കായംകുളം: ഉൽസവപറമ്പിൽ നാട്ടുകാരോട് വഴക്കിട്ട അമ്മയെ മകൻ മർദ്ദിച്ചു കൊലപ്പെടുത്തി. പുതുപ്പള്ളി മഹിളമുക്ക് പണിക്കശ്ശേരി ശാന്തമ്മ (71) ആണ് കൊല്ലപ്പെട്ടത്. ശാന്തമ്മയുടെ ഇളയമകൻ ബ്രഹമദേവനെ (43) കായംകുളം പൊലീസ് കസ്റ്റഡിയിൽ എടുത്തു. കൊലപാതകത്തേ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ശാന്തമ്മയുടെ വീടിന് സമീപത്തുള്ള അമ്പലത്തിൽ ഉത്സവമായിരുന്നു. ഉത്സവ പറമ്പിൽ ഭക്ഷണം കഴിക്കുന്നതിനിടെ ശാന്തമ്മ നാട്ടുകാരിൽ ചിലരുമായി വഴക്കിട്ടു. ഇതിനെ തുടർന്ന് പ്രകോപിതനായ മകൻ അമ്മയെയും വിളിച്ച് വീട്ടിലേക്ക് പോയി. ഇവിടെ വച്ച് അതിക്രൂരമായി അമ്മയെ മർദ്ദിക്കുകയായിരുന്നു. ശാന്തമ്മയുടെ വയറിൽ അടിയേറ്റ ശാന്തമ്മ തൽക്ഷണം തന്നെ മരണപ്പെട്ടുവെന്ന് പൊലീസ് പറഞ്ഞു.
