മൂവാറ്റുപുഴ: എയർഗണ്ണിൽ നിന്ന് വെടിയേറ്റ് യുവാവിന് ഗുരുതരമായി പരിക്ക്. മൂവാറ്റുപുഴയിലാണ് സംഭവം. മുടവൂർ പുതിയേടത്ത് കുന്നേൽ റഷീദിനാണ് പരിക്കേറ്റത്.(Shot from an air gun; young man was seriously injured in Muvattupuzha)
ഇന്നലെ ഉച്ചയോടെയാണു സംഭവം. ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച റഷീദ് അപകട നില തരണം ചെയ്തിട്ടില്ല. യുവാവ് സ്വയം എയർഗൺ ഉപയോഗിച്ചു വെടി വയ്ക്കുകയായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.