ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ രൂക്ഷമായി വിമർശിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ SNDP yogam General Secretary Vellappally Natesan . ഇത്രയും തറയായ ഒരു പ്രതിപക്ഷ നേതാവിനെ കേരളം കണ്ടിട്ടില്ലെന്നും, കോൺഗ്രസിലെ ഭിന്നത കാരണം എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കോൺഗ്രസിനോട് തനിക്ക് വിരോധമില്ലെന്നും, എന്നാൽ ചില നേതാക്കൾ വ‍്യക്തി വിരോധം തീർക്കുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
ആലുവയിൽ വച്ച് നടത്തിയ പ്രസംഗത്തിന്‍റെ പേരിൽ കെപിസിസി പ്രസിഡന്‍റായിരുന്ന വി.എം. സുധീരൻ തന്നെ അറസ്റ്റ് ചെയ്യാൻ അന്നത്തെ ആഭ‍്യന്തര മന്ത്രിക്ക് കത്തെഴുതിയിരുന്നുവെന്നും, അന്ന് കോൺഗ്രസ് തന്നെ അകത്തിടാൻ ശ്രമിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, സ്ഥാനാർഥികളെ കാണാൻ അനുവദിക്കാത്തതിനെക്കുറിച്ചും വെള്ളാപ്പള്ളി പ്രതികരിച്ചു. മുൻകൂട്ടി പറഞ്ഞിട്ട് യുഡിഎഫ് സ്ഥാനാർഥികളായ രാഹുൽ മാങ്കൂട്ടത്തിലിനും രമ‍്യ ഹരിദാസിനും തന്നെ കാണാൻ വരാമെന്ന് അദ്ദേഹം പറഞ്ഞു.