താമരശേരിയില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ഷഹബാസിനോട് മർദ്ദനശേഷം മാപ്പപേക്ഷിക്കുന്ന കുട്ടിയുടെ ശബ്ദ സന്ദേശം പുറത്ത്. ഇൻസ്റ്റഗ്രാമിലും വാട്സാപ്പിലും സന്ദേശം അയച്ചിരുന്നു
ഇങ്ങനെയൊക്കെ ആകുമെന്ന് കരുതിയല്ല ഒന്നും ചെയ്തത്, നീ പൊരുത്തപ്പെടണം, ഒന്നും മനപൂര്‍വം അല്ലാട്ടോ,ഇതില്‍ നിന്ന് ഒഴിവാക്കിത്തരണ’ മെന്നായിരുന്നു സന്ദേശത്തില്‍ പറഞ്ഞിരുന്നത്. അതിന്‍റെ തെളിവുകളെല്ലാം തന്‍റെ കയ്യിലുണ്ടെന്നു ഷഹബാസിന്‍റെ അമ്മ റംസീന പറയുന്നു.
ഇന്‍സ്റ്റഗ്രാമിലും വാട്സാപ്പിലും പ്രതി സന്ദേശം അയച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു. ആരോഗ്യവിവരം പ്രതി തിരക്കുമ്പോഴും ഗുരുതരാവസ്ഥയില്‍ ഷഹബാസ് ആശുപത്രിയിലായിരുന്നു. തുടർന്നായിരുന്നു മരണം.




 
                                    



 
		

