കൊച്ചി: അഡ്വ. ബി എ ആളൂരിനെതിരെ ലൈംഗികാതിക്രമ പരാതി. എറണാകുളം സ്വദേശിയായ യുവതിയാണ് ആളൂരിന്റെ ഓഫീസില്‍ വച്ച് തനിക്ക് അതിക്രമം നേരിടേണ്ടി വന്നു എന്ന് പരാതി നൽകിയിരിക്കുന്നത്. പരാതിയിൽ എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തു. സൗമ്യ വധക്കേസ് ഉള്‍പ്പെടെ പ്രമാദമായ കേസുകളില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായി ശ്രദ്ധേയനാണ് ആളൂർ.
ഒരു കേസിന്റെ ആവശ്യത്തിന് ഞാന്‍ ആളൂരിന്റെ ഓഫീസില്‍ പോയപ്പോൾ ലൈംഗികാതിക്രമം നേരിട്ട് എന്നാണ് പരാതിക്കാരിയുടെ ആരോപണം. പരാതി നൽകുമെന്നായപ്പോൾ തന്നെയും സുഹൃത്തിനെയും ബന്ധപ്പെടാൻ ആളൂർ ശ്രമിച്ചതായും യുവതി പറഞ്ഞു. യുവതി ബാര്‍ കൗണ്‍സിലിലും പരാതി നല്‍കിയിട്ടുണ്ട്. അതേസമയം പരാതി കെട്ടിച്ചമച്ചതാണെന്ന് ആളൂർ പ്രതികരിച്ചു.
Read Also: രൺജീത്ത് വധക്കേസ് ; വിധി പറഞ്ഞ ജഡ്ജി വി.ജി ശ്രീദേവിയെ അധിക്ഷേപിച്ചു ; മൂന്ന് പേർ അറസ്റ്റിൽ