web analytics

ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു

ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു

തൃശൂര്‍: ടെച്ചിങ്‌സ് നല്‍കിയില്ലെന്നാരോപിച്ച് ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു. തൃശൂര്‍ പുതുക്കാട് ഉള്ള ബാറിലാണ് കൊലപാതകം നടന്നത്. എരുമപ്പെട്ടി സ്വദേശി ഹേമചന്ദ്രന്‍ (64)ആണ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ അളഗപ്പനഗര്‍ സ്വദേശി ഫിജോ ജോണിനെ (40) അറസ്റ്റ് ചെയ്തു. കൊച്ചിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് അറസ്റ്റിലായ ഫിജോ.

ഇന്നലെ പുതുക്കാട് മേ ഫെയര്‍ ബാറിന് പുറത്താണ് ആക്രമണം ഉണ്ടായത്. വേണ്ടത്ര ടെച്ചിങ്‌സ് നല്‍കിയില്ലെന്നാരോപിച്ച് ഉണ്ടായ തർക്കം പകയിലേക്കും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു.

വാക്കുതര്‍ക്കത്തിനും കയ്യാങ്കളിക്കും പിന്നാലെ ബാറില്‍ നിന്നും പുറത്തിറങ്ങി തൃശൂരിലേക്ക് പോയ പ്രതി നഗരത്തില്‍ നിന്നും കത്തി വാങ്ങിയ ശേഷം തിരിച്ചുവരികയായിരുന്നു.

തൃശൂരില്‍ നിന്നും മദ്യപിച്ചാണ് പ്രതി ബാറിലേക്ക് എത്തിയതെന്നാണ് ലഭിക്കുന്ന വിവരം. രാത്രി 11.30 ഓടെ ഭക്ഷണം കഴിക്കാന്‍ ഹേമചന്ദ്രന്‍ പുറത്തുപോയപ്പോഴാണ് ക്രൂര കൊലപാതകം നടന്നത്.

യുവതിയെ കഴുത്തിൽ ഷാൾ മുറുക്കി കൊന്നു

ആലുവ: ആലുവയിൽ ലോഡ്ജ് മുറിയിൽ യുവതിയെ യുവാവ് കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി. കൊല്ലം കുണ്ടറ സ്വദേശി അഖിലയാണ് കൊല്ലപ്പെട്ടത്.

കൊലപാതക ശേഷം യുവാവ് അഖിലയുടെ മൃതദേഹം വിഡിയോ കോൾ വിളിച്ച് സുഹൃത്തുക്കളെ കാണിച്ചു. കൂടാതെ കൊലപാതകം നടത്തിയ രീതിയും വിഡിയോയിലൂടെ വിശദീകരിച്ചു.

സംഭവമറിഞ്ഞ യുവാവിന്റെ സുഹൃത്തുക്കളാണ് പൊലീസിനെ വിവരം അറിയിച്ചത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.

ഇന്നലെ രാത്രിയിലാണ് കൊലപാതകം നടന്നത്. ഇരുവരും ഇടയ്ക്ക് ഈ ലോഡ്ജിൽ മുറിയെടുക്കാറുണ്ടെന്ന് പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. വിവാഹം കഴിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക വിവരം.

വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടിരുന്നെങ്കിലും യുവാവ് സമ്മതിച്ചിരുന്നില്ല. പ്രതിയെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

അയല്‍വാസി തീകൊളുത്തിയ മധ്യവയസ്‌കന്‍ മരിച്ചു


കൊച്ചി: വടുതലയില്‍ അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ മധ്യവയസ്‌കന്‍ മരിച്ചു. വടുതല സ്വദേശി ക്രിസ്റ്റഫറാണ് മരിച്ചത്. ആക്രമണത്തിൽ ഗുരുതരമായി ക്രിസ്റ്റഫറിന്റെ ഭാര്യ മേരികുട്ടി ചികിത്സയില്‍ തുടരുകയാണ്.

വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്. ആക്രമണത്തില്‍ ക്രിസ്റ്റഫറിന് 50 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സയിൽ കഴിഞ്ഞിരുന്നത്.

അതീവ ഗുരുതരാവസ്ഥയിലായിരുന്ന ക്രിസ്റ്റഫര്‍ വൈകിട്ട് അഞ്ച് മണിയോടെയാണ് മരണത്തിന് കീഴടങ്ങിയത്. മേരി അപകടനില തരണം ചെയ്തിട്ടുണ്ട്.

ആക്രമണം നടത്തിയതിന് പിന്നാലെ ആത്മഹത്യ ചെയ്ത വില്യംസിന്റെ മൃതദേഹം കഴിഞ്ഞ ദിവസം സംസ്‌കരിച്ചു.

അയല്‍ തര്‍ക്കത്തെ തുടര്‍ന്നാണ് വില്യം – മേരിക്കുട്ടി ദമ്പതികളെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. എറണാകുളം നോര്‍ത്ത് പോലീസ് കേസെടുത്തിട്ടുണ്ട്.

തീ കൊളുത്തിയ ശേഷം യുവാവ് സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെടുകയായിരുന്നു. വില്യമിനായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് യുവാവിനെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

ചെന്നൈ: സർക്കാർ ആശുപത്രിയിൽ ചികിത്സയിലുള്ള ഭാര്യയെ കാണാനെത്തിയ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. തമിഴ്നാട് കരൂരിലാണ് സംഭവം.

ആശുപത്രിയിൽ ചികിത്സയിലുള്ള ശ്രുതിയാണ് മരിച്ചത്. 27 വയസായിരുന്നു. കരൂർ കുളിത്തലൈ സ്വദേശിയായ പ്രതി വിശ്രുത് നിലവിൽ ഒളിവിലാണ്. ഇയാൾക്കായുള്ള തെരച്ചിൽ ഊർജിതമാണെന്നും പൊലീസ് അറിയിച്ചു.

ചെന്നൈയിൽ ഡ്രൈവറായിരുന്നു വിശ്രുത്. ഇന്നലെ വീട്ടിലെത്തിയപ്പോൾ ഭാര്യയുമായി വഴക്കുണ്ടായി.

വിശ്രുതിന്‍റെ മർദ്ദനത്തിൽ മൂക്ക് പൊട്ടി ചോരയൊലിച്ച നിലയിൽ രാത്രി ശ്രുതിയെ കുളിത്തലൈ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Summary: A shocking murder occurred at a bar in Puthukkad, Thrissur, where a 64-year-old employee, Hemachandran from Erumapetty, was stabbed to death allegedly over a dispute related to not providing “touchings”.

spot_imgspot_img
spot_imgspot_img

Latest news

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി തിരുവനന്തപുരം: ഉയരം...

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

Other news

യുവതി ഹോട്ടലിൽനിന്ന് മുങ്ങിയത് 10,900 രൂപയുടെ ഭക്ഷണം കഴിച്ചശേഷം; പക്ഷെ ട്രാഫിക് ബ്ലോക്ക് ചതിച്ചു..! വൈറൽ വീഡിയോ

യുവതി ഹോട്ടലിൽനിന്ന് മുങ്ങിയത് 10900 രൂപയുടെ ഭക്ഷണം കഴിച്ചശേഷം അഹമ്മദാബാദ്∙ രാജ്യത്ത് അടുത്തിടെ...

Related Articles

Popular Categories

spot_imgspot_img