web analytics

‘രാഷ്ട്രപതിയ്ക്ക് സംസാരിക്കാൻ പോലും വയ്യ, പാവം’; സോണിയ ഗാന്ധിയുടെ പരാമർശം വിവാദത്തിൽ

പ്രസ്താവനയ്‌ക്കെതിരെ രാഷ്ട്രപതി ഭവനും രംഗത്തെത്തിയിട്ടുണ്ട്

ന്യൂഡൽഹി: പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു നടത്തിയ പ്രസംഗത്തിനെതിരെ വിവാദ പരാമർശവുമായി സോണിയ ഗാന്ധി. ‘പ്രസംഗത്തിന്റെ അവസാനം എത്തിയപ്പോഴേക്കും രാഷ്ട്രപതി തളർന്നു. അവർക്ക് സംസാരിക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല. പാവം’ എന്നായിരുന്നു സോണിയ ഗാന്ധിയുടെ പരാമർശം. പ്രസംഗം മുഴുവൻ വ്യാജ വാഗ്ദാനങ്ങളായിരുന്നുവെന്നും ജനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് രാഷ്ട്രപതി സംസാരിച്ചില്ലെന്നും അവർ ആരോപിച്ചു.(Sonia Gandhi’s Controversial Remarks in President’s Speech)

പരാമർശത്തിന് പിന്നാലെ സോണിയയുടെ പരാമർശം രാഷ്ട്രപതിയുടെ പദവിയെ അവഹേളിക്കുന്നതും ഫ്യൂഡൽ മനോഭാവം വ്യക്തമാക്കുന്നതുമാണെന്ന് ബിജെപി വിമർശിച്ചു. പ്രസ്താവനയ്‌ക്കെതിരെ രാഷ്ട്രപതി ഭവനും രംഗത്തെത്തിയിട്ടുണ്ട്. രാഷ്ട്രപതിയുടെ പ്രസംഗത്തെക്കുറിച്ചു കോൺഗ്രസിന്റെ ചില പ്രമുഖ നേതാക്കൾ നടത്തിയ പരാമർശം ദൗർഭാഗ്യകരവും പൂർണമായും ഒഴിവാക്കേണ്ടതുമായിരുന്നെന്ന് രാഷ്ട്രപതി ഭവൻ പ്രതികരിച്ചു.

‘ രാഷ്ട്രപതി ഒരു ഘട്ടത്തിലും തളർന്നുപോയിട്ടില്ല. മറിച്ച്, പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിനും സ്ത്രീകൾക്കും കർഷകർക്കുമായി സംസാരിക്കുക എന്നത് ക്ഷീണിപ്പിക്കുന്ന കാര്യമല്ലെന്നാണ് രാഷ്ട്രപതി വിശ്വസിക്കുന്നത്’–രാഷ്ട്രപതി ഭവന്റെ പ്രസ്താവനയിൽ പറയുന്നു.
രാഷ്ട്രപതിയുടെ പദവിയെ വ്രണപ്പെടുത്തുന്ന പരാമർശമായിരുന്നു അത്. മര്യാദയുടെ ലംഘനമാണ് അവർ ചെയ്തതെന്നും രാഷ്ട്രപതി ഭവൻ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

കുടിവെള്ള പൈപ്പ് പൊട്ടി; വീടുകളിൽ വെള്ളം കയറി, റോഡ് അടച്ചു

കോഴിക്കോട്: മലാപ്പറമ്പിൽ പുലർച്ചെയോടെ കുടിവെള്ള പൈപ്പ് പൊട്ടിയതോടെ നിരവധി വീടുകളിൽ വെള്ളവും...

Related Articles

Popular Categories

spot_imgspot_img