തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ അരളിയില കഴിച്ച് ആറ് പശുക്കൾ ചത്തു. ചക്കാലയ്ക്കൽ സ്വദേശി വിജേഷിന്റെ പശുക്കളാണ് ചത്തത്.
കഴിഞ്ഞ ദിവസം പത്തനംതിട്ട അടൂർ തെങ്ങമത്ത് അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തിരുന്നു. തെങ്ങമം മഞ്ജു ഭവനത്തിൽ പങ്കജവല്ലിയമ്മയുടെ വീട്ടിലെ പശുവും കിടാവുമാണ് ചത്തത്. സമീപത്തെ വീട്ടുകാർ വെട്ടികളഞ്ഞ അരളി തീറ്റയ്ക്ക് ഒപ്പം അബദ്ധത്തിൽ നൽകിയതാണ് പശുക്കളുടെ മരണ കാരണം.
പശുവിന് ദഹനക്കേടാണെന്ന് പറഞ്ഞ് പങ്കജവല്ലിയമ്മ മൃഗാശുപത്രിയിൽ എത്തിയിരുന്നു. ചക്ക കഴിച്ചതിനെ തുടര്‍ന്ന് ദഹനക്കേടുണ്ടായെന്നായിരുന്നു സംശയം. എന്നാൽ മരുന്നുമായി വീട്ടിലെത്തിയപ്പോഴേക്കും പശുക്കിടവ് ചത്തിരുന്നു. അടുത്ത ദിവസം തള്ളപ്പശുവും ചത്തു.
തുടർന്ന് ചത്ത പശുക്കളുടെ പോസ്റ്റ്മോര്‍ട്ടം പരിശോധനയിലാണ് അരളി ചെടിയുടെ ഇല തിന്നതാണ് മരണകാരണമെന്ന് വ്യക്തമായത്. 24 കാരി സൂര്യ സുരേന്ദ്രന്റെ മരണം അരളിപ്പൂവിലെ വിഷമാണെന്ന ചർച്ചകൾക്ക് പിന്നാലെയാണ് ഇപ്പോൾ അരളിപൂവ് കഴിച്ച് പശുക്കൾ ചത്തത്.
Read Also: ജമ്മു കശ്മീരിൽ ബസ് മലയിടുക്കിലേക്ക് മറിഞ്ഞു; 7 മരണം, 23 പേർക്ക് പരിക്ക്; പലരുടെയും നില ഗുരുതരം
Read Also: ലണ്ടനിൽ മലയാളി പെൺകുട്ടിക്ക് വെടിയേറ്റു; ആക്രമണത്തിനിരയായത് എറണാകുളം സ്വദേശിയായ പത്തു വയസ്സുകാരി