ന്യൂയോർക്ക് സിറ്റിയിൽ നടന്ന പ്രൈഡ് മാർച്ചിൽ കൗമാരക്കാരി മാർച്ചിൽ പങ്കെടുത്തയാളെ വെടിവെച്ച് കൊന്ന ശേഷം ആത്മഹത്യ ചെയ്തു.
മാൻഹട്ടനിലെ ഗ്രീൻവിച്ച് വില്ലേജിലെ സ്‌റ്റോൺവാളിന് സമീപമാണ് വെടിവെപ്പ് നടന്നത്. ഒരു മാസം നീണ്ടു നിന്ന സ്വവർഗാനുരാഗികളുടെ ആഘോഷങ്ങളുടെ അവസാനം ഇതോടെ അക്രമത്തിൽ കലാശിച്ചു.
1969 ലാണ് ഭിന്നലിംഗക്കാരുടേയും സ്വവർഗാനുരാഗികളുടേയും അവകാശ പ്രസ്ഥാനത്തിന് പ്രദേശത്ത് തുടക്കമാകുന്നത്. പ്രദേശത്ത് ആഘോഷങ്ങൾക്കിടെ രണ്ടു സംഘങ്ങൾ തമ്മിലുള്ള പ്രശ്‌നങ്ങളാണ് വെടിവെപ്പിൽ കലാശിച്ചത്.
പ്രദേശത്ത് പകൽ സമാധാനപരമായി നടന്ന ആഘോഷങ്ങൾ രാത്രി അക്രമത്തിൽ കലാശിക്കുകയായിരുന്നു. പ്രദേശത്ത് പെപ്പർ സ്‌പ്രേയ്ക്ക് സമാനമായ കരടി spray ഉപയോഗിക്കപ്പെട്ടതായും റിപ്പോർട്ടുണ്ട്.
കരടി സ്േ്രപ ഉപയോഗിച്ചതായി സംശയിക്കപ്പെടുന്ന പ്രതി ഡൊമിനിക് സബേറ്റർ ( 33) പോലീസ് തിരിച്ചറിഞ്ഞു. ആക്രമണത്തിൽ നിന്നും രക്ഷ നേടാനാണ് കരടി സ്േ്രപ ഉപയോഗിച്ചതെന്നാണ് ഇയാൾ പറയുന്നത്.
Summary:
During the Pride March in New York City, a teenage girl shot and killed a participant of the march and then died by suicide