ഫെബ്രുവരി 5ന് ഒറ്റ ഘട്ടമായാണ് ഡൽഹി തെരഞ്ഞെടുപ്പ്
ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് തീയതി അടുക്കുന്നതിനിടെ ആം ആദ്മി പാർട്ടിയ്ക്ക് കനത്ത തിരിച്ചടി. 7 എഎപി എംഎൽഎമാർ രാജി വെച്ചു. മത്സരിക്കാൻ സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് ഇവർ പാർട്ടി വിട്ടത്.(Seven AAP MLA’s resigned)
പാർട്ടിയിലും അധ്യക്ഷൻ അരവിന്ദ് കെജരിവാളിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് വ്യക്തമാക്കി എംഎൽഎമാർ നേതൃത്വത്തിനു കത്ത് കൈമാറി. നരേഷ് യാദവ് (മെഹ്റൗലി), രോഹിത് കുമാർ (ത്രിലോക്പുരി), രാജേഷ് ഋഷി (ജനക്പുരി), മദൽ ലാൽ (കസ്തൂർബ നഗർ), പവൻ ശർമ (ആർദർശ് നഗർ), ഭാവ്ന ഗൗഡ് (പലാം), ഭൂപീന്ദർ സിങ് ജൂൺ (ബിജ്വാസൻ) എന്നിവരാണ് പാർട്ടിയിൽ നിന്നു രാജി വച്ചത്.
ഫെബ്രുവരി 5ന് ഒറ്റ ഘട്ടമായാണ് ഡൽഹി തെരഞ്ഞെടുപ്പ് നടക്കുന്നത്. എട്ടിനാണ് വോട്ടെണ്ണൽ. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും എഎപി മിന്നും ജയം സ്വന്തമാക്കിയാണ് അധികാരത്തിലെത്തിയത്.