ലണ്ടൻ: ഉരുക്കുപോലെയുള്ള ബലിഷ്ഠമായ ശരീരം ഏതൊരു യുവാവും സ്വപ്നം കാണുന്നതാണ്. എന്നാൽ ചിലർ അതിനായി കഠിന പ്രയത്നം ചെയ്യുമെങ്കിലും ചിലർ വലിയ ശ്രദ്ധയൊന്നും നൽകാറില്ല. അത്തരത്തിൽ ബോഡി ബില്‍ഡിങ്ങിനും ഫിറ്റ്നസിനും വേണ്ടി സ്റ്റിറോയ്ഡിന് അടിമപ്പെട്ട് സ്വന്തം ജീവന് വേണ്ടി മല്ലടിക്കുകയാണ് ഒരു ബോഡി ബിൽഡർ.
യുകെ സ്വദേശി സാക്ക് വില്‍ക്കിന്‍സൻ എന്ന യുവാവാണ് കോമയിൽ കഴിയുന്നത്. ബോഡി ബില്‍ഡിങ്ങ് മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനായി സാക്ക് കഠിനമായ ഡയറ്റ് എടുക്കുന്നതിനൊപ്പം ആറ് പ്രോട്ടീന്‍ മീല്‍സാണ് കഴിച്ചത്.
ഡയറ്റും വെയ്റ്റ് ട്രെയിനിങ്ങിനും പുറമെ വലിയ അളവില്‍ സ്റ്റിറോയ്ഡും സാക്ക് ഉപയോഗിച്ചിരുന്നു. ദിവസവും മൂന്ന് തവണയാണ് യുവാവ് തന്റെ ശരീരത്തിലേക്ക് സ്റ്റിറോയ്ഡ് ഇന്‍ജക്ട് ചെയ്തത്.
പെട്ടെന്ന് മസില്‍ പെരുകാനും അതുവഴി ആളുകളുടെ ശ്രദ്ധയിൽ പ്രശംസയും പിടിച്ചു പറ്റാനാണ് പലരും ഡയറ്റിനൊപ്പം സ്റ്റിറോയ്ഡ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇതിന്റെ ദോഷ വശങ്ങളെ കുറിച്ച് ആരും ചിന്തിക്കുന്നില്ല.
ഭക്ഷണത്തിനായി ബ്രൊക്കോളി, ചിക്കന്‍ റൈസ്, മുട്ടയുടെ വെള്ള, സ്റ്റേക്ക് എന്നിവയാണ് സാക്ക് ദിവസവും കഴിച്ചിരുന്നത്. ഇതിന് പുറമെ വെയ്റ്റ് ട്രെയിനിങ്ങിന്റെ ഭാഗമായി 45 മിനിറ്റ് കാര്‍ഡിയോയും ചെയ്തിരുന്നു.
എന്നാൽ ഇവയുടെ അമിതോപയോഗം മൂലം ഈ 32 കാരനു ആദ്യഘട്ടത്തില്‍ അപസ്മാരവും ഛര്‍ദ്ദിയും പിടിപ്പെട്ടു. രോഗം മൂര്‍ച്ഛിച്ചതോടെ സാക്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തുടർന്ന് ഏഴ് ദിവസമാണ് അദ്ദേഹം കോമയിലായത്. മൂന്ന് ദിവസം അത്യാസന്ന നിലയിലായെങ്കിലും ഇപ്പോള്‍ സാക്കിന്റെ ആരോഗ്യം ചെറിയ രീതിയില്‍ മെച്ചപ്പെടുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
”ഫിറ്റ്നസിനോടുള്ള താല്‍പര്യം പിന്നീട് ബോഡി ഡിസ്മോര്‍ഫിയയിലേക്ക് എത്തി. ഇന്റര്‍നെറ്റിലുള്ള പലരുടെയും ശരീരം വെച്ച് ഞാന്‍ എന്റെ ശരീരത്തെ താരതമ്യപ്പെടുത്തുകയും ചെയ്തു. ജീവിതത്തിലേക്ക് തിരിച്ചെത്തിയാല്‍ ബോഡിബില്‍ഡിങ്ങിനോടും സ്റ്റിറോയ്ഡിനോടുമുള്ള അമിത ആസക്തിക്കെതിരെ ഞാൻ പ്രവര്‍ത്തിക്കും. ഇതിനായി കായികതാരങ്ങളെയും ബോഡി ബില്‍ഡര്‍മാരെയും ബോധവാന്മാരാക്കും,” സാക്ക് പറയുന്നു.
സാക്കിനെ പോലെ നിരവധി യുവാക്കള്‍ ഇന്ന് സ്റ്റിറോയ്ഡുകള്‍ക്ക് അടിമപ്പെടുന്നുണ്ട്. പെട്ടെന്ന് മസിലും ഫിറ്റ്നസും ഉണ്ടാകാന്‍ യുവാക്കള്‍ക്കിടയില്‍ സ്റ്റിറോയ്ഡ് ഉപയോഗം വളരെയധികം വർധിച്ചിരിക്കുകയാണ്.
ശരീരം എപ്പോഴും ചെറുപ്പമായും ആരോഗ്യത്തോടെയിരിക്കുന്നതും നല്ലത് തന്നെയാണ്. എങ്കിലും അമിതമായാൽ അമൃതും വിഷമാണ്.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഈ ട്രെയിനുകൾ വൈകിയോടുന്നു