web analytics

മാമ്പഴക്കാലം കഴിഞ്ഞിട്ട് രണ്ടു പതിറ്റാണ്ട്; ആ എവർഗ്രീൻ കോമ്പോ വീണ്ടും ഒന്നിക്കുന്നു, ലാലേട്ടനെയും ശോഭനയെയും ഒന്നിച്ചുകാണാൻ കണ്ണും നട്ട് ആരാധകർ

മലയാള ചലച്ചിത്ര പ്രേമികളുടെ എക്കാലത്തെയും പ്രിയ പ്രണയ ജോഡികളാണ് മോഹൻലാലും ശോഭനയും. മിന്നാരം, വെള്ളാനകളുടെ നാട്, പട്ടണ പ്രവേശം, മണിച്ചിത്രത്താഴ് തുടങ്ങി നിരവധി ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രങ്ങളെല്ലാം ഇന്നും മികച്ച പ്രതികരണങ്ങളാണ് നേടുന്നത്. ഇപ്പോഴിതാ ആ എവർഗ്രീൻ കോമ്പോ വീണ്ടും ഒന്നിക്കുന്നെന്ന വാർത്തയാണ് പുറത്തു വരുന്നത്. ശോഭന തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

തരുണ്‍മൂര്‍ത്തിയുടെ പുതിയ ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി ശോഭനയെത്തും. രജപുത്ര രഞ്ജിത്താണ് ചിത്രത്തിന്റെ നിര്‍മ്മാണം. തരുണ്‍ മൂര്‍ത്തിക്കൊപ്പം കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

‘കുറേ വർഷങ്ങൾക്കു ശേഷം ഞാൻ വീണ്ടും ഒരു മലയാള സിനിമയിൽ അഭിനയിക്കാൻ പോകുകയാണ്. മോഹൻലാലിന്റെ 360-ാം ചിത്രം കൂടിയാണിത്. ഞാൻ മോഹൻലാലുമൊത്ത് അഭിനയിക്കുന്ന 56 -ാം ചിത്രമാണിത്’ വീഡിയോ പങ്കുവെച്ച് ശോഭന പറഞ്ഞു. L 360 എന്നാണ് ചിത്രത്തിന് താൽക്കാലികമായി പേരിട്ടിരിക്കുന്നത്. ടാക്‌സി ഡ്രൈവറായിട്ടാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത് എന്ന് അഭ്യുഹങ്ങൾ ഉണ്ട്.

20 വർഷങ്ങൾക്കു ശേഷമാണ് മോഹൻലാലും ശോഭനയും ജോഡികളായി അണിയറയിലെത്തുന്നത്. 2004 ൽ ജോഷി സംവിധാനം ചെയ്ത മാമ്പഴക്കാലത്തിലാണ് ഇരുവരും അവസാനമായി ജോഡിയായി ഒന്നിച്ചഭിനയിച്ചത്. 2009 ൽ റിലീസ് ചെയ്ത സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു.

അതേസമയം നാല് വര്‍ഷത്തിനു ശേഷമാണ് ശോഭന മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. അനൂപ് സത്യന്‍ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ ആണ് ശോഭനയുടെ അവസാന മലയാള ചിത്രം.

 

Read Also: കാട്ടുമാഠം മനയിൽ നിന്നും 300 വർഷത്തിലധികം പഴക്കമുള്ള വിഗ്രഹവും സ്വർണാഭരണങ്ങളും കവർന്നയാൾ പിടിയിൽ; സ്വർണാഭരണങ്ങൾ വിറ്റു; വി​ഗ്രഹങ്ങൾ തിരിച്ചുകിട്ടി; മനാഫിനെ അറസ്റ്റ് ചെയ്തത് കൊടുങ്ങല്ലൂരിൽ നിന്നും

spot_imgspot_img
spot_imgspot_img

Latest news

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു കൊല്ലം:...

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി, അറസ്റ്റിൽ

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി,...

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം മംഗളൂരു:...

ചെറിയ തെറ്റുകൾക്ക് ഇനി ജയിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം!

ചെറിയ തെറ്റുകൾക്ക് ഇനി ജയിലിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം! ന്യൂഡൽഹി:...

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

Other news

Related Articles

Popular Categories

spot_imgspot_img