web analytics

60 കോടിയുടെ സാമ്പത്തിക തട്ടിപ്പ്; നടി ശില്പ ഷെട്ടിക്കും ഭര്‍ത്താവിനുമെതിരേ കേസ്

60 കോടിയുടെ സാമ്പത്തിക തട്ടിപ്പ്; നടി ശില്പ ഷെട്ടിക്കും ഭര്‍ത്താവിനുമെതിരേ കേസ്

മുംബൈ: നടി ശില്പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രക്കുമെതിരേ അറുപതുകോടി രൂപയുടെ തട്ടിപ്പ് കേസെടുത്ത് പോലീസ്. മുംബൈയിലെ വ്യവസായിയായ ദീപക് കോത്താരിയുടെ പരാതിയിലാണ് കേസെടുത്തത്.

ഇരുവർക്കുമെതിരെ വഞ്ചനാക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. ഇവർക്ക് പുറമേ മറ്റൊരാളെയും കൂടി കേസിൽ പ്രതി ചേർത്തിട്ടുണ്ട്.

ലോട്ടസ് കാപ്പിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ് പരാതിക്കാരനായ ദീപക് കോത്താരി.

ശില്പ ഷെട്ടിയുടെയും രാജ് കുന്ദ്രയുടെയും ഉടമസ്ഥതയിലുള്ള ‘ബെസ്റ്റ് ഡീല്‍ ടിവി പ്രൈവറ്റ് ലിമിറ്റഡ്’ എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് വഴി 60 കോടി രൂപ തട്ടിയെടുത്തെന്നാണ് ദീപക് കോത്താരി നൽകിയ പരാതി.

2015 മുതല്‍ 2023 വരെയുള്ള കാലയളവിലാണ് ഇവർ പണം തട്ടിയെടുത്തതെന്നും പരാതിയില്‍ പറയുന്നു. നിലവില്‍ ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നില്ല.

ബെസ്റ്റ്ഡീല്‍ ടിവിയുടെ 87.6 ശതമാനം ഓഹരികളും ശില്പ ഷെട്ടിയുടെയും രാജ് കുന്ദ്രയുടെയും പേരിലായിരുന്നു. തുടര്‍ന്ന് ദമ്പതിമാര്‍ 75 ലക്ഷം രൂപ വായ്പയായി ദീപക്ക് കോത്താരിയില്‍ നിന്ന് ആവശ്യപ്പെട്ടിരുന്നു.

പിന്നീട് പ്രതിമാസം നിശ്ചിത പ്രതിഫലം വാഗ്ദാനം ചെയ്ത് നിക്ഷേപം നടത്താനും പറഞ്ഞു. ഇതനുസരിച്ച് 2015 ഏപ്രിലില്‍ 31.95 കോടി രൂപയും അതേവര്‍ഷം സെപ്റ്റംബറില്‍ 28.53 കോടി രൂപയും ബെസ്റ്റ്ഡീല്‍ ടിവിയുടെ അക്കൗണ്ടിലേക്ക് കൈമാറിയിരുന്നു.

എന്നാല്‍ 2016 സെപ്റ്റംബറില്‍ ശില്പ ഷെട്ടി കമ്പനിയുടെ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് രാജിവെച്ചു. പിന്നാലെ കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കാനുള്ള നടപടികളും ആരംഭിച്ചിരുന്നു.

ഇതിനിടെ ഇടനിലക്കാരനായ രാജേഷ് ആര്യ വഴി തന്റെ പണം തിരികെ വാങ്ങാന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും ദമ്പതിമാര്‍ പണം നല്‍കിയില്ലെന്നും കമ്പനിയുടെ പേരില്‍ വാങ്ങിയ പണം ഇരുവരും വ്യക്തിഗത ആവശ്യങ്ങള്‍ക്കായാണ് ഉപയോഗിച്ചതെന്നും ആണ് പരാതിയില്‍ പറയുന്നത്.

പത്തുകോടി രൂപയ്ക്ക് മുകളിലുള്ള സാമ്പത്തിക തട്ടിപ്പ് പരാതിയായതിനാല്‍ തന്നെ സംഭവത്തില്‍ മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് അന്വേഷണം നടത്തുന്നത്.

Summary: Actress Shilpa Shetty and her husband Raj Kundra are facing a massive legal battle after Mumbai police booked them in a ₹60 crore fraud case.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

Other news

ലേണേഴ്സും വേണ്ട, ടെസ്റ്റും വ്ണ്ട, ലൈസൻസ് റെഡി; മോട്ടോർ വാഹനവകുപ്പിലെ ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നുവെന്നും കണ്ടെത്തൽ

ലേണേഴ്സും വേണ്ട, ടെസ്റ്റും വ്ണ്ട, ലൈസൻസ് റെഡി; മോട്ടോർ വാഹനവകുപ്പിലെ ഉദ്യോഗസ്ഥർ...

സ്വർണം വീണ്ടും അകലെ; ആഭരണം വാങ്ങാൻ 1.30 ലക്ഷം കടക്കും

സ്വർണം വീണ്ടും അകലെ; ആഭരണം വാങ്ങാൻ 1.30 ലക്ഷം കടക്കും തിരുവനന്തപുരം: സംസ്ഥാനത്ത്...

ആറ്റിങ്ങലിൽ പ്ലസ് ടു വിദ്യാര്‍ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; കണ്ടെത്തിയത് കിടപ്പുമുറിയിൽ

ആറ്റിങ്ങലിൽ പ്ലസ് ടു വിദ്യാര്‍ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി തിരുവനന്തപുരം ∙...

കുറത്തി കോഴി കഴിക്കാൻ പതിരാത്രിക്ക് എത്തിയ സൂപ്പർതാരം; അമ്പരന്ന് ഹോട്ടൽ ജീവനക്കാർ

കുറത്തി കോഴി കഴിക്കാൻ പതിരാത്രിക്ക് എത്തിയ സൂപ്പർതാരം; അമ്പരന്ന് ഹോട്ടൽ ജീവനക്കാർ രുചിവിസ്മയത്തിലൂടെ...

സംസ്ഥാന മൃഗത്തിനും പക്ഷിക്കും പുറമെ സംസ്ഥാന സൂക്ഷ്മാണുവും; മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക പ്രഖ്യാപനം നടത്തും

സംസ്ഥാന മൃഗത്തിനും പക്ഷിക്കും പുറമെ സംസ്ഥാന സൂക്ഷ്മാണുവും; മുഖ്യമന്ത്രി പിണറായി വിജയൻ...

അശ്ലീല വീഡിയോയിൽ കുരുങ്ങി; ഡിജിപിക്ക് സസ്‌പെൻഷൻ

അശ്ലീല വീഡിയോയിൽ കുരുങ്ങി; ഡിജിപിക്ക് സസ്‌പെൻഷൻ ബെംഗളൂരു: അശ്ലീല വീഡിയോ വിവാദത്തെ തുടർന്ന്...

Related Articles

Popular Categories

spot_imgspot_img