web analytics

റെയിൽവേ പ്ലാറ്റ്ഫോമിൽ കാൽവഴുതി വീഴാനാഞ്ഞ ഡിജിപിക്ക് രക്ഷകനായി എസ്ഐ ! നന്ദി പറഞ്ഞ് പോലീസ് മേധാവി

ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ കാല്‍വഴുതി വീഴാനാഞ്ഞ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹേബിനു രക്ഷകനായത് എസ്‌ഐ.SI came to the rescue of DGP who could not slip on the railway platform.

ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ കെ പ്രതാപനാണ് ഡിജിപിയെ വീഴാതെ താങ്ങിയത്.

സംഭവം ഇങ്ങനെ:

ഡിജിപി വരുന്നതിന്റെ ഭാഗമായിട്ടായിരുന്നു എസ്‌ഐ കെ പ്രതാപന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. ആലപ്പുഴയില്‍ സ്വകാര്യ സന്ദര്‍ശനത്തിനായിരുന്നു ഡിജിപിയും കുടുംബവും എത്തിയത്.

ഡിജിപി എത്തുമ്പോൾ ചെറിയ മഴയില്‍ പ്ലാറ്റ്‌ഫോം വെള്ളംകെട്ടി നനഞ്ഞു കിടക്കുകയായിരുന്നു. ട്രെയിനിൽ നിന്നും ഡിജിപിയും കുടുംബവും പുറത്തേയ്ക്കിറങ്ങി.

പ്ലാറ്റ്‌ഫോമില്‍ കാല്‍ വഴുതി ഡിജിപി വീഴാന്‍ തുടങ്ങിയതും എസ്‌ഐ ഓടി വന്ന് താങ്ങി. ഷോട്‌സും ടീ ഷര്‍ട്ടുമായിരുന്നു ഡിജിപിയുടെ വേഷം. അതുകൊണ്ടുതന്നെ എസ്‌ഐക്ക് ആളെ മനസിലായില്ല.

ഡിജിപി നന്ദി പറഞ്ഞപ്പോഴാണ് പ്രതാപന്‍ മുഖത്തേയ്ക്ക് നോക്കിയത്. ഡിജിപിയെയാണ് താൻ താങ്ങി രക്ഷിച്ചതെന്ന് അപ്പോഴാണ് മനസ്സിലായത്.

ഡിജിപിയാണെന്ന് മനസിലായതോടെ എസ്‌ഐ അമ്പരന്നു. ഇതിന് പിന്നാലെ എസ്‌ഐ ഡിജിപിയെ അനുഗമിക്കുകയും ചെയ്തു. സംഭവം പൊലീസുകാരുടെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിച്ചതോടെ നിരവധി ആളുകളാണ് എസ്ഐയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.

English Summary: SI came to the rescue of DGP who could not slip on the railway platform.

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ്

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ് വാഷിങ്ടൺ: ഡോണൾഡ് ട്രംപ്...

Other news

കാശ് കൊടുത്താൽ ലിച്ചിയെ കാണാം! സബ്സ്ക്രിപ്ഷനുമായി അന്ന രാജൻ

കാശ് കൊടുത്താൽ ലിച്ചിയെ കാണാം! സബ്സ്ക്രിപ്ഷനുമായി അന്ന രാജൻ സോഷ്യൽ മീഡിയയിൽ താരങ്ങളുടെ...

ട്വന്റി20 തരംഗമോ? മത്സരിച്ച മണ്ഡലങ്ങളിലെല്ലാം വമ്പൻ പോളിങ്; കുന്നത്തുനാട്ടിൽ 84.9 ശതമാനം!

ട്വന്റി20 തരംഗമോ? മത്സരിച്ച മണ്ഡലങ്ങളിലെല്ലാം വമ്പൻ പോളിങ്; കുന്നത്തുനാട്ടിൽ 84.9 ശതമാനം! കൊച്ചി:...

വീടിന് പുറത്തു കുളിക്കുമ്പോൾ ഇടിമിന്നലേറ്റ് വിദ്യാർഥി മരിച്ചു

വീടിന് പുറത്തു കുളിക്കുമ്പോൾ ഇടിമിന്നലേറ്റ് വിദ്യാർഥി മരിച്ചു കൂവപ്പള്ളി: വീടിന് പുറത്തു കുളിച്ചുകൊണ്ടിരുന്ന...

‘വാഴ 2’ കാണുന്നതിനിടെ തീപിടിത്തം, കാണികൾ ഇറങ്ങിയോടി; ആശിർവാദ് സിനിമാ കോംപ്ലക്‌സിൽ ഉദ്‌ഘാടന ദിവസം ഷോകൾ നിർത്തിവച്ചു

'വാഴ 2' കാണുന്നതിനിടെ തീപിടിത്തം, കാണികൾ ഇറങ്ങിയോടി; ആശിർവാദ് സിനിമാ കോംപ്ലക്‌സിൽ...

“ഇൻസ്റ്റാഗ്രാമിൽ ശരീരപ്രദർശനം; വിദ്യാർത്ഥികൾ വഴിതെറ്റുന്നു” – രജിത് കുമാർ

“ഇൻസ്റ്റാഗ്രാമിൽ ശരീരപ്രദർശനം; വിദ്യാർത്ഥികൾ വഴിതെറ്റുന്നു” – രജിത് കുമാർ കൊച്ചി: ഇൻസ്റ്റാഗ്രാം സബ്സ്ക്രിപ്ഷൻ...

‘സഭക്ക് വേണ്ടെങ്കിൽ സഭയേയും വേണ്ടെന്ന് വയ്‌ക്കേണ്ടി വരും, ചിലർക്കായി വിടുപണി ചെയ്യുന്നവർ സഭയിലുണ്ട്’; ആഞ്ഞടിച്ച് ഷോൺ ജോർജ്

കോട്ടയം: സഭയുടെയും ദീപിക പത്രത്തിന്റെയും നിലപാടുകൾക്കെതിരെ ശക്തമായ വിമർശനവുമായി ബിജെപി സംസ്ഥാന...

Related Articles

Popular Categories

spot_imgspot_img