‘ആ അധ്യായം ഇവിടെ അവസാനിക്കുന്നു’; പലാഷ് മുച്ചാലുമായുള്ള വിവാഹം റദ്ദാക്കി — മൗനം വെടിഞ്ഞ് സ്മൃതി മന്ദാന
ഇന്ത്യൻ വനിതാ ക്രിക്കറ്റർ സ്മൃതി മന്ദാന, സംഗീത സംവിധായകൻ പലാഷ് മുച്ചാലുമായുള്ള വിവാഹം അവസാനിച്ചുവെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
“ആ അധ്യായം ഇവിടെ അവസാനിക്കുന്നു; രണ്ട് കുടുംബങ്ങളുടെയും സ്വകാര്യത മാനിക്കണം,” എന്ന കുറിപ്പോടെയാണ് താരം സോഷ്യൽ മീഡിയയിൽ പ്രതികരണം പങ്കുവച്ചത്.
രാജ്യത്തിനായി തുടര്‍ന്നും കളിച്ച് കൂടുതൽ ട്രോഫികൾ നേടുക എന്നതാണ് തന്‍റെ ഏക ലക്ഷ്യം, സ്മൃതി വ്യക്തമാക്കി
പിന്തുണ നൽകിയ എല്ലാവർക്കും നന്ദി അറിയിച്ച താരം, “ഇപ്പോൾ മുന്നോട്ട് പോകാനുള്ള സമയമാണ്,” എന്നും കുറിച്ചു.
ആവേശ’ത്തിന് ശേഷം ജിത്തു മാധവൻ്റെ അടുത്ത മിന്നൽ പ്രോജക്റ്റ് സൂര്യയുമായി
വിവാഹനിശ്ചയം നീട്ടിവെച്ചതിനെ ചുറ്റിയിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമം
വിവാഹം നീട്ടിവെച്ചതിന് ശേഷമായിരുന്നു സ്മൃതിയുടെ പുതിയ പോസ്റ്റുകൾ.
വിവാഹ നിശ്ചയ മോതിരം കാണാതിരുന്നതോടെ ഇത് സാമൂഹികമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. എന്നാൽ ഔദ്യോഗിക പ്രതികരണം വന്നിരുന്നില്ല.
ഇപ്പോഴാണ് അഭ്യൂഹങ്ങൾക്ക് വ്യക്തമായ മറുപടി ലഭിക്കുന്നത്.
ആരോഗ്യപ്രശ്നങ്ങളും വഴിവിട്ട ബന്ധങ്ങളും—വിവാദ റിപ്പോർട്ടുകൾ
മുൻ റിപ്പോർട്ടുകൾ പ്രകാരം, വിവാഹം ഈ ഡിസംബറിലാണ് നടക്കാനിരുന്നത്.
കഴിഞ്ഞ മാസം 23-ന് വിവാഹം നടത്താൻ തീരുമാനിച്ചിരുന്നുവെങ്കിലും, സ്മൃതിയുടെ പിതാവിന്‍റെ ആരോഗ്യനില മോശമായതോടെ ചടങ്ങ് നീട്ടിവെച്ചത്.
തുടർന്ന്, പലാഷ് മുച്ചാലിന്‍റെ വഴിവിട്ട ബന്ധങ്ങൾ കാരണമാണ് വിവാഹം നിന്നതെന്ന് നിരവധി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വന്നിരുന്നു.
എന്നാല്‍ ഇതിനെ കുറിച്ച് ഒരു പക്ഷവും പ്രതികരിച്ചിരുന്നില്ല.
വിവാഹവുമായി ബന്ധപ്പെട്ട പോസ്റ്റുകൾ നീക്കംചെയ്തതോടെ സംശയങ്ങൾ
വിവാഹം മാറ്റിവെച്ചതിന് ശേഷം, സ്മൃതിയും ടീമംഗങ്ങളും വിവാഹ പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ നിന്ന് നീക്കിയിരുന്നു.
തുടർന്ന് വിവാഹം ഡിസംബർ 7-ന് നടക്കുമെന്ന പുതിയ വാർത്തകളും പുറത്ത് വന്നു.
“ഇത്തരത്തിലുള്ള റിപ്പോർട്ടുകളെക്കുറിച്ച് ഞങ്ങൾക്ക് അറിവില്ല; വിവാഹം ഇപ്പോൾ മാറ്റിവെച്ചിരിക്കുകയാണ്,” സ്മൃതിയുടെ സഹോദരൻ ശ്രാവൺ മന്ദാന മാധ്യമങ്ങളോട് പ്രതികരിച്ചു.
English Summary:
Indian cricketer Smriti Mandhana has now confirmed that she called off her wedding to music composer Palash Muchhal. In her social media note, she clearly stated that the chapter ends here and urged everyone to respect both families’ privacy. Earlier, she postponed the wedding due to her father’s sudden health issues; however, rumours about the groom later intensified the uncertainty. As the couple removed all wedding-related posts from social media, speculation quickly grew. Her brother also clarified that they had already postponed the ceremony before Smriti ultimately ended the plan.









