web analytics

ഷെറിന്‍ ജയില്‍ മോചിതയായി

ഷെറിന്‍ ജയില്‍ മോചിതയായി

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ ജയില്‍ മോചിതയായി. ശിക്ഷായിളവ് ലഭിച്ചതിനെ തുടർന്നാണ് ഷെറിൻ പുറത്തിറങ്ങിയത്.

ഷെറിന്‍ ഉള്‍പ്പെടെയുള്ള 11 തടവുകാര്‍ക്ക് ശിക്ഷായിളവ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം ഗവര്‍ണര്‍ അംഗീകരിച്ചിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വൈകീട്ട് നാല് മണിയോടെയാണ് ഷെറിന്‍ മോചിതയായത്.

കേസിൽ ശിക്ഷാ കാലയളവ് 14 വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് തീരുമാനം. 2009 നവംബര്‍ ഏഴിനാണ് ഷെറിന്റെ ഭര്‍തൃപിതാവായ ഭാസ്‌കര കാരണവര്‍ കൊല്ലപ്പെട്ടത്.

കേസിലെ ഒന്നാം പ്രതിയാണ് ഷെറിന്‍. കേസിലെ രണ്ടാം പ്രതിയും സുഹൃത്തുമായ ബാസിത് അലി മറ്റ് പ്രതികളായ ഷാനുറഷീദ്, നിഥിന്‍ എന്നിവര്‍ ഇപ്പോഴും ജയിലില്‍ തുടരുകയാണ്.

ഭാസ്‌കര കാരണവരുടെ ശാരീരിക വെല്ലുവിളികളുള്ള ഇളയ മകന്‍ പീറ്ററിന്റെ ഭാര്യയാണ് ഷെറിന്‍. 2001ലായിരുന്നു ഇവരുടെ വിവാഹം നടന്നത്.

ഷെറിനെ അമേരിക്കയില്‍ കൊണ്ടുപോകുമെന്നു വാഗ്ദാനം നൽകിയാണ് പീറ്ററുമായി കല്യാണം നടത്തിയത്. ഒരുവര്‍ഷത്തിനകം ഇരുവരും അമേരിക്കയിലുമെത്തി.

ഭാസ്‌കരക്കാരണവര്‍ക്കും ഭാര്യ അന്നമ്മയ്‌ക്കൊമൊപ്പമായിരുന്നു താമസിച്ചിരുന്നത്. എന്നാൽ അവിടെ ജോലിക്കു കയറിയ സ്ഥാപനത്തില്‍ ഷെറിന്‍ മോഷണത്തിനു പിടിക്കപ്പെട്ടതു മുതല്‍ പ്രശ്‌നങ്ങളാരംഭിച്ചു.

പിന്നീടു ഭര്‍ത്താവിനും കൈക്കുഞ്ഞിനുമൊപ്പം ഷെറിൻ നാട്ടിലേക്കു മടങ്ങി. പിന്നാലെ 2007-ല്‍ ഭാര്യ അന്നമ്മയുടെ മരണത്തോടെ ഭാസ്‌കരക്കാരണവരും നാടായ ചെറിയനാട്ടേക്കു മടങ്ങി.

ഈ സമയത്താണ് കേസിലെ രണ്ടാം പ്രതിയായ ബാസിത് അലിയുമായി ഓര്‍ക്കൂട്ട് വഴി സൗഹൃദം സ്ഥാപിക്കുന്നത്. തുടർന്ന് സ്വത്തില്‍ നിന്ന് ഒഴിവാക്കിയതിലുള്ള പ്രതികാരമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു കേസ്.

മറ്റു രണ്ടു പ്രതികളും സുഹൃത്തുക്കളുമായ ഷാനുറഷീദ്, നിഥിന്‍ എന്നിവര്‍ക്കൊപ്പമെത്തിയാണ് കാരണവരെ വധിക്കുന്നത്.

നിമിഷപ്രിയയുടെ മോചനം; പുതിയ പ്രതിസന്ധി

തിരുവനന്തപുരം: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ കാത്ത് ജയിലില്‍ കിടക്കുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചന ചര്‍ച്ചകളില്‍ പ്രതിസന്ധി രൂക്ഷം.

കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയുടെ കുടുംബത്തെ സോഷ്യല്‍ മീഡിയയിലൂടെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള ചില നീക്കങ്ങളാണ് പ്രതിസന്ധിയുണ്ടാക്കുന്നത്.

ദയാധനം സ്വീകരിക്കുന്നതില്‍ കുടുംബത്തിലെ പലരും എതിര്‍പ്പ് ഉന്നയിക്കുന്ന സമയത്താണ് ഇത്തരത്തിൽ പ്രകോപനവും. അത് നടത്തുന്നതാകട്ടെ ഭൂരിഭാഗവും മലയാളികളാണെന്നാണ് റിപ്പോർട്ട്.

വധശിക്ഷ നടപ്പിലാക്കിയാല്‍ മാത്രമേ തങ്ങള്‍ക്ക് നീതി കിട്ടൂ എന്ന് കടുത്ത നിലപാടിലുള്ള കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് കീഴിൽ നിറയെ മലയാളികളുടെ പ്രകോപനപരമായ കമന്റുകളാണ്. സഹോദരനെ കൊന്നയാളോട് ക്ഷമിക്കേണ്ട എന്നാണ്, പല വ്യാജ അക്കൗണ്ടുകളില്‍ നിന്നായി പലരും പറയുന്നത്.

നിമിഷപ്രിയയോട് ക്ഷമിച്ച് കൂടേ എന്ന കമൻ്റ് ഇടുന്നവരെ ആക്രമിക്കാനും ഇത്തരക്കാർ ശ്രമിക്കുന്നുണ്ട്. സ്വതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിനല്ല ശിക്ഷ ഒരു യുവാവിനെ കൊന്ന് കൊത്തി നുറുക്കിയതിനാണ് എന്നുംലചിലർ എഴുതി വിടുന്നുണ്ട്. ആ രാക്ഷസിക്ക് വധശിക്ഷ ലഭിക്കുന്നതുവരെ നിങ്ങള്‍ പോരാടണം എന്നു വരെ ഉപദേശിക്കുന്നവരും മലയാളികളാണ്.

മലയാളികള്‍ മനുഷ്യത്വമില്ലാതെ നടത്തുന്ന ഇത്തരം നീക്കങ്ങള്‍ യെമനില്‍ നടക്കുന്ന ചര്‍ച്ചകളെ പൂര്‍ണമായും പ്രതിസന്ധിയിൽ ആക്കുന്നതായാണ് റിപ്പോർട്ട്.

Summary: Sherin, the convict in the Chengannur Bhaskara Karanavar murder case, has been released from jail following sentence remission. The Kerala government’s decision to grant remission to 11 prisoners, including Sherin, was approved by the Governor.

spot_imgspot_img
spot_imgspot_img

Latest news

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു കൊല്ലം:...

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി, അറസ്റ്റിൽ

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി,...

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം മംഗളൂരു:...

ചെറിയ തെറ്റുകൾക്ക് ഇനി ജയിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം!

ചെറിയ തെറ്റുകൾക്ക് ഇനി ജയിലിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം! ന്യൂഡൽഹി:...

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

Other news

വാടാനപ്പള്ളി ഭക്ഷ്യക്കിറ്റ് വിവാദം: ഉടമക്കെതിരെ കേസെടുത്തു

തൃശൂർ: തിരഞ്ഞെടുപ്പ് ചൂടിനിടയിൽ തൃശൂരിൽ രാഷ്ട്രീയ കേരളത്തെ ഞെട്ടിക്കുന്ന കിറ്റ് വിവാദം...

ദുരൂഹ മരണം; വീട്ടുമുറ്റത്ത് ഭിന്നശേഷിക്കാരന്‍ മരിച്ച നിലയിൽ

ദുരൂഹ മരണം; വീട്ടുമുറ്റത്ത് ഭിന്നശേഷിക്കാരന്‍ മരിച്ച നിലയിൽ കൊല്ലം: പുത്തൂർ മൈലംകുളം റേഡിയോ...

തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം? അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി പിടിച്ചെടുത്തത് ₹651 കോടി!

തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം? അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി പിടിച്ചെടുത്തത് ₹651 കോടി! ന്യൂഡൽഹി:...

സോഷ്യൽ മീഡിയ ദമ്പതികൾ വിഷ്ണു–അമേയ വേർപിരിഞ്ഞു; പരസ്പര ആരോപണങ്ങൾ കടുത്തു

സോഷ്യൽ മീഡിയ ദമ്പതികൾ വിഷ്ണു–അമേയ വേർപിരിഞ്ഞു; പരസ്പര ആരോപണങ്ങൾ കടുത്തു കൊച്ചി: സോഷ്യൽ...

ട്വന്റി 20ക്ക് തിരിച്ചടി: പൂതൃക്കയിൽ ഭരണം പോയി

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നതിനിടെ കിഴക്കമ്പലം കേന്ദ്രമായി പ്രവർത്തിക്കുന്ന ട്വന്റി...

കേരളത്തിൽ വരും മണിക്കൂറുകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ കനക്കുന്നു. വരും ദിവസങ്ങളിൽ കേരളത്തിലുടനീളം...

Related Articles

Popular Categories

spot_imgspot_img