നടൻ നെപ്പോളിയന്റെ മകൻ ധനൂഷ് വിവാഹിതനായി; മകന് വേണ്ടി അക്ഷയയുടെ കഴുത്തില്‍ താലി ചാർത്തിയത് അമ്മ!

തെന്നിന്ത്യൻ താരം നെപ്പോളിയന്റെ മകൻ ധനൂഷ് വിവാഹിതനായി. തിരുനെൽവേലി സ്വദേശിനി അക്ഷയയാണ് വധു. മസ്കുലാർ ഡിസ്ട്രോഫി ബാധിതനായ ധനൂഷിന് വേണ്ടി അമ്മയാണ് അക്ഷയയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്.

ജപ്പാനില്‍ വെച്ച നടന്ന വിവാഹാഘോഷത്തില്‍ കാർത്തി, ശരത്കുമാർ, മീന, ഖുശ്ബു, സുഹാസിനി തുടങ്ങി തെന്നിന്ത്യയിലെ പ്രമുഖ താരങ്ങൾ പങ്കെടുത്തു.

നേരിലെത്താൻ കഴിയാതിരുന്ന ശിവകാർത്തികേയൻ വിഡിയോ കോളിലൂടെ വധൂവരന്മാർക്ക് ആശംസകൾ നേർന്നു. ഹിന്ദു ആചാരപ്രകാരമാണ് ചടങ്ങുകൾ നടന്നത്.

ഹൽദി, മെഹന്ദി, സംഗീത് തുടങ്ങി വലിയ ആഘോഷ പരിപാടികൾ വിവാഹത്തോടനുബന്ധിച്ച് ഒരുക്കിയിരുന്നു. കഴിഞ്ഞ ജൂലായിലായിരുന്നു ധനൂഷിന്റെയും അക്ഷയയുടെയും വിവാഹ നിശ്ചയം നടന്നത്.

നെപ്പോളിയനും ഭാര്യയും തിരുനെൽവേലിയിലെത്തി ചടങ്ങിൽ പങ്കെടുത്തു. മകന് യാത്ര ചെയ്യാൻ സാധിക്കാത്ത അവസ്ഥയായതിനാൽ വിഡിയോ കോളിലൂടെ എത്തുകയായിരുന്നു.

വളരെ ചെറു പ്രായത്തില്‍ തന്നെ ധനൂഷിന് മസ്കുലാർ ഡിസ്ട്രോഫി രോഗം സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് മകന്റെ ചികിത്സക്കായി നെപ്പോളിയൻ സകുടുംബം അമേരിക്കയിലേക്ക് താമസം മാറുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

Other news

വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളി

വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളി വാഗമണ്ണിൽ പണം വെച്ച് ചീട്ടു കളിച്ച 20...

പഞ്ചായത്തംഗവും അമ്മയും മരിച്ച നിലയിൽ

പഞ്ചായത്തംഗവും അമ്മയും മരിച്ച നിലയിൽ തിരുവനന്തപുരം: പഞ്ചായത്ത് അംഗത്തെയും അമ്മയെയും തൂങ്ങിമരിച്ച നിലയിൽ...

ഷാർജയിലെ ഫ്ലാറ്റിൽ തീപിടുത്തം; യുവതി മരിച്ചു

ഷാർജയിലെ ഫ്ലാറ്റിൽ തീപിടുത്തം; യുവതി മരിച്ചു ഷാർജയിലെ ഉണ്ടായ തീപിടിത്തത്തിൽ 46 വയസ്സുള്ള...

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും തിരുവനന്തപുരം: തേങ്ങയ്‌ക്കും വെളിച്ചെണ്ണയ്‌ക്കും...

അമ്മയ്ക്കുനേരെ ആക്രമണം; ഗുരുതര പരിക്ക്

അമ്മയ്ക്കുനേരെ ആക്രമണം; ഗുരുതര പരിക്ക് നോയിഡ: മകളുടെ ദുരൂഹമൃത്യുവിനെതിരെ നിയമപരമായി നീങ്ങിക്കൊണ്ടിരുന്ന അമ്മക്ക്...

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

Related Articles

Popular Categories

spot_imgspot_img