ബിജെപിയിൽ ചേരാൻ കൊതിച്ച് കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാവ്! നിലവിലെ എംപി ബിജെപിയെ സമീപിച്ചു

ബിജെപിയിൽ ചേരാൻ കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാവ്. കേരളത്തിൽ നിന്നുള്ള കോൺഗ്രസ്‌ എംപി ബിജെപിയെ സമീപിച്ചെന്ന് റിപ്പോർട്ട്. ദി ഇന്ത്യൻ എക്സ്പ്രെസ്‌ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. Senior Congress leader in Kerala to join BJP

കോൺഗ്രസ്സ് നേതാവ് പാർട്ടിയിൽ ചേർന്നാൽ നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലിൽ ആണ് ബിജെപി. കേരളത്തിൽ എൽഡിഎഫിനെതിരെ കോൺഗ്രസ് പ്രചാരണം നടത്തുന്നതിനിടെ ആണ് റിപ്പോർട്ട് പുറത്ത് വന്നത്.

ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത്കുമാര്‍ ആര്‍എസ്എസ് നേതാവിനെ സന്ദര്‍ശിച്ചതിന്റെ വിവരങ്ങള്‍ പുറത്തുവിട്ട് ഗംഭീരമായി സ്‌കോര്‍ ചെയ്ത് തിളക്കത്തില്‍ നില്‍ക്കേ കോണ്‍ഗ്രസിന് തിരിച്ചടിയാണ്. 

കേരളത്തില്‍ നിന്നുള്ള ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് എംപി ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന വാര്‍ത്തയാണ് കോണ്‍ഗ്രസിന് രാഷ്ട്രീയമായി വെല്ലുവിളിയാകുന്നത്.

പാര്‍ട്ടിയില്‍ ചേരാനുള്ള താല്‍പര്യവുമായി കോണ്‍ഗ്രസ് എംപി സന്ദര്‍ശിച്ചുവെന്ന് ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഡല്‍ഹിയില്‍ നിന്ന് പ്രസിദ്ധികരിക്കുന്ന ദി ഇന്ത്യന്‍ എക്‌സ്പ്രസാണ് റിപ്പോര്‍ട്ട് ചെയ്തത്. എംപിയുടെ പേരോ, മണ്ഡലമോ മറ്റ് വിവരങ്ങളോ ഒന്നും തന്നെ പത്രം പുറത്തുവിട്ടില്ല. 

ബിജെപിയിലെ മിക്ക നേതാക്കള്‍ക്കും ഇദ്ദേഹത്തിന്റെ വരവിനോട് യോജിപ്പില്ലെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഒരു എംപി പാര്‍ട്ടിയിലേക്ക് വരുന്നത് കേരളത്തിലെ കോണ്‍ഗ്രസിനെ ക്ഷീണിപ്പിക്കാന്‍ ഗുണം ചെയ്യുമെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തലെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഈ വാര്‍ത്തയുടെ നിജസ്ഥിതിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഒട്ടേറെ സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. കേരളത്തിലെ ഇടതു സര്‍ക്കാര്‍ അഴിമതിയിലും ആര്‍എസ്എസ് ബന്ധങ്ങളിലും കുടുങ്ങിക്കിടക്കുന്ന ഘട്ടത്തില്‍ അവരെ രക്ഷിച്ചെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് കോണ്‍ഗ്രസ് വാദം. സിപിഎമ്മിന് അനുഭാവമുള്ള ബിജെപി നേതാക്കള്‍ പടച്ചു വിടുന്ന നുണക്കഥ മാത്രമാണ് ഈ വാര്‍ത്ത എന്നാണ് കെപിസിസി നിലപാട്.

അഖിലേന്ത്യാ തലത്തില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി മുഖ്യ പ്രതിപക്ഷമായി വിലസുമ്പോഴാണ് മാധ്യമങ്ങള്‍ ഇത്തരം കഥകള്‍ മെനയുന്നത്.

ഹരിയാനയിലും മഹാരാഷ്ട്രയിലും അടുത്ത മാസം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ കോലഹലമത്രയും. ഈ രണ്ട് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ പാതയിലാണ്. ഈ ഘട്ടത്തില്‍ കോണ്‍ഗ്രസ് നേതാക്കളാരും പാര്‍ട്ടി വിട്ടു പോകില്ലെന്ന പ്രതീക്ഷയിലാണ് നേതൃത്വം

spot_imgspot_img
spot_imgspot_img

Latest news

പകുതി വിലയ്ക്ക് സ്കൂട്ടർ: കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന്; വി​വി​ധ ജി​ല്ല​ക​ളി​ല്‍നി​ന്ന്​ കൂ​ടു​ത​ല്‍ പ​രാ​തി​ക​ള്‍

പകുതി വിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് വാഗ്ദാനം നൽകി കോടികൾ വെട്ടിച്ച ത​ട്ടി​പ്പു​മാ​യി...

വിഷ്ണുജയുടെ മരണം; ഭർത്താവ് പ്രഭിന്റെ ജാമ്യാപേക്ഷ തള്ളി

മലപ്പുറം: എളങ്കൂരിൽ ഭർതൃപീഡനത്തെ തുടർന്ന് വിഷ്ണുജ ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായ...

ബിജെപിയോ ആംആദ്മിയോ; രാജ്യതലസ്ഥാനം ആർക്കൊപ്പം; എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജരിവാളിന്റെ എഎപിയെ തോല്പിച്ച് ബിജെപി...

ഇതാണാ ഭാഗ്യവാൻ; 20 കോടിയുടെ ക്രിസ്മസ് ബംപർ ഇരിട്ടി സ്വദേശിയ്ക്ക്

തിരുവനന്തപുരം: ക്രിസ്മസ്–ന്യൂഇയർ ബംപർ ഒന്നാം സമ്മാനം 20 കോടി രൂപ ഭാഗ്യം...

എട്ടാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ ലൈം​ഗികാതിക്രമം; മൂന്ന് അധ്യാപകർ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ മൂന്ന് അധ്യാപകർ ചേർന്ന് പീഡനത്തിനിരയാക്കി....

Other news

ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിന് പുതിയ മാനദണ്ഡങ്ങള്‍

വയനാട്: ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിന് മാനദണ്ഡങ്ങള്‍ പുറത്തിറക്കി സർക്കാർ. മാനദണ്ഡങ്ങള്‍ വിശദീകരിക്കുന്ന...

പീഡന ശ്രമം ചെറുക്കുന്നതിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടിയ സംഭവം; ഹോട്ടൽ ഉടമ പിടിയിൽ

യുവതിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും കോഴിക്കോട്: പീഡന ശ്രമത്തിനിടെ ജീവനക്കാരിയായ യുവതി കെട്ടിടത്തിൽ...

ചോദ്യപേപ്പര്‍ ചോര്‍ച്ച; എംഎസ് സൊല്യൂഷന്‍സിലെ രണ്ട് അധ്യാപകര്‍ പിടിയിൽ

കോഴിക്കോട്: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എംഎസ് സൊല്യൂഷന്‍സിലെ രണ്ട്...

Related Articles

Popular Categories

spot_imgspot_img