പെൺകുട്ടിയെ നഗ്നയാക്കി മർദിച്ചു; പ്രായപൂർത്തിയാകാത്ത ആറ് ആൺകുട്ടികൾ അറസ്റ്റിൽ
ബംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നഗ്നയാക്കി മർദിക്കുകയും, നിരോധിത ലഹരി സിഗരറ്റ് വലിക്കാൻ നിർബന്ധിക്കുകയും ചെയ്ത നിര്ഭാഗ്യകരമായ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആറ് ആൺകുട്ടികളെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവം ഗോവിന്ദ രാജനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് നടന്നത്. സംഭവം ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിച്ചതിനെ തുടർന്ന് പൊലീസ് അതിവേഗ നടപടിയെടുത്തു.
കഴിഞ്ഞ ശനിയാഴ്ച സോഷ്യൽ മീഡിയ മോണിറ്ററിങ് യൂണിറ്റിലെ ഉദ്യോഗസ്ഥർ വീഡിയോ കണ്ടെത്തി സ്വമേധയാ കേസ് രജിസ്റ്റർ ചെയ്‌തതോടെയാണ് അന്വേഷണം ആരംഭിച്ചത്.
(പെൺകുട്ടിയെ നഗ്നയാക്കി മർദിച്ചു; പ്രായപൂർത്തിയാകാത്ത ആറ് ആൺകുട്ടികൾ അറസ്റ്റിൽ)
ഞായറാഴ്ച വീഡിയോയിൽ പ്രത്യക്ഷപ്പെട്ട പെൺകുട്ടിയെയും പൊലീസ് കണ്ടെത്തി.
പെൺകുട്ടിയുടെ മൊഴിപ്രകാരം, കഴിഞ്ഞ ആറ് മാസത്തിനിടെ ആൺകുട്ടികൾ പലതവണയും തന്നെ മുറിയിൽ പൂട്ടിയിട്ട് ലഹരി സിഗരറ്റ് വലിക്കാൻ നിർബന്ധിച്ചിട്ടുണ്ടെന്ന് അറിയിച്ചു.
വിസമ്മതിച്ചപ്പോൾ അവർ മർദിക്കുകയും മോശം ഭാഷയിൽ അധിക്ഷേപിക്കുകയും ചെയ്‌തതായും പെൺകുട്ടി പൊലീസിനോട് പറഞ്ഞു.
ചോദ്യം ചെയ്യലിൽ പ്രതികളിൽ ഒരാൾ തന്റെ വീടിന്റെ ടെറസിലെ മുറിയിലാണ് സംഭവം നടന്നതെന്ന് സമ്മതിച്ചു.
അറസ്റ്റിലായ ആറുപേരെയും ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി, തുടർന്ന് മഡിവാല ഗവ. ഒബ്സർവേഷൻ ഹോമിലേക്ക് അയച്ചതായി പൊലീസ് അറിയിച്ചു.









