പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല
നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരായ ലഹരിക്കേസിൽ പൊലീസിന് കനത്ത തിരിച്ചടി. ഷൈൻ ലഹരി ഉപയോഗിച്ചതായി ഫൊറൻസിക് പരിശോധനയിൽ തെളിയിക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല.
ഫൊറൻസിക് റിപ്പോർട്ട് നടന് അനുകൂലമായതോടെ കേസ് തുടരാനാകുമോ എന്നതിൽ പൊലീസ് നിയമോപദേശം തേടാനൊരുങ്ങുകയാണ്.
ഹോട്ടൽ മുറിയെടുത്ത് നടനും സുഹൃത്തും ലഹരി ഉപയോഗിച്ചുവെന്നായിരുന്നു കേസ്. ഏപ്രിലിൽ കൊച്ചിയിലെ ഒരു ആഡംബര ഹോട്ടലിൽ ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയപ്പോഴാണ് ഷൈൻ ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങി ഓടിയത്.
ഈ സംഭവം വലിയ വിവാദമായി മാറുകയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവരികയും ചെയ്തു. പിന്നാലെ താരത്തിന് നോട്ടീസ് നൽകി ചോദ്യം ചെയ്ത ശേഷമാണ് കേസെടുത്തത്.
ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ഷൈൻ ടോം ചാക്കോയുടെ നഖവും മുടിയും അന്വേഷണ സംഘം ശേഖരിച്ചിരുന്നു. എന്നാൽ ഫൊറൻസിക് പരിശോധനയിൽ ലഹരി ഉപയോഗത്തിന്റെ യാതൊരു തെളിവും കണ്ടെത്താനായില്ല.
കേസിൽ പ്രതിയായിരുന്ന ഷൈനിന്റെ സുഹൃത്ത് അഹമ്മദ് മുർഷാദിനെ അന്ന് അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചിരുന്നു.
കൊച്ചി നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ലഹരി ഉപയോഗം, ഗൂഢാലോചന എന്നീ വകുപ്പുകളാണ് ഷൈനിനെതിരെ ചുമത്തിയിരുന്നത്.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടുവെന്നായിരുന്നു പൊലീസ് അറിയിച്ചത്. ഇതേ കേസിലാണ് ഇപ്പോൾ ഫൊറൻസിക് റിപ്പോർട്ട് പുറത്തുവന്നതോടെ പൊലീസിന് തിരിച്ചടി നേരിട്ടിരിക്കുന്നത്.
English Summary
Police have suffered a setback in the drug case against actor Shine Tom Chacko after forensic tests failed to establish drug use. Samples of the actor’s hair and nails did not show any evidence of narcotics consumption. With the forensic report favouring Shine, police are now seeking legal advice on whether the case can be sustained. The case relates to an incident in April at a luxury hotel in Kochi, where Shine allegedly fled during a DANSAF inspection. Shine Tom Chacko and his friend Ahmed Murshad were named as accused by Kochi North Police.
shine-tom-chacko-drug-case-forensic-report-police-setback
Shine Tom Chacko, drug case, forensic report, Kochi North Police, DANSAF, Malayalam cinema, Kerala news, hotel raid









