അമേരിക്കയിൽ വാണിജ്യ കെട്ടിടത്തിലേക്ക് ചെറു വിമാനം തകര്‍ന്ന് വീണ് രണ്ട് പേര്‍ മരിച്ചു. തെക്കന്‍ കാലിഫോര്‍ണിയയില്‍ ഉണ്ടായ അപകടത്തില്‍ 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. തയ്യല്‍ മെഷീനുകളും ടെക്സ്റ്റൈല്‍ സ്റ്റോക്കുകളും ഉണ്ടായിരുന്ന ഗോഡൗണിന് തീപിടിച്ച് കേടുപാടുകള്‍ സംഭവിച്ചു. Small plane crashes into commercial building in US; two dead, 18 injured
വ്യാഴാഴ്ചയാണ് സംഭവം.അഗ്‌നിശമന സേനാംഗങ്ങളും പോലീസും സ്ഥലത്തെത്തി തീയണയ്ക്കുകയും ചുറ്റുമുള്ള കെട്ടിടങ്ങള്‍ ഒഴിപ്പിക്കുകയും ചെയ്തതായി വെല്‍സ് പറഞ്ഞു.