web analytics

പാലൊളി കമ്മിറ്റി റിപ്പോർട്ട് 28 ദിവസത്തിനുള്ളിൽ നടപ്പാക്കിയവർ, ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ട് 33 മാസമായി പൂഴ്ത്തിവച്ചിരിക്കുന്നു; ഇരട്ടത്താപ്പെന്ന് ഷോൺ ജോർജ്

പാലൊളി കമ്മിറ്റി റിപ്പോർട്ട് 28 ദിവസത്തിനുള്ളിൽ നടപ്പാക്കിയവർ, ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ട് 33 മാസമായി പൂഴ്ത്തിവച്ചിരിക്കുന്നു; ഇരട്ടത്താപ്പെന്ന് ഷോൺ ജോർജ്

തിരുവനന്തപുരം: ലീഗ് നേതാവായ കെ.എം. ഷാജി മുസ്ലിം സമൂഹത്തിന്റെ വിഷയങ്ങൾ ഉന്നയിച്ചാൽ അത് മതേതരത്വമായി വിലയിരുത്തപ്പെടുകയും, വെള്ളാപ്പള്ളി നടേശൻ സ്വന്തം സമുദായത്തിന്റെ കാര്യങ്ങൾ പറഞ്ഞാൽ അത് വർഗീയതയാകുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് ഷോൺ ജോർജ് ആരോപിച്ചു.

പാലൊളി കമ്മിറ്റിയുടെ റിപ്പോർട്ട് 28 ദിവസത്തിനുള്ളിൽ നടപ്പാക്കിയ സർക്കാർ, ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ട് 33 മാസമായി പൂഴ്ത്തിവച്ചിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

ഈ വിഷയത്തിൽ കോൺഗ്രസിനും യാതൊരു ആത്മാർത്ഥതയുമില്ലെന്ന് ഷോൺ ജോർജ് പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രി ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ടിലെ 222 ശുപാർശകൾ നടപ്പാക്കിയെന്ന അവകാശവാദം ഉന്നയിക്കുന്നുണ്ടെന്നും, എന്നാൽ അതിലൂടെ ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് എന്ത് പ്രയോജനമാണ് ഉണ്ടായതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ട് പൂർണമായും പുറത്തുവിടണമെന്നും, റിപ്പോർട്ടിലെ ശുപാർശകൾ യഥാർത്ഥത്തിൽ എത്രത്തോളം നടപ്പാക്കിയെന്ന് ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു.

English Summary:

shaun George has accused the Kerala government of double standards, alleging that while the Paloli Committee report was implemented swiftly, the J.B. Koshy Commission report has been withheld for nearly three years. He demanded the full publication of the report, questioning its benefits for Christian minority communities.

shaun george-jb-koshy-commission-report-controversy

shaun George, JB Koshy Commission, Kerala Politics, Minority Issues, Congress, State Government

spot_imgspot_img
spot_imgspot_img

Latest news

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

Other news

കാട്ടാന പോയപ്പോൾ കാട്ടുപോത്ത്; തൊടുപുഴയിൽ 2 കർഷകർക്ക് പരിക്ക്

കാട്ടാന പോയപ്പോൾ കാട്ടുപോത്ത്; തൊടുപുഴയിൽ 2 കർഷകർക്ക് പരിക്ക് തൊടുപുഴ: തൊടുപുഴ ഉടുമ്പന്നൂർ...

ജീവിതാനുഭവങ്ങൾ തുറന്ന് പറഞ്ഞ് രഞ്ജു രഞ്ജിമാർ

ജീവിതാനുഭവങ്ങൾ തുറന്ന് പറഞ്ഞ് രഞ്ജു രഞ്ജിമാർ ചലച്ചിത്ര ഫാഷൻ രംഗത്തെ പ്രമുഖ സെലിബ്രിറ്റി...

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ഞാന്‍ ബിജെപിയില്‍ ചേരും, രാജീവ് ചന്ദ്രശേഖറുമായി ചർച്ച നടത്തിയെന്ന് സിപിഎം മുൻ എംഎൽഎ

ഞാന്‍ ബിജെപിയില്‍ ചേരും, രാജീവ് ചന്ദ്രശേഖറുമായി ചർച്ച നടത്തിയെന്ന് സിപിഎം മുൻ...

സോളോ ട്രിപ്പിന് പോയ ഇന്ത്യന്‍ വിദ്യാര്‍ഥിയെ അമേരിക്കയില്‍ കാണാതായി

സോളോ ട്രിപ്പിന് പോയ ഇന്ത്യന്‍ വിദ്യാര്‍ഥിയെ അമേരിക്കയില്‍ കാണാതായി പുതുവര്‍ഷം ആഘോഷിക്കാന്‍ സോളോ...

12 ശതമാനം പലിശയ്ക്ക് സ്വര്‍ണവായ്പ; പണയം എടുത്തപ്പോള്‍ ഉയര്‍ന്ന തുക, പരാതി; മോഹന്‍ലാലിനെതിരായ കേസ് റദ്ദാക്കി

12 ശതമാനം പലിശയ്ക്ക് സ്വര്‍ണവായ്പ; പണയം എടുത്തപ്പോള്‍ ഉയര്‍ന്ന തുക, പരാതി;...

Related Articles

Popular Categories

spot_imgspot_img