പോക്സോ, സൈബർ കേസിലെ പ്രതി പത്തനംതിട്ട പോലീസിന്‍റെ കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയി. ലുക്ക്‌ഔട്ട് നോട്ടീസ് ഇറക്കി ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും കസ്റ്റഡിയിലെടുത്ത പ്രതിയാണ് ചാടിപ്പോയത്. ഡല്‍ഹിയില്‍ നിന്നും ഇയാളെ നാട്ടിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് സംഭവം. തമിഴ്നാട്ടിലെ കാവേരിപ്പട്ടണത്ത് വച്ചാണ് പോലീസിനെ വെട്ടിച്ച് പ്രതി മുങ്ങിയത്.
പ്രാഥമിക ആവശ്യത്തിന് പോകണമെന്ന് ആവശ്യപ്പെട്ട പ്രതി പോലീസിനെ കബളിപ്പിച്ച് രക്ഷപെടുകയായിരുന്നു. ഇയാള്‍ക്കായി കേരള പോലീസും തമിഴ്നാട് പോലീസും പ്രദേശത്ത് തിരച്ചില്‍ നടത്തുകയാണ്. രണ്ട് വർഷമായി പോലീസിനെ വെട്ടിച്ച് നടന്ന പ്രതിയെയാണ് ലുക്ക്‌ഔട്ട് നോട്ടീസ് ഇറക്കി പോലീസ് നാട്ടില്‍ എത്തിച്ചത്. ഇയാളാണ് രക്ഷപെട്ടത്. സംഭവത്തെക്കുറിച്ച് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി അന്വേഷണത്തിന് നിർദ്ദേശം നല്‍കിയിട്ടുണ്ട്. പോലീസുകാർക്കെതിരേ വകുപ്പുതല നടപടിക്ക് സാധ്യതയുണ്ട്.
Read More: വരാനിരിക്കുന്നത് ‘മെലിഞ്ഞ’ ഐഫോൺ; 2025ൽ പുതിയ മാറ്റവുമായി ആപ്പിൾ









