അമ്മയെ മർദിച്ച ശേഷം തീകൊളുത്തി കൊന്ന് മകൻ. സോനഭദ്രയിലെ ബച്ര ഗ്രാമത്തിൽ കഴിഞ്ഞദിവസമാണ് സംഭവം. 50കാരിയായ കമലേഷ് ദേവിയെയാണ് മകൻ കിഷുൻ ബിഹാരി യാദവ് കൊലപ്പെടുത്തിയത്. ആടിനെ വിൽക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെയാണ് ദാരുണ സംഭവം അരങ്ങേറിയത്.Son sets his mother on fire after brutally beating her
സംഭവത്തേക്കുറിച്ച് പോലീസ് പറയുന്നത് :
വീട്ടിൽ മകനും മരുമകൾക്കുമൊപ്പമാണ് കമലേഷ് ദേവി താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി ആടിനെ വിൽക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ കമലേഷ് ദേവിയുടെ തലയിൽ മകൻ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് അടിക്കുകയും തുടർന്ന് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു
നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തി തീയണച്ചെങ്കിലും മരിച്ചിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തതായി അഡീഷണൽ എസ്.പി ത്രിഭുവൻ നാഥ് ത്രിപാഠി പറഞ്ഞു.