലമ്പുണ്ടാകാതിരിക്കാനാണ് ഒന്നര പെഗ്ഗ് മാത്രം അളവുള്ള കുപ്പികൾ ഇറക്കുന്നത്. Special Offer of Tamilnadu Govt

90 മില്ലിയുടെ കുപ്പികള്‍ വില്‍പ്പന നടത്താന്‍ തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ മദ്യ വിതരണ സ്ഥാപനമായ ടാസ്മാക് (തമിഴ്‌നാട് സ്റ്റേറ്റ് മാര്‍ക്കറ്റിംഗ് കോര്‍പ്പറേഷന്‍) തീരുമാനിച്ചു.

പ്ലാസ്റ്റിക് ബോട്ടിലില്‍ വില്‍പ്പന നടത്തുന്ന 90 മില്ലിക്ക് 80 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. കര്‍ണാടകത്തില്‍ ടെട്രാ പാക്കറ്റുകളിലാണ് കുറഞ്ഞ അളവിലുള്ള മദ്യം വില്‍ക്കുന്നത്. തെലുങ്കാനയിലെ മദ്യവില്‍പ്പനയുടെ ഭൂരിഭാഗവും 90 മില്ലി പ്ലാസ്റ്റിക് കുപ്പികളിലൂടെയാണ്.

കള്ളക്കുറിച്ചിയില്‍ അടുത്ത കാലത്തുണ്ടായ വ്യാജമദ്യ ദുരന്തം മൂലം അറുപതിലധികം പേരാണ് കൊല്ലപ്പെട്ടത്. ഈ സാഹചര്യത്തിലാണ് കുറഞ്ഞ വിലയ്ക്ക് മിതമായ അളവില്‍ മദ്യം വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കേരളത്തിലെപ്പോലെ തമിഴ്‌നാട്ടിലും മദ്യവിതരണവും, വില്‍പ്പനയും സര്‍ക്കാര്‍ നേരിട്ടാണ് നടത്തുന്നത്.

അയല്‍ സംസ്ഥാനങ്ങളില്‍ ചെറിയ അളവില്‍ മദ്യ വില്‍പ്പന നടക്കുമ്പോള്‍, കേരളത്തില്‍ 180 മില്ലി 360 മില്ലി, 500 മില്ലി, 750, മില്ലി , 1000 മില്ലി കുപ്പികളിലുള്ള മദ്യ വില്‍പ്പനയാണ് ബെവ് കോ നടക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ടൈപ്പ് വൺ പ്രമേഹബാധിതർക്ക് പരീക്ഷയിൽ അധിക സമയം; സി.ബി.എസ്.ഇയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍റെ നിർദ്ദേശം

ടൈപ്പ് വൺ പ്രമേഹബാധിതർക്ക് പരീക്ഷയിൽ അധിക സമയം; സി.ബി.എസ്.ഇയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍റെ...

ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ മോഷണം; കിഴി തുറന്ന ജീവനക്കാരൻ അറസ്റ്റിൽ

ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ മോഷണം; കിഴി തുറന്ന ജീവനക്കാരൻ അറസ്റ്റിൽ പത്തനംതിട്ട: ശബരിമല...

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ കണ്ണൂർ: പയ്യന്നൂർ രാമന്തളിയിൽ...

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ സഹോദരി

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ...

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം!

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം! തിരുവനന്തപുരം: തദ്ദേശ...

Other news

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ; ലംഘിച്ചാൽ പിരിച്ചുവിടണമെന്ന് കേരള പൊലീസ് 

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ; ലംഘിച്ചാൽ പിരിച്ചുവിടണമെന്ന് കേരള...

കൊച്ചിയിൽ കൈവിട്ടുപോകാതെ കോൺഗ്രസ്; പക്ഷെ മേയർ കസേരയിൽ ആര്? ഗ്രൂപ്പ് പോര് മുറുകുന്നു; അന്തിമ പട്ടിക പുറത്ത്

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടി കൊച്ചി കോർപ്പറേഷൻ ഭരണം...

ചൈനീസ് നിർമ്മിത സ്നൈപ്പർ റൈഫിൾ ടെലിസ്കോപ്പ് 6 വയസുകാരനു കിട്ടിയത് ചവറുകൂനയിൽ നിന്ന്; കാശ്മീരിൽ കനത്ത ജാഗ്രത

ചൈനീസ് നിർമ്മിത സ്നൈപ്പർ റൈഫിൾ ടെലിസ്കോപ്പ് 6 വയസുകാരനു കിട്ടിയത് ചവറുകൂനയിൽ...

ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ മോഷണം; കിഴി തുറന്ന ജീവനക്കാരൻ അറസ്റ്റിൽ

ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ മോഷണം; കിഴി തുറന്ന ജീവനക്കാരൻ അറസ്റ്റിൽ പത്തനംതിട്ട: ശബരിമല...

പീഡനക്കേസ് ഇരകൾ കൂറുമാറിയാൽ നഷ്‌ടപരിഹാരം തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി

പീഡനക്കേസ് ഇരകൾ കൂറുമാറിയാൽ നഷ്‌ടപരിഹാരം തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി ന്യൂഡൽഹി: ലൈംഗിക പീഡനക്കേസുകളിലെ ഇരകൾക്ക്...

Related Articles

Popular Categories

spot_imgspot_img