ഇനി എയർപോർട്ടിൽ മാത്രമല്ല, റെയില്‍വേ സ്‌റ്റേഷനിലും ശ്രദ്ധിക്കണം; ലഗേജിന്റെ ഭാരം അധികമായാല്‍ പിഴ നൽകേണ്ടി വരും

ഇനി എയർപോർട്ടിൽ മാത്രമല്ല, റെയില്‍വേ സ്‌റ്റേഷനിലും ശ്രദ്ധിക്കണം; ലഗേജിന്റെ ഭാരം അധികമായാല്‍ പിഴ നൽകേണ്ടി വരും

ന്യൂഡല്‍ഹി: എയര്‍പോര്‍ട്ടുകൾക്ക് സമാനമായി രാജ്യത്തെ റെയില്‍വേ സ്‌റ്റേഷനിലും ലഗേജുകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു.

തുടക്കത്തില്‍ രാജ്യത്തിലെ പ്രധാന സ്റ്റേഷനുകളിൽ നിയന്ത്രണം കൊണ്ടുവരാനാണ് റയിൽവെയുടെ നീക്കം. യാത്രക്കാര്‍ക്ക് പ്രയാസമൊന്നും കൂടാതെ സുഖകരമായി ട്രെയിന്‍ യാത്ര ചെയ്യാന്‍ സൗകര്യമൊരുക്കുക എന്നാണ് ഇതിലൂടെ റെയില്‍വേയുടെ ലക്ഷ്യം.

ടാതെ യാത്രക്കാരുടെ സൗകര്യം വര്‍ധിപ്പിക്കുന്നതിന് ഒപ്പം അധിക വരുമാനം എന്നിവയും റെയിൽവേ ഇതിലൂടെ ലക്ഷ്യമിടുന്നു.

ആദ്യഘട്ടത്തില്‍ പ്രയാഗ് രാജ് ജംക്ഷന്‍, പ്രയാഗ്രാജ് ചിയോകി, സുബേദാര്‍ഗഞ്ച്, കാണ്‍പൂര്‍, മിര്‍സാപൂര്‍, തുണ്ട്ല, അലിഗഡ്, ഗോവിന്ദ്പുരി, ഇറ്റാവ, അലിഗഡ് ജംക്ഷന്‍ എന്നിവയുള്‍പ്പെടെ എന്‍സിആര്‍ സോണിന് കീഴിലുള്ള റെയില്‍വേ സ്റ്റേഷനുകളിലാണ് പുതിയ സംവിധാനം ആരംഭിക്കുക.

രാജ്യത്ത് നിലവില്‍ ലഗേജിന് നിയന്ത്രണമുണ്ടെങ്കിലും ഇനി മുതല്‍ കര്‍ശനമാക്കാനാണ് റെയില്‍വേയുടെ തീരുമാനം.

എയര്‍പോര്‍ട്ടിന് സമാനമായി റെയില്‍വേ സ്‌റ്റേഷനുകളില്‍ എത്തുന്ന യാത്രക്കാർക്ക് നിശ്ചിത മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചേ ലഗേജ് കൊണ്ടുപോകാന്‍ കഴിയുകയുള്ളു.

ലഗേജുമായി പോകുന്ന യാത്രക്കാര്‍ സ്‌റ്റേഷനുകളിലെ ഇലക്ട്രോണിക് വെയിങ് മെഷിനുകളില്‍ ലഗേജ് പരിശോധിച്ച് ഉറപ്പ് വരുത്തണം. പരിധിയില്‍ കൂടുതല്‍ ലഗേജ് കൊണ്ടുപോകുന്നവരില്‍ നിന്ന് അധിക ചാര്‍ജോ പിഴയോ ഈടാക്കും.

ഇത് ഒരോ ക്ലാസുകളിലും വ്യത്യാസമുണ്ടാകും. എസി ഫസ്റ്റ് ക്ലാസിന് 70 കിലോഗ്രാം, എസി ടു ടയറിന് 50 കിലോഗ്രാം, എസി ത്രീ ടയറിനും സ്ലീപ്പര്‍ ക്ലാസിനും 40 കിലോഗ്രാം, ജനറല്‍ ക്ലാസിന് 35 കിലോഗ്രാം വീതവുമാണ് സാധനങ്ങള്‍ കൊണ്ടുപോകാന്‍ കഴിയുക.

എന്നാല്‍ ഭാര പരിധിക്കുള്ളില്‍ വന്നാലും സ്ഥലം തടസ്സപ്പെടുത്തുന്ന രീതിയില്‍ ലഗേജ് വച്ചാല്‍ പിഴ ഈടാക്കുമെന്നും റെയില്‍വേ വ്യക്തമാക്കി.

ഈ രീതി നടപ്പിലാക്കുന്ന സ്റ്റേഷനുകളിലെത്തുന്ന യാത്രക്കാര്‍ക്ക് പരിശോധനകളെല്ലാം കഴിഞ്ഞാല്‍ മാത്രമേ പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിക്കാന്‍ അനുവാദം ലഭിക്കുകയുള്ളു.

കൂടാതെ റെയില്‍വേ സ്റ്റേഷനുകളില്‍ എയര്‍പോര്‍ട്ടിലേതിന് സമാനമായി പ്രീമിയം സ്റ്റോറുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. വസ്ത്രങ്ങളും ചെരുപ്പുകളും ഇലക്ട്രോണിക് ഉല്‍പന്നങ്ങളുമടക്കം സാധനങ്ങള്‍ ലഭ്യമാക്കുന്ന തരത്തിലായിരിക്കും ഷോപ്പുകള്‍ക്ക് അനുമതിയുണ്ടാകുക.

Summary: Similar to airports, luggage restrictions will soon be implemented at railway stations across the country. Initially, the new rules will be enforced at major stations, with the aim of ensuring comfortable and hassle-free train travel for passengers.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

രാഹുൽ കേസ്; 6 പരാതിക്കാരിൽ നിന്നും മൊഴിയെടുക്കും

രാഹുൽ കേസ്; 6 പരാതിക്കാരിൽ നിന്നും മൊഴിയെടുക്കും തിരുവനന്തപുരം ∙ എംഎൽഎ രാഹുൽ...

71-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്

71-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന് എഴുപത്തിയൊന്നാമത് നെഹ്‌റു ട്രോഫി വള്ളംകളിക്കായി പുന്നമട...

സ്വർണവില 77000 ത്തിനു തൊട്ടരികെ

സ്വർണവില 77000 ത്തിനു തൊട്ടരികെ കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോർഡ് മുന്നേറ്റം. ഇന്ന്...

തായ്‌ലൻഡ് പ്രധാനമന്ത്രിയെ പുറത്താക്കി

തായ്‌ലൻഡ് പ്രധാനമന്ത്രിയെ പുറത്താക്കി ബാങ്കോക്ക്: തായ്‌ലൻഡിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായ പെയ്‌തോങ്താൻ...

അഭയാർത്ഥികളുമായി പോയ ബോട്ട് മുങ്ങി; 49 മരണം

അഭയാർത്ഥികളുമായി പോയ ബോട്ട് മുങ്ങി; 49 മരണം ജനീവ: വടക്കുപടിഞ്ഞാറൻ ആഫ്രിക്കൻ തീരത്ത്...

Related Articles

Popular Categories

spot_imgspot_img