ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ പുറപ്പെടാൻ തയ്യാറെടുക്കുകയായിരുന്ന വിമാനത്തിൽ നിന്നും പുക ഉയർന്നു. ചെന്നൈയിൽ നിന്നും ഇക്കഴിഞ്ഞ രാത്രി പത്തുമണിക്ക് ദുബായിലേക്ക് പുറപ്പെടേണ്ട എമിറേറ്റ്സ് വിമാനത്തിൽ നിന്നാണ് പുക ഉയർന്നത്.Smoke rose from the plane that was preparing to take off at the Chennai airport
320 യാത്രക്കാർ ഈ സമയം വിമാനത്തിൽ കയറാനായി കാത്തിരിക്കുന്നതിനിടെയാണ് വിമാനത്തിൽ നിന്നും പുക ഉയർന്നത്.
വിമാനത്തിൽ ഇന്ധനം നിറയ്ക്കുന്നതിനിടെയാണ് പുക ഉയർന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഉടൻ തന്നെ അഗ്നിശമന സേനയെത്തി വെള്ളമൊഴിച്ച് പുക കെടുത്തി. ഇതിന് പിന്നാലെ വിമാനം പുറപ്പെടേണ്ട സമയം നീട്ടുകയും ചെയ്തു. രാത്രി പത്തുമണിക്ക് ചെന്നൈയിൽ നിന്ന് പുറപ്പെടേണ്ട വിമാനമായിരുന്നു ഇത്.
രാത്രി 8.15ന് ദുബായിൽ നിന്നും യാത്രകാരുമായി ചെന്നൈയിൽ എത്തിയ വിമാനം ആണ് പിന്നീട് ഇവിടെ നിന്നുള്ള യാത്രക്കാരുമായി പുറപ്പെടേണ്ടിയിരുന്നത്. പ്രശ്നങ്ങൾ പരിഹരിച്ച ശേഷം വിമാനം പുപ്പെടും എന്നാണ് കമ്പനി നൽകിയ അറിയിപ്പ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ സിവിൽ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ ഉത്തരവിട്ടു.