പത്തനംതിട്ട: അടൂരില്‍ പതിനേഴുകാരി കൂട്ടബലാല്‍സംഗത്തിന് ഇരയായ സംഭവത്തില്‍ കാമുകനും സുഹൃത്തുക്കളും ഉള്‍പ്പെടെ ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയാണ് പീഡന വിവരം പൊലീസിനെ അറിയിച്ചത്. ഇതേ തുടര്‍ന്ന് ജൂലൈ ആറിനാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
കഴിഞ്ഞ ഡിസംബര്‍ മുതല്‍ പല ദിവസങ്ങളിലായാണ് പീഡനം നടന്നതെന്നാണ് പെണ്‍കുട്ടി നല്‍കിയ മൊഴി. ആദ്യം കാമുകനാണ് പീഡിപ്പിച്ചത്. ഇയാള്‍ പിന്നീട് സുഹൃത്തുക്കള്‍ക്ക് നമ്പര്‍ കൈമാറുകയായിരുന്നു. ഇവരുമായി സൗഹൃദത്തിലാകാന്‍ കാമുകന്‍ നിര്‍ബന്ധിക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു പീഡനം. പൊലീസ് കേസെടുത്തതോടെ നാടുവിട്ട പ്രതികളെ ആലപ്പുഴ ഉള്‍പ്പെയുള്ള സ്ഥലങ്ങളില്‍ നിന്നാണ് പിടികൂടിയത്.