കോട്ടയം: അമ്മായിയമ്മയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി മരുമകൻ. പാലയിലാണ് കുടുംബപ്രശ്‌നങ്ങളെ തുടർന്ന് അമ്മായിയമ്മയെ മരുമകൻ പെട്രോൾ ഒഴിച്ച് കത്തിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. നിർമ്മല എന്ന സ്ത്രീയാണ് ആക്രമണത്തിന് ഇരയായാത്. ഇവരുടെ മകളുടെ ഭർത്താവായ മനോജാണ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്.
ഇരുവരും തമ്മിൽ കുടംബപ്രശ്‌നങ്ങൾ നിലനിന്നിരുന്നു. ഇന്നലെ രാത്രിയോടെ മനോജ് പെട്രോളുമായെത്തി നിർമ്മലയെ ആക്രമിക്കുകയായിരുന്നു. ശരീരത്തിൽ മുഴുവൻ പെട്രോൾ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. ഈ സമയത്ത് തന്നെ മനോജിന്റെ ശരീരത്തിലേക്കും തീപടരുകയായിരുന്നു.
ഓടി കൂടിയ നാട്ടുകാരാണ് തീയണച്ച് ഇരുവരേയും ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരും ഇന്ന് രാവിലെയോടെയാണ് മരിച്ചത്. നേരത്തേയും മനോജ് ഈ വീട്ടിലെത്തി അക്രമങ്ങൾ നടത്തിയിരുന്നു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി മാറ്റി.