കൊച്ചി: ഹോസ്റ്റൽമുറിയിൽ പത്തൊൻപതുകാരി തൂങ്ങി മരിച്ചനിലയിൽ. വാണിയംകുളം പുലാച്ചിത്ര ശിവദം വീട്ടിൽ ശിവപ്രിയയെയാണ് (19) എറണാകുളത്തെ ഹോസ്റ്റലിൽ മരിച്ച നിലയയിൽ കണ്ടെത്തിയത്.
ഒരു സ്വകാര്യ ആശുപത്രിയുടെ ഇൻസ്റ്റിറ്റ്യൂട്ടിൽ എക്കോ- കാർഡിയോ ടെക്നോളജി വിഭാഗം ഒന്നാംവർഷ വിദ്യാർഥിനിയാണ് ശിവപ്രിയ.
വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം.
ശിവപ്രിയയെ ഫോണിൽ കിട്ടാതെ വന്നതിനെ തുടർന്ന് അച്ഛൻ ശിവരാമകൃഷ്ണൻ ഹോസ്റ്റൽ വാർഡനെ അറിയിച്ചു. തുടർന്ന് വാർഡൻ മുറിയിലെത്തി നോക്കുമ്പോഴാണ് മരിച്ചനിലയിൽ കണ്ടത്.
മരണ കാരണം വ്യക്തമല്ല. പൊലീസ് കേസെടുത്തു. അച്ഛൻ ശിവരാമകൃഷ്‌ണൻ വാണിയംകുളത്തെ പോസ്റ്റ്മാനാണ്. അമ്മ: സുജാത.
വൈദികൻ തൂങ്ങിമരിച്ചനിലയിൽ
കാസർകോട്: വൈദികനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ഏഴാംമൈൽ പോർക്കളം എം.സി.ബി.എസ് ആശ്രമത്തിലെ വൈദികൻ ഫാ. ആന്റണി ഉള്ളാട്ടിൽ ആണ് മരിച്ചത്.
44 വയസായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. കുർബാനയ്ക്ക് എത്താത്തതിനാൽ അന്വേഷിച്ച് പോയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. പ്രാർത്ഥന കേന്ദ്രത്തിന് സമീപത്തെ വാടക വീട്ടിലായിരുന്നു ഫാ. ആന്റണി ഉള്ളാട്ടിൽ താമസിച്ചിരുന്നത്.
ഒരു വർഷം മുമ്പാണ് തൃശ്ശൂരിൽ നിന്നും സ്ഥലംമാറി ഇവിടെ എത്തിയത്.
ആശ്രമത്തിലെ മറ്റു വൈദികർ എത്തിയപ്പോൾ വാതിൽ അകത്തുനിന്ന് അടച്ച നിലയിൽ ആയിരുന്നു. തള്ളി തുറന്ന് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ വൈദികന്റെ മൃതദേഹം കണ്ടത്.
ഇരിട്ടി എടൂർ സ്വദേശിയാണ് മരിച്ചത്. മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. അമ്പലത്തറ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ആശ്രമത്തിലെ മറ്റൊരു വൈദികനും ഇതേ വാടക വീട്ടിൽ തമാസിച്ചിരുന്നു. ഇദ്ദേഹം ഇന്നലെ പുറത്തുപോയി രാത്രി വൈകിയാണ് തിരിച്ചെത്തിയത്. അതിനാൽ ഇന്നലെ രാത്രിയിൽ ആന്റണി ഉള്ളാട്ടിലിനെ ഇദ്ദേഹം കണ്ടിരുന്നില്ല.
ഫാദർ ആന്റണി ഉള്ളാട്ടിൽ ഒരു ഡോക്ടറെ കാണാൻ പോയിരുന്നതായി ആശ്രമത്തിലുള്ളവർ മൊഴി നൽകിയിട്ടുണ്ട്. ഇതിനുശേഷം അസ്വസ്ഥതയിലായിരുന്നു.
വൈദികൻ തൂങ്ങിമരിച്ചനിലയിൽ
കാസർകോട്: വൈദികനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ഏഴാംമൈൽ പോർക്കളം എം.സി.ബി.എസ് ആശ്രമത്തിലെ വൈദികൻ ഫാ. ആന്റണി ഉള്ളാട്ടിൽ ആണ് മരിച്ചത്.
44 വയസായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. കുർബാനയ്ക്ക് എത്താത്തതിനാൽ അന്വേഷിച്ച് പോയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.
പ്രാർത്ഥന കേന്ദ്രത്തിന് സമീപത്തെ വാടക വീട്ടിലായിരുന്നു ഫാ. ആന്റണി ഉള്ളാട്ടിൽ താമസിച്ചിരുന്നത്.
ഒരു വർഷം മുമ്പാണ് തൃശ്ശൂരിൽ നിന്നും സ്ഥലംമാറി ഇവിടെ എത്തിയത്.
ആശ്രമത്തിലെ മറ്റു വൈദികർ എത്തിയപ്പോൾ വാതിൽ അകത്തുനിന്ന് അടച്ച നിലയിൽ ആയിരുന്നു. തള്ളി തുറന്ന് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ വൈദികന്റെ മൃതദേഹം കണ്ടത്.
ഇരിട്ടി എടൂർ സ്വദേശിയാണ് മരിച്ചത്. മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. അമ്പലത്തറ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ആശ്രമത്തിലെ മറ്റൊരു വൈദികനും ഇതേ വാടക വീട്ടിൽ തമാസിച്ചിരുന്നു. ഇദ്ദേഹം ഇന്നലെ പുറത്തുപോയി രാത്രി വൈകിയാണ് തിരിച്ചെത്തിയത്. അതിനാൽ ഇന്നലെ രാത്രിയിൽ ആന്റണി ഉള്ളാട്ടിലിനെ ഇദ്ദേഹം കണ്ടിരുന്നില്ല.
ഫാദർ ആന്റണി ഉള്ളാട്ടിൽ ഒരു ഡോക്ടറെ കാണാൻ പോയിരുന്നതായി ആശ്രമത്തിലുള്ളവർ മൊഴി നൽകിയിട്ടുണ്ട്. ഇതിനുശേഷം അസ്വസ്ഥതയിലായിരുന്നു.
English Summary:
Shivapriya (19), a native of Pulachithra Shivadam House in Vaniyamkulam, was found dead in her hostel room in Ernakulam. She was a first-year student in the Echo-Cardio Technology department at a private hospital’s institute. The incident occurred early Thursday morning.