web analytics

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎൽഎയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ച് പോലീസ്

ലൈംഗികാതിക്രമ കേസിൽ മുകേഷ് എംഎൽഎയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ച് പോലീസ്. തൃശൂർ വടക്കാഞ്ചേരി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ലൈംഗികാതിക്രമ കേസിലാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രത്യേക അന്വേഷണസംഘം വടക്കാഞ്ചേരി കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

2011ൽ സിനിമാ ചിത്രീകരണത്തിനിടെ വടക്കാഞ്ചേരിയിലെ ഹോട്ടലിൽ വച്ച് ലൈംഗികാതിക്രമം കാട്ടി എന്നായിരുന്നു നടിയുടെ പരാതി. ഈ പരാതിയിലാണ് മുകേഷിനെതിരെ കേസ് എടുത്തത്.

മുകേഷ് തന്നെ ശാരീരികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും കട്ടിലിൽ തള്ളിയെന്നും നടി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മുകേഷിനെതിരെ ലൈംഗികാരോപണം ഉയർന്നു വന്നത്. ആലുവ സ്വദേശിയായ യുവതിയുടെ പരാതിയിൽ എറണാകുളം മരട് പൊലീസ് സ്റ്റേഷനിലും മുകേഷിനെതിരെ കേസ് നിലനിൽക്കുന്നുണ്ട്.

ലൈംഗികാതിക്രമം, സ്ത്രീയുടെ മാന്യതയെ ദ്രോഹിക്കുക, കുറ്റകൃത്യം ചെയ്യാനുള്ള ഉദ്ദേശത്തോടെ അതിക്രമിച്ച് കടക്കുക, സ്ത്രീയുടെ മാന്യതയെ അപമാനിക്കുന്ന തരത്തിലുള്ള ആംഗ്യങ്ങൾ കാണിക്കുക തുടങ്ങിയ കുറ്റങ്ങളാണ് മുകേഷിനെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ, പിഴയോടൊപ്പം 10 വർഷം തടവ് മുതൽ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കും.

spot_imgspot_img
spot_imgspot_img

Latest news

ബലാത്സംഗം ചെയ്തു; ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചു

ബലാത്സംഗം ചെയ്തു; ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചു പാലക്കാട്: ബലാത്സംഗക്കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ...

ബാർക്ക് ചാനൽ റേറ്റിംഗിൽ തിരിമറി; 24 ന്യൂസ് നല്‍കിയ പരാതിയില്‍ പ്രതി റിപ്പോര്‍ട്ടര്‍ ടിവി ഉടമ

ബാർക്ക് ചാനൽ റേറ്റിംഗിൽ തിരിമറി; 24 ന്യൂസ് നല്‍കിയ പരാതിയില്‍ പ്രതി...

ശരിക്കും ആ ചുവന്ന കാർ ആരുടേതാണ്, നടിയുടേതോ അതോ കോൺഗ്രസ് നേതാവിന്റേതോ?

ശരിക്കും ആ ചുവന്ന കാർ ആരുടേതാണ്, നടിയുടേതോ അതോ കോൺഗ്രസ് നേതാവിന്റേതോ? പാലക്കാട്:...

കമിതാക്കളുടെ ശ്രദ്ധയ്ക്ക്…കൈരളി, ശ്രീ, നിള…ഈ തീയറ്ററുകളിൽ സിനിമക്ക് പോയിട്ടുണ്ടോ? സിസിടിവി ക്ലിപ്പുകൾ സോഫ്റ്റ് പോൺ ആയി വിൽക്കുന്നതായി റിപ്പോർട്ട്

കമിതാക്കളുടെ ശ്രദ്ധയ്ക്ക്…കൈരളി, ശ്രീ, നിള…ഈ തീയറ്ററുകളിൽ സിനിമക്ക് പോയിട്ടുണ്ടോ? സിസിടിവി ക്ലിപ്പുകൾ...

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356 

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356  തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി...

Other news

അമ്മയുടെ മാല പൊട്ടിക്കാനുള്ള ശ്രമം തടഞ്ഞപ്പോൾ യുവാവിനെ കുത്തി; പൊതുശല്യക്കാരനായ അയൽവാസി പൊലീസിന്‍റെ കസ്റ്റഡിയിൽ

അമ്മയുടെ മാല പൊട്ടിക്കാനുള്ള ശ്രമം തടഞ്ഞപ്പോൾ യുവാവിനെ കുത്തി; പൊതുശല്യക്കാരനായ അയൽവാസി...

Related Articles

Popular Categories

spot_imgspot_img