കൊച്ചി: മൃതദേഹം രഹസ്യമായി കുഴിച്ചിടാന്‍ ശ്രമിച്ച മകനെ പിടികൂടി പോലീസ്. കൊച്ചി വെണ്ണലയിലാണ് സംഭവം. വെണ്ണല സ്വദേശി അല്ലി (72) യാണ് മരിച്ചത്. (son tries to bury mothers body in kochi vennala)
സംഭവത്തില്‍ മകന്‍ പ്രദീപിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പുലര്‍ച്ചെ വീട്ടുമുറ്റത്ത് കുഴിയെടുത്താണ് വൃദ്ധയുടെ മൃതദേഹം കുഴിച്ചിട്ടത്. ഇതു ശ്രദ്ധയില്‍പ്പെട്ട നാട്ടുകാർവിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
പൊലീസെത്തിയപ്പോള്‍ മകന്‍ പ്രദീപ് മദ്യലഹരിയിലായിരുന്നു. എന്താണ് സംഭവിച്ചതെന്ന് പൊലീസ് ചോദിച്ചപ്പോള്‍ അമ്മ മരിച്ചു, ഞാന്‍ കുഴിയെടുത്ത് കുഴിച്ചിട്ടു എന്നായിരുന്നു പ്രദീപിന്റെ മറുപടി. തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അല്ലിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റും. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
യുട്യൂബ് ഇൻഫ്ലുവൻസർക്കെതിരെ സെബിയുടെ കടുത്ത നടപടി; യൂട്യൂബ് വരുമാനമായി ലഭിച്ച 9.5 കോടി തിരികെ നൽകണം; ചാനലിനും പൂട്ടുവീണു