കോഴിക്കോട്: ചാരിറ്റിയുടെ മറവിൽ പീഡനശ്രമം നടത്തിയതായി പരാതി. മലപ്പുറം സ്വദേശി വാഖിയത് കോയ എന്നയാൾക്കെതിരെയാണ് പരാതി. ആശുപത്രി ബിൽ അടയ്ക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്താണ് പീഡന ശ്രമം നടന്നത്.
പ്രതിയുടെ അശ്ലീല സംഭാഷണം പുറത്തു വന്നിട്ടുണ്ട്. പെണ്‍കുട്ടിയുടെ പിതാവ് ശസ്ത്രക്രിയയ്ക്കുശേഷം ബില്ലടയ്ക്കാന്‍ പണമില്ലാതെ ആശുപത്രിയില്‍ തുടരുകയാണ്. ഇതിനിടെ ഉപ്പയുടെ ആശുപത്രി ബില്ലടയ്ക്കാന്‍ സഹായിക്കാമെന്നും വീട് നിർമിക്കാൻ ഒപ്പം നില്‍ക്കാമെന്നും പറഞ്ഞ് പ്രതി പെൺകുട്ടിയെ സമീപിക്കുകയായിരുന്നു .
താന്‍ ചാരിറ്റി പ്രവര്‍ത്തനം നടത്തുന്നയാളാണെന്നും മോള് നന്നായി പഠിക്കണമെന്നും പറഞ്ഞാണ് കോയ പെണ്‍കുട്ടിയെ സമീപിച്ചത്. വിദ്യാഭ്യാസം പെണ്‍കുട്ടികള്‍ക്ക് അനിവാര്യമാണെന്നും ഉപ്പായ്ക്ക് ഇനി മോളെ പഠിപ്പിക്കാനുള്ള ആരോഗ്യമൊന്നും ഉണ്ടാവില്ലെന്നും ഇയാള്‍ പെണ്‍കുട്ടിയോട് പറഞ്ഞിരുന്നു.