പാമ്പാട്ടിയെ മൂർഖൻ കടിച്ചു; പിന്നാലെ പാമ്പിൻറെ പല്ലുകൾ അടർത്തി മാറ്റി ; വീഡിയോ വൈറൽ

നാട്ടുകാർക്ക് മുമ്പിൽ മൂർഖൻ പാമ്പിനെ പ്രദർശിപ്പിക്കുന്നതിനിടെ പാമ്പാട്ടിയെ മൂർഖൻ കടിച്ചു. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നുണ്ട്. തുടക്കത്തിൽ ഇയാൾ പാമ്പിനെ തൻറെ കഴുത്തിൽ അണിഞ്ഞ നിലയിലാണ്. ചുറ്റും നിൽക്കുന്നവരുമായി സംസാരിക്കുന്നതിനിടെ ആണ് പാമ്പ് ഇയാളുടെ കൈയിൽ കടിക്കുന്നത്.അപ്രതീക്ഷിതമായി കടിയേറ്റ പാമ്പാട്ടി ആദ്യമൊന്ന് പരുങ്ങിയെങ്കിലും സമചിത്തത കൈവിട്ടില്ല. അദ്ദേഹം കഴിയുന്നത്രവേഗം കൈയിൽ നിന്നും പാമ്പിൻറെ പല്ലുകൾ അടർത്തി മാറ്റി. പിന്നാലെ തറയിൽ ഇരുന്ന പാമ്പാട്ടിയുടെ കൈത്തണ്ടയിൽ, സമീപത്ത് നിന്ന ഒരു യുവാവ് ഒരു കയർ കൊണ്ട് നന്നായി മൂറുക്കി കെട്ടുന്നു. പാമ്പിൻറെ വിഷം ശരീരത്തിൻറെ മറ്റ് ഭാഗങ്ങളിലേക്ക് പടരാതിരിക്കാനായിരുന്നു അത്. ഇതിന് പിന്നാലെ പാമ്പാട്ടി ഒരു ബ്ലേഡ് ഉപയോഗിച്ച് പാമ്പ് കടിച്ച കൈയിൽ പല സ്ഥലത്തായി മുറിവുകളിടുന്നു.

കൈയിൽ അവിടിവിടായി രക്തം പൊടിയുന്നതും വീഡിയോയിൽ കാണാം. പാമ്പിൻറെ വിഷം പുറത്ത് കളയാനുള്ള ഏറ്റവും പ്രാകൃതമായ മാർഗ്ഗമായിരുന്നു അത്.അബ്ദുള്ള അൽ ബലൂഷി എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് പങ്കുവച്ച വീഡിയോ ദശലക്ഷക്കണക്കിന് പേർ ഇതിനകം കണ്ടു കഴിഞ്ഞു. വീഡിയോ കണ്ട നിരവധി പേർ അദ്ദേഹം ജീവിച്ചിരിപ്പുണ്ടോയെന്നാണ് ആദ്യമന്വേഷിച്ചത്. നിരവധി പേർ പാമ്പാട്ടിയുടെ പ്രവർത്തിയെ വിമർശിച്ചു. ഇക്കാലത്തും ഇത്രയും അശാസ്ത്രീയമായ രീതിയിലാണോ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് എന്നായിരുന്നു മറ്റു ചിലരുടെ സംശയം. മറ്റൊരാൾ എഴുതിയത് ആ അനാവശ്യ മുറിവേൽപ്പിക്കലുകൾ ചെയ്യുന്നതിന് പകരം ആശുപത്രിയിൽ പോകണം എന്നായിരുന്നു.

Read Also : റാഗിങിനിടെ വിദ്യാർത്ഥിയ്ക്ക് ക്രൂരമർദ്ദനം; മർദ്ദിച്ചത് പതിനഞ്ചോളം സീനിയർ വിദ്യാർത്ഥികൾ

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ?

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ? ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക്...

പഞ്ചായത്തംഗവും അമ്മയും മരിച്ച നിലയിൽ

പഞ്ചായത്തംഗവും അമ്മയും മരിച്ച നിലയിൽ തിരുവനന്തപുരം: പഞ്ചായത്ത് അംഗത്തെയും അമ്മയെയും തൂങ്ങിമരിച്ച നിലയിൽ...

വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളി

വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളി വാഗമണ്ണിൽ പണം വെച്ച് ചീട്ടു കളിച്ച 20...

ശബരിമല:ട്രാക്ടറിൽ പോലീസ്ഉന്നതൻ; റിപ്പോർട്ട് തേടി

ശബരിമല: ട്രാക്ടറിൽ പോലീസ്ഉന്നതൻ; റിപ്പോർട്ട് തേടി പത്തനംതിട്ട: ട്രാക്ടറിൽ പോലീസ് ഉന്നതൻ...

യൂത്ത് കോൺ​ഗ്രസിന്റെ പ്രവർത്തനം ഇങ്ങനെയാണ്

യൂത്ത് കോൺ​ഗ്രസിന്റെ പ്രവർത്തനം ഇങ്ങനെയാണ് തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാക്കളെ ടിവിയിൽ മാത്രമേ...

പങ്കാളികളുടെ ഫോൺ സംഭാഷണവും തെളിവ്

ന്യൂഡൽഹി: വിവാഹമോചന കേസുകളിൽ പങ്കാളികളുടെ ഫോൺ സംഭാഷണവും തെളിവായി സ്വീകരിക്കാമെന്ന് സുപ്രീം...

Related Articles

Popular Categories

spot_imgspot_img