web analytics

മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; സംഭവം തൃശൂരിൽ ചടങ്ങിനിടെ

മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; സംഭവം തൃശൂരിൽ ചടങ്ങിനിടെ

തൃശ്ശൂർ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെപിസിസി അധ്യക്ഷനുമായ കെ. സുധാകരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തൃശ്ശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായിരുന്നു സുധാകരൻ തൃശ്ശൂരിലെത്തിയത്.

ചടങ്ങിനിടെയാണ് അദ്ദേഹത്തിന് അപ്രതീക്ഷിതമായി തലകറക്കം അനുഭവപ്പെട്ടത്. സഹപ്രവർത്തകരുടെ സഹായത്തോടെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ജനറൽ മെഡിസിൻ വിഭാഗത്തിൻറെയും ന്യൂറോളജി വിഭാഗത്തിൻറെയും വിദഗ്ധർ അദ്ദേഹത്തെ പരിശോധിച്ചു.

പ്രാഥമിക പരിശോധനകൾക്ക് ശേഷം എം.ആർ.ഐ സ്കാൻ ഉൾപ്പെടെ കൂടുതൽ പരിശോധനകൾക്ക് നിർദ്ദേശം നൽകിയതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. പരിശോധനാഫലം ലഭിക്കുന്നതോടെ തുടർചികിത്സ സംബന്ധിച്ച തീരുമാനം എടുക്കുമെന്നും ഡോക്ടർമാർ അറിയിച്ചു.

നിലവിൽ സുധാകരന്റെ ആരോഗ്യനില സ്ഥിരമാണെന്നും, ആശുപത്രി അധികൃതർ അദ്ദേഹത്തെ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും അറിയിച്ചിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള...

അവസാന വിസിൽ വരെ ശ്വാസം മുട്ടിച്ചു! കൊച്ചിയിൽ ഇന്ത്യക്ക് 2-1 ത്രില്ലർ ജയം

അവസാന വിസിൽ വരെ ശ്വാസം മുട്ടിച്ചു! കൊച്ചിയിൽ ഇന്ത്യക്ക് 2-1 ത്രില്ലർ...

മിശ്രയുടെ മിന്നൽ, കാമാർഗോയുടെ തിരിച്ചടി! കൊച്ചിയിൽ തീപാറുന്ന പോരാട്ടം

മിശ്രയുടെ മിന്നൽ, കാമാർഗോയുടെ തിരിച്ചടി! കൊച്ചിയിൽ തീപാറുന്ന പോരാട്ടം കൊച്ചിയിലെ ജവഹർലാൽ നെഹ്റു...

കൊച്ചിയിൽ  ഇന്ത്യ – ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ; മീഡിയ ബോക്സിൽ നിന്നും തത്സമയ വിവരങ്ങൾ പങ്കുവെക്കാൻ ന്യൂസ് 4 മീഡിയയും

കൊച്ചിയിൽ  ഇന്ത്യ - ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ പ്രത്യേക ലേഖകൻ കൊച്ചി:...

ഡെങ്കിപ്പനിയെ പേടിക്കണ്ട; പ്രതിരോധ വാക്‌സിൻ ‘ക്യൂ ഡെങ്ക’ ഇന്ത്യയിലേക്കും; അറിയേണ്ടതെല്ലാം

ഡെങ്കിപ്പനിയെ പേടിക്കണ്ട; പ്രതിരോധ വാക്‌സിൻ ‘ക്യൂ ഡെങ്ക’ ഇന്ത്യയിലേക്കും; അറിയേണ്ടതെല്ലാം ന്യൂഡൽഹി: ഡെങ്കിപ്പനി...

Other news

Related Articles

Popular Categories

spot_imgspot_img