web analytics

നവജാത ശിശുവിനെ കാണാതായെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ കുഴിമാന്തി പുറത്തെടുത്തു; മൃത​ദേഹം പുറത്തെടുത്തത് കത്തിച്ചുകളയാൻ; പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

ചേർത്തല: നവജാത ശിശുവിനെ കൊന്നു കുഴിച്ചുമൂടുകയും പിന്നീട് ജഡം പുറത്തെടുത്ത് ശുചിമുറിയിൽ സൂക്ഷിക്കുകയും ചെയ്ത സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ.Shocking information has come out in the incident where a newborn baby was killed and buried and then the body was taken out and kept in the bathroom

വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ ആശ കാമുകനിൽ നിന്നും ​ഗർഭം ധരിക്കുകയും പ്രസവിക്കുകയുമായിരുന്നു. ആശയുടെ ഭർത്താവിനും ബന്ധുക്കൾക്കും അവി​ഹിത ബന്ധത്തിലൂടെയാണ് യുവതി ​ഗർഭിണിയായതെന്ന് അറിയാമായിരുന്നതിനാൽ പ്രസവ സമയത്ത് ഇവരാരും സഹകരിച്ചിരുന്നില്ല.

വിവാഹ ശേഷം കുഞ്ഞിനെ കാമുകനായ രതീഷിന് കൈമാറിയിട്ടാണ് യുവതി വീട്ടിലെത്തിയത്. തുടർന്ന് രതീഷ് കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി വീട്ടിലെ ശുചിമുറിക്ക് സമീപം കുഴിച്ചിടുകയായിരുന്നു.

നവജാത ശിശുവിനെ കാണാതായെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് കുഞ്ഞിന്റെ മൃതദേഹം കുഴിമാന്തി പുറത്തെടുത്തത്. ആരുമറിയാതെ മൃത​ദേഹം കത്തിച്ചുകളയാനായിരുന്നു ഇരുവരുടെയും പദ്ധതി.

നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ചേന്നംപള്ളിപ്പുറം പഞ്ചായത്ത് 17–ാം വാർഡ് പല്ലുവേലി കായിപ്പുറം വീട്ടിൽ ആശ (35), ആശയുടെ കാമുകൻ പല്ലുവേലി പണിക്കാശ്ശേരി റോഡിൽ രാജേഷ് ഭവനത്തിൽ രതീഷ് (38) എന്നിവരെയാണു കഴിഞ്ഞ ദിവസം ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തത്.

ഇരുവരും വെവ്വേറെ വിവാ​​ഹം കഴിച്ച് കുടുംബമായി താമസിക്കുന്നവരാണ്. ആശയ്ക്ക് രണ്ട് കുട്ടികളും രതീഷിന് ഒരു കുട്ടിയുമുണ്ട്. കല്ലറ മുണ്ടാർ സ്വദേശിനിയാണ് ആശ. വിവാഹിതയായാണു പല്ലുവേലിയിൽ എത്തിയത്.

ഇവിടെയെത്തിയതിന് ശേഷമാണ് രതീഷുമായി പ്രണയത്തിലായത്. ഇരുവരും അകന്ന ബന്ധുക്കളുമാണ്. രതീഷിൽ നിന്നും യുവതി ​ഗർഭിണിയായ വിവരം യുവതിയുടെ ഭർത്താവിനും വീട്ടുകാർക്കും അറിയാമായിരുന്നു.

ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ആശ ആൺകുഞ്ഞിന് ജന്മം നൽകിയത്. കഴിഞ്ഞ 26ന് ആയിരുന്നു ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ ആശയുടെ പ്രസവം.

ഭർത്താവിനും അടുത്ത ബന്ധുക്കൾക്കും ഇക്കാര്യം അറിയാമായിരുന്നു. എന്നാൽ വിവാഹേതര ബന്ധത്തിലെ കുഞ്ഞായതിനാൽ ഇവരാരും സഹകരിച്ചിരുന്നില്ല.

വെള്ളിയാഴ്ച ഡിസ്ചാർജ് ചെയ്തെങ്കിലും ബിൽ അടയ്ക്കാൻ പണമില്ലാത്തതിനാൽ പിറ്റേന്നാണ് ആശുപത്രി വിട്ടത്. അപ്പോൾ കുഞ്ഞ് ഒപ്പമുണ്ടായിരുന്നെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. വീട്ടിലേക്കു പോകുംവഴി കുട്ടിയെ രതീഷിനു കൈമാറിയെന്നാണു വിവരം.

പ്രസവശേഷം ആശുപത്രി വിട്ട ആശയെ അന്വേഷിച്ചു വീട്ടിലെത്തിയ ആശാ പ്രവർത്തകർ കുഞ്ഞിനെ കാണാതിരുന്നതിനെ തുടർന്നു നടത്തിയ അന്വേഷണമാണു ക്രൂരമായ കൊലപാതകം പുറത്തുകൊണ്ടുവന്നത്.

തൃപ്പൂണിത്തുറയിലെ ദമ്പതിമാർക്കു കുഞ്ഞിനെ ദത്തു നൽകിയെന്നാണ് ആശ ഇവരോടു പറഞ്ഞത്. ആശാ പ്രവർത്തകർ നൽകിയ വിവരം പഞ്ചായത്ത് അധികൃതർ പൊലീസിനു കൈമാറി. അന്വേഷണത്തിൽ ഇതു കളവാണെന്നു ബോധ്യപ്പെട്ടു.

ആശയിൽ നിന്ന് രതീഷ് കുഞ്ഞിനെ ഏറ്റുവാങ്ങി വീട്ടിലേക്കു കൊണ്ടുപോയി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. അഞ്ചു ദിവസം പ്രായമുള്ള ആൺകുഞ്ഞിനെയാണു കൊലപ്പെടുത്തിയത്.

യുവതി പ്രസവിച്ച കുഞ്ഞിനെ കാണാനില്ലെന്ന് ഇന്നലെ രാവിലെ മുതൽ മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചതോടെ രതീഷ് കുഞ്ഞിന്റെ ജഡം പുറത്തെടുക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. കുഞ്ഞിനെ രതീഷിനു കൊടുത്തുവിട്ടതായി ആശ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

ചേർത്തല സ്റ്റേഷൻ ഇൻസ്പെക്ടർ ജി.അരുൺ, എസ്ഐ കെ.പി.അനിൽ കുമാർ എന്നിവർ ആശുപത്രിയിൽ നിന്നു വിവരം ശേഖരിച്ച ശേഷമാണ് ആശയെ ചോദ്യം ചെയ്തത്. തുടർന്നു രതീഷിനെ കസ്റ്റഡിയിലെടുത്തു. കുഞ്ഞിനെ കൊലപ്പെടുത്തിയതായി ചോദ്യം ചെയ്യലിൽ ഇയാളും സമ്മതിച്ചു.

വീട്ടിലെ ശുചിമുറിക്കു പുറത്താണു കുഴിച്ചിട്ടിരുന്നത്. പുറത്തെടുത്തു ശുചിമുറിയിൽ വച്ചിരുന്ന ജഡം ഇയാളുടെ സാന്നിധ്യത്തിൽ പൊലീസ് കണ്ടെടുത്തു. മൃത​ദേഹം കത്തിച്ച് തെളിവ് നശിപ്പിക്കുകയായിരുന്നു ഇരുവരുടെയും ലക്ഷ്യം. എന്നാൽ, അതിനു മുന്നേതന്നെ ആശയ്ക്കും കാമുകനും പിടിവീഴുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

Other news

മന്തിയും ചിക്കൻ വിഭവങ്ങളും കഴിച്ചവർക്ക്‌ ഭക്ഷ്യവിഷബാധ

മന്തിയും ചിക്കൻ വിഭവങ്ങളും കഴിച്ചവർക്ക്‌ ഭക്ഷ്യവിഷബാധ തൃശ്ശൂർ: തൃശൂർ വടക്കഞ്ചേരിയിൽ അൽഫാം മന്തിയും...

അസീസും സംഘവും റിയൽ ഹീറോസ്

അസീസും സംഘവും റിയൽ ഹീറോസ് ഒരു ദുരന്തമുഖത്ത് രക്ഷാപ്രവർത്തനം നടത്താൻ ആരും മടിക്കുന്ന...

ഇന്ത്യ-പാക് മത്സരത്തിലെ ഇടവേളക്ക് പൊന്നും വില

ഇന്ത്യ-പാക് മത്സരത്തിലെ ഇടവേളക്ക് പൊന്നും വില ഏഷ്യാ കപ്പിൽ ഇന്ത്യാ-പാക്കിസ്ഥാൻ മത്സരത്തിന്റെ ഇടവേളക്ക്...

ഒരു കോടിയിട്ടാൽ രണ്ടുകോടി; സൈനുൽ ആബിദിന് സ്വന്തമായി മൊബൈൽ നമ്പരില്ല

ഒരു കോടിയിട്ടാൽ രണ്ടുകോടി; സൈനുൽ ആബിദിന് സ്വന്തമായി മൊബൈൽ നമ്പരില്ല കണ്ണൂർ∙ ഓൺലൈൻ...

റവന്യു വകുപ്പ് മന്ത്രിയുടെ വാക്ക് വിശ്വസിച്ച ഷോപ്പ് സൈറ്റിലെ താമസക്കാർക്ക് ഓണം കഴിഞ്ഞിട്ടും പട്ടയമില്ല

ഇടുക്കിയിൽ റവന്യു വകുപ്പ് മന്ത്രിയുടെ വാക്ക് വിശ്വസിച്ച ഷോപ്പ് സൈറ്റിലെ താമസക്കാർക്ക്...

അബദ്ധത്തിൽ കാറിടിച്ച് സുഹൃത്ത് മരിച്ചു; മറച്ചുവെച്ച ശേഷം യുവാവ് ചെയ്തത്… ഒടുവിൽ അറസ്റ്റ്

അബദ്ധത്തിൽ കാറിടിച്ച് സുഹൃത്ത് മരിച്ചു; മറച്ചുവെച്ച ശേഷം യുവാവ് ചെയ്തത്… ഒടുവിൽ...

Related Articles

Popular Categories

spot_imgspot_img