പാലക്കാട്ടെ ജനങ്ങളുടെ ശബ്ദമാകാൻ യുവ നേതാവ് എത്തും; സൂചനകൾ നൽകി ഷാഫി പറമ്പിൽ

പാലക്കാട്ടെ ജനങ്ങൾക്ക് വേണ്ടി ശബ്ദമാകാൻ യുവ നേതാവ് എത്തുമെന്ന് വടകരയിലെ നിയുക്ത എംപി ഷാഫി പറമ്പിൽ. പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുൽ മാങ്കൂട്ടത്തിൽ എത്തിയേക്കുമെന്ന സൂചനയാണ് ഷാഫി പറമ്പിൽ നൽകുന്നത്. ഔദ്യോഗിക ചർച്ചകൾക്ക് ശേഷം ഉടൻ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. (Shafi Parambil indicates Rahul Mamkootathil may contest for udf in Palakkad bypoll)

പാലക്കാട്ടെ ജനങ്ങളുടെ പ്രശ്നങ്ങൾക്കും നാട്ടിലെ വികസനത്തിനും കൂടെ നിൽക്കുന്ന ചെറുപ്പക്കാരനായ നേതാവ് തന്നെ വരുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

ഷാഫി പറമ്പിലിന്റെ വാക്കുകൾ:

ഔപചാരികമായ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ല. ജനങ്ങള്‍ ഇഷ്ടപ്പെടുന്ന, ജനങ്ങള്‍ ആഗ്രഹിക്കുന്ന, പാലക്കാടിന്റെ ശബ്ദമാകാന്‍ കഴിയുന്ന ഒരു സ്ഥാനാർത്ഥി പാലക്കാടേക്ക് വരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. അദ്ദേഹം പിന്നീട് പാലക്കാടിന്റെ സാരഥിയായി മാറുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

നാടിന്റെ വികസനകാര്യങ്ങളിലും പൊതുവായ കാര്യങ്ങളിലും നിരന്തരം ഇടപെടാന്‍ കഴിയുന്ന ഒരാള്‍. വേണമെങ്കില്‍ ഒരു ചെറുപ്പക്കാരനായ ആള്‍ തന്നെ വരട്ടെ.

സ്ഥാനാർത്ഥിയെ സംബന്ധിച്ച അഭിപ്രായം പാര്‍ട്ടി ഫോറത്തില്‍ കൃത്യമായ സമയത്ത് അത് പറയും. ഒറ്റക്കെട്ടായിത്തന്നെ ഞങ്ങള്‍ ഉപതിരഞ്ഞെടുപ്പ് നേരിടും. ‘2019-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും യു.ഡി.എഫാണ് പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ മുന്നിലെത്തിയത്.

2024-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വി.കെ. ശ്രീകണ്ഠന് ചരിത്രഭൂരിപക്ഷമാണ് പാലക്കാട് നിയമസഭാ മണ്ഡലത്തിലും ലഭിച്ചത്. അത് കാണാതെ പോകരുത്. തുടര്‍ച്ചയായ തിരഞ്ഞെടുപ്പുകളില്‍ പാലക്കാട്ടെ ജനത നല്ല പിന്തുണ ഞങ്ങള്‍ക്ക് തരുന്നുണ്ട്. ഞങ്ങളതിനെ വിലകുറച്ചുകാണുന്നില്ല.

ബി.ജെ.പിക്ക് ലീഡുണ്ട് എന്നുപറയപ്പെടുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ പാലക്കാട് ഉള്‍പ്പെടുന്നില്ല. എനിക്ക് ലഭിച്ചതിനേക്കാള്‍ മൂന്നിരട്ടി ലീഡാണ് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ലഭിച്ചത്

Read More: 30 കോടിയുടെ ലഹരിമരുന്ന് വിഴുങ്ങി വിദേശ ദമ്പതിമാര്‍ പറന്നിറങ്ങി; വലയിലാക്കി ഡിആര്‍ഐ

Read More: സൂക്ഷിച്ചാൽ ദുഃഖിക്കണ്ട! അനധികൃത രൂപമാറ്റവും അധിക ലൈറ്റും ഇനി വേണ്ട; നാളെ മുതൽ സംസ്ഥാനത്ത് കർശന വാഹന പരിശോധന

spot_imgspot_img
spot_imgspot_img

Latest news

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

Other news

ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം; അന്വേഷണം ക്രൈംബ്രാഞ്ചിന്

ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം; അന്വേഷണം ക്രൈംബ്രാഞ്ചിന് തിരുവനന്തപുരം: ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട അന്വേഷണം...

റിസോർട്ടിൽ ലക്ഷങ്ങളുടെ മോഷണം പ്രതി അറസ്റ്റിൽ

റിസോർട്ടിൽ ലക്ഷങ്ങളുടെ മോഷണം പ്രതി അറസ്റ്റിൽ മൂന്നാർ പള്ളിവാസലിലെ റിസോർട്ടിൽ മോഷണം നടത്തിയ...

ഇനി രജിസ്റ്റേർഡ് പോസ്റ്റ് സേവനം ഇല്ല

ഇനി രജിസ്റ്റേർഡ് പോസ്റ്റ് സേവനം ഇല്ല തിരുവനന്തപുരം: അൻപത് വർഷത്തിലേറെ പഴക്കമുള്ള തപാൽ...

കോപ്പിയടിച്ച് പിടിച്ചതിന് പീഡനക്കേസിൽ കുടുക്കി

കോപ്പിയടിച്ച് പിടിച്ചതിന് പീഡനക്കേസിൽ കുടുക്കി ഇടുക്കി: മൂന്നാർ ഗവൺമെന്റ് കോളേജിലെ അസോസിയേറ്റ് പ്രൊഫസർ...

വിമാനത്താവളത്തിൽ മദ്യവിൽപ്പനയിൽ തിരിമറി

വിമാനത്താവളത്തിൽ മദ്യവിൽപ്പനയിൽ തിരിമറി തിരുവനന്തപുരം: വിമാനത്താവളത്തിൽ മദ്യവിൽപ്പനയിൽ തിരിമറി കസ്റ്റംസ് അന്വേഷണം തുടങ്ങി. തിരുവനന്തപുരം...

Related Articles

Popular Categories

spot_imgspot_img