web analytics

ദക്ഷിണ കർണാടകയിലെ യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാരു വധക്കേസ്; കൊച്ചിയിൽ എൻഐഎ റെയ്ഡ്

ദക്ഷിണ കർണാടകയിലെ യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാരു വധത്തിൽ വിവരങ്ങൾ തേടി കേരളം ഉൾപ്പെടെ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ എൻഐഎയുടെ റെയ്ഡ്. കേരളത്തിൽ കൊച്ചിയിലാണ് പരിശോധന നടക്കുന്നത്. കർണാടകയിൽ 16 ഇടങ്ങളിൽ പരിശോധന നടക്കുന്നുണ്ട്.

2022 ജൂലായ് 26നാണ് പ്രവീൺ നെട്ടാരുവിനെ സുള്ള്യയിലെ സ്വന്തം കടയുടെ മുന്നിൽവച്ച് സ്‌കൂട്ടറിലെത്തിയ രണ്ടുപേർ വെട്ടിക്കൊലപ്പെടുത്തിയത്. ആദ്യം ലോക്കൽ പോലീസ് അന്വേഷിച്ച കേസ് പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു. കേസിൽ ഇതുവരെ 19 പേർ അറസ്റ്റിലായിട്ടുണ്ട്. ഇവരുടെ പേരിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്

2022 ജൂലൈയിൽ പോപ്പുലർ ഫ്രണ്ടിൻറെ പ്രത്യേക സംഘമാണ് കൊലപാതകം നടത്തിയത് എന്നാണ് എൻഐഎ വെളിപ്പെടുത്തുന്നത്. കേസിൽ പ്രതികളായ മുസ്തഫ പൈച്ചർ, സിറാജ്, ഇല്യാസ് എന്നിവരെ കഴിഞ്ഞ മെയ് 11 ന് എൻഐഎ അറസ്റ്റ് ചെയ്തിരുന്നു.

കുടക് സ്വദേശി എം.എച്ച്.തുഫൈലാണ് ഈ കൊലപാതകസംഘത്തിന്റെ നേതാവ്. ഇയാളാണ് കൊലപാതകികൾക്ക് പരിശീലനം നൽകിയതെന്നാണ് എൻഐഎ പറയുന്നത്. പ്രധാന പ്രതികളടക്കമുള്ള മൂന്ന് പേർക്ക് ഇയാൾ മൈസൂരു, കുടക്, ഈറോഡ് എന്നിവിടങ്ങളിൽ ഒളിത്താവളമൊരുക്കി.

spot_imgspot_img
spot_imgspot_img

Latest news

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

Other news

സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിൽ ബൈക്ക് മോഷണം; യുവാവ് പിടിയിൽ

സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിൽ ബൈക്ക് മോഷണം; യുവാവ് പിടിയിൽ തിരുവനന്തപുരം: തിരുവനന്തപുരം...

വ്യാജ പ്രചാരണങ്ങൾ; അവയവദാനത്തോട് മുഖംതിരിച്ച് മലയാളികൾ

വ്യാജ പ്രചാരണങ്ങൾ; അവയവദാനത്തോട് മുഖംതിരിച്ച് മലയാളികൾ തൃശൂർ: രാജ്യത്തെ പല ഇതരസംസ്ഥാനങ്ങളിൽ ലക്ഷത്തിലധികം...

റോക്കറ്റ് പോലെ കുതിച്ച് സ്വർണവില! ഈ മാസത്തെ ഉയർന്ന നിരക്കിൽ

റോക്കറ്റ് പോലെ കുതിച്ച് സ്വർണവില! ഈ മാസത്തെ ഉയർന്ന നിരക്കിൽ കൊച്ചി: സംസ്ഥാനത്ത്...

ഞാന്‍ ബിജെപിയില്‍ ചേരും, രാജീവ് ചന്ദ്രശേഖറുമായി ചർച്ച നടത്തിയെന്ന് സിപിഎം മുൻ എംഎൽഎ

ഞാന്‍ ബിജെപിയില്‍ ചേരും, രാജീവ് ചന്ദ്രശേഖറുമായി ചർച്ച നടത്തിയെന്ന് സിപിഎം മുൻ...

രാജേന്ദ്രൻ ബിജെപിക്ക് മുന്നിൽ വച്ചിരിക്കുന്നത് അഞ്ച് ഉപാധികൾ

രാജേന്ദ്രൻ ബിജെപിക്ക് മുന്നിൽ വച്ചിരിക്കുന്നത് അഞ്ച് ഉപാധികൾ കോട്ടയം ∙ സിപിഎമ്മിന്റെ ദേവികുളം...

Related Articles

Popular Categories

spot_imgspot_img