സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങും വഴിയിൽ വെള്ളക്കെട്ടിൽ കുളിക്കാൻ ഇറങ്ങി; ഏഴ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു
സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങും വഴിയിൽ വെള്ളക്കെട്ടിൽ കുളിക്കാൻ ഇറങ്ങിയ ഏഴ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ദുരന്തകരമായ സംഭവം ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലെ അസ്പാരി മണ്ഡലത്തിലെ ചിഗിരി ഗ്രാമത്തിലാണ് ഉണ്ടായത്.
അഞ്ചാം ക്ലാസിൽ പഠിച്ചുവരുന്ന ഭീമേഷ്, വിനയ്, മഹ്ബൂബ് ബാഷ, സായ് കിരൺ, ശേഷി കുമാർ, കിന്നേര സായ് എന്നിവരാണ് മരിച്ചത്. പത്ത് വയസ്സിന് താഴെ പ്രായമുള്ള ഏഴ് കുട്ടികളാണ് ഇവർ.
കുട്ടികൾ സ്കൂൾ വിട്ട് മടങ്ങും വഴിയിലായിരുന്നു അപകടം. വെള്ളക്കെട്ടിൽ ആറു പേർ ഇറങ്ങുകയും, കരയിൽ നിന്ന ഒരാൾ നിലവിളിച്ചുയർത്തിയതിനെ തുടർന്ന് നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തു.
വിവരം അറിഞ്ഞതോടെ ആളൂർ എം.എൽ.എ വീരുപക്ഷി, ആർ.ഡി.ഒ ഭരത് നായിക്, സി.ഐ ഗംഗാധർ എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് സർക്കാർ എല്ലാ സഹായവും നൽകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ദുഃഖം രേഖപ്പെടുത്തി.
“അങ്ങേയറ്റം ദൗർഭാഗ്യകരമായ സംഭവമാണിത്. കുട്ടികളുടെ അപ്രതീക്ഷിത മരണം അവരുടെ കുടുംബങ്ങൾക്ക് താങ്ങാനാവാത്ത ദുഃഖമാണ് സമ്മാനിച്ചിരിക്കുന്നത്,” മുഖ്യമന്ത്രി പ്രതികരിച്ചു.
അർദ്ധരാത്രി പ്രദേശത്താകെ വല്ലാത്ത ഗന്ധം, അന്വേഷണം ചെന്നെത്തിയത് ചാത്തമംഗലത്തെ എന്‍ഐടിയുടെ മെഗാ ഹോസ്റ്റലില്‍…!
കോഴിക്കോട്: ചാത്തമംഗലത്തെ എന്‍ഐടിക്ക് കക്കൂസ് മാലിന്യം ജനവാസ മേഖലയിലേക്ക് ഒഴുക്കിവിട്ടതിന് പഞ്ചായത്ത് പിഴ ചുമത്തി. എന്‍ഐടിയുടെ മെഗാ ഹോസ്റ്റലില്‍ നിന്നുള്ള മാലിന്യം തത്തൂര്‍പൊയില്‍ തോട്ടിലേക്ക് തുറന്നു വിട്ടതാണ് സംഭവം.
ഇതിന് പിന്നാലെ ചാത്തമംഗലം പഞ്ചായത്ത് നടപടി സ്വീകരിച്ചു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ സംഭവം സ്ഥിരീകരിക്കുകയും 50,000 രൂപ പിഴ ചുമത്തുകയും ചെയ്തു.
കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം. ദുര്‍ഗന്ധം പരക്കുകയും നാട്ടുകാര്‍ ശക്തമായി പ്രതിഷേധിക്കുകയും ചെയ്തതോടെ കുന്നമംഗലം പോലീസ് സ്ഥലത്തെത്തി.
ആരോഗ്യ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കക്കൂസ് മാലിന്യം തോട്ടില്‍ ഒഴുക്കിയതായി വ്യക്തമാക്കിയത്.
എന്നാല്‍ ഇതുസംബന്ധിച്ച് നല്‍കിയ നോട്ടീസ് സ്വീകരിക്കാന്‍ എന്‍ഐടി അധികൃതര്‍ ആദ്യം തയ്യാറായിരുന്നില്ല. തുടര്‍ന്ന് ജനങ്ങളുടെ എതിർപ്പ് ശക്തമായതോടെ ഹോസ്റ്റല്‍ ചുമതലയുള്ളവര്‍ നോട്ടീസ് ഏറ്റുവാങ്ങി.