ഷൈനിന്റെ കവിളിൽ ചുംബിക്കുന്നതിന്റെ ചിത്രമാണ് തനൂജ ഇപ്പോൾ പോസ്റ്റ് ചെയ്തത്. ഷൈൻ ടോം ചാക്കോയെ ടാഗ് ചെയ്തുകൊണ്ടാണ് പോസ്റ്റ്. എന്തായാലും ആരാധകരെ ആകെ ആവേശത്തിലാക്കിയിരിക്കുകയാണ് ചിത്രം. ഇരുവരേയും ഒന്നിച്ച് കാണാൻ തന്നെ മനോഹരമാണ് എന്നാണ് കമന്റുകൾ. ഹേറ്റേഴ്സ് രണ്ട് സ്റ്റെപ്പ് മാറി നിൽക്കണം എന്നു പറയുന്നവരുണ്ട്. ഇതൊന്നും മര്യാദയ്ക്ക് പോകില്ല എന്നായിരുന്നു ഒരാളുടെ കമന്റ്. എന്നാൽ വളഞ്ഞു പോകാം എന്നാണ് തനൂജ ഇതിന് മറുപടി നൽകിയത്.
വിവാഹനിശ്ചയ ചിത്രങ്ങളും നീക്കിയിരുന്നു. ഇതിനു പിന്നാലെ ഇവരെ പരിഹസിച്ചുകൊണ്ട് നിരവധി കമന്റുകളുമായി. ഇവർ വിവാഹത്തിനു മുമ്പ് തന്നെ പിരിയുമെന്നത് നേരത്തെ ഉറപ്പായിരുന്നുവെന്നും വിചാരിച്ചതുപോലെ തന്നെ സംഭവിച്ചുവെന്നുമായിരുന്നു പരിഹാസ കമന്റുകൾ. ഈ കഴിഞ്ഞ ജനുവരി ഒന്നാം തീയതി ആയിരുന്നു ഷൈൻ ടോം ചാക്കോയുടെയും തനൂജയുടെയും വിവാഹ നിശ്ചയം. വിവാഹം ഈ വർഷം ഉണ്ടായേക്കും.
![Screenshot_2024_0427_110001](https://news4media.in/wp-content/uploads/2024/04/Screenshot_2024_0427_110001.jpg)
വിവാഹ നിശ്ചയം കഴിഞ്ഞ ഉടനെ ഷൈൻ ടോം ചാക്കോയും തനൂജയും വേർപിരിഞ്ഞോ; സത്യം വെളിപ്പെടുത്തി തനൂജ
കഴിഞ്ഞ കുറച്ചു ദിവസമായി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ് ഷൈൻ ടോം ചാക്കോയുടെ പ്രണയവിശേഷം. ഭാവിവധു തനൂജയുമായി താരം വേർപിരിഞ്ഞു എന്നായിരുന്നു പ്രചരണം. ഷൈനിനൊപ്പമുള്ള ചില ചിത്രങ്ങൾ തനൂജ ഇൻസ്റ്റഗ്രാമിൽ നീക്കിയതാണ് ഇങ്ങനെയൊരു അഭ്യൂഹങ്ങൾക്ക് കാരണമായത്. എന്നാൽ എല്ലാ പ്രചാരണങ്ങൾക്കും ഒറ്റ ചിത്രം കൊണ്ട് മറുപടി നൽകിയിരിക്കുകയാണ് തനൂജ.