അയാൾ പാവം, എന്നെ കല്യാണം ആലോചിച്ചു; സമ്മതിച്ചിരുന്നെങ്കിൽ ഐഷയുടെ ഗതിതന്നെ വന്നേനെ… രണ്ടര ഏക്കറിൽ കേരളത്തിലെ ധർമസ്ഥല; കൂടുതൽ അറിയാം
ആലപ്പുഴ: പല കാലഘട്ടങ്ങളിലായി കാണാതായ നാലു സ്ത്രീകൾ, 40തിനും 55നും ഇടയിൽ പ്രായമുള്ള, കുടുംബത്തിൽ പ്രശ്നങ്ങളുള്ളതോ, ഒറ്റയ്ക്ക് താമസിക്കുന്നതോ ആയ സ്ത്രീകളെയാണ് സെബാസ്റ്റ്യൻ ലക്ഷ്യംവച്ചത്. സ്ത്രീകളെ മാത്രമാണ് സെബാസ്റ്റ്യൻ ലക്ഷ്യമിട്ടതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
ആലപ്പുഴയിലെ പള്ളിപ്പുറത്തുള്ള രണ്ടരയേക്കർ സ്ഥലം കേരളത്തിലെ ധർമ്മസ്ഥലയോ എന്ന സംശയത്തിലാണ് അന്വേഷണസംഘം. ഏറെ ദുരൂഹതകൾ നിറയ്ക്കുന്നൊരു ഭൂമിയാണിത്. ആലപ്പുഴയിലെ പള്ളിപ്പുറത്തെ രണ്ടരയേക്കർ സ്ഥലം സെബാസ്റ്റ്യനു പാരമ്പര്യസ്വത്തായി ലഭിച്ചതാണ്.ഈ സ്ഥലത്തിന്റെ ഒത്ത നടുക്കായി നിഗൂഢതകൾ നിറഞ്ഞ പഴയവീടുണ്ട്. വീടിനു ചുറ്റും നിറയെ പുല്ലും കാടും നിറഞ്ഞ പ്രദേശമായിരുന്നു. പൊലീസ് ഇതെല്ലാം ജോലിക്കാരെ നിർത്തി വെട്ടിത്തെളിയിച്ചിട്ടുണ്ട്.
ഈ സ്ഥലത്തിന്റെ അതിർത്തികളിലായി മൂന്ന് കുളങ്ങളും കിണറുകളുമുണ്ട്. വീടിനകത്ത്, ഒരു മുറി മാത്രം ഗ്രാനൈറ്റ് പാകിയതും ദുരൂഹത ഉണർത്തുന്നുണ്ട്, ബാക്കിയെല്ലാ മുറികളും ടൈലിട്ടതാണ്. കടാവറും മണ്ണുമാന്തിയന്ത്രങ്ങളും എത്തിച്ച് നടത്തുന്ന പരിശോധനയിൽ മനുഷ്യന്റേതെന്ന് കരുതുന്ന അസ്ഥിക്കഷ്ണങ്ങളും തലയോട്ടിയും തുടയെല്ലും ക്ലിപ്പിട്ട പല്ലിന്റെ ഭാഗങ്ങളും കണ്ടെത്തി.
തുടയെല്ലും ക്ലിപ്പിട്ട പല്ലുകളും കണ്ടെടുത്തു. ഇത് ഐഷയുടെ പല്ലായിരിക്കാമെന്ന സംശയത്തിലാണ് അന്വേഷണസംഘമുള്ളത്. ഈ രണ്ടരയേക്കറിലെ കുളം വറ്റിച്ചു നടത്തിയ പരിശോധനയിൽ സ്ത്രീകളുടെ വസ്ത്രഭാഗങ്ങളും ലേഡീസ് ബാഗും കൊന്തയും കണ്ടെത്തിയിട്ടുണ്ട്. സെപ്റ്റിക് ടാങ്ക് ഉൾപ്പെടെ പരിശോധിച്ചു.
സ്ത്രീകളുടെ തിരോധാന കേസിൽ സീരിയൽ കില്ലർ എന്ന് സംശയിക്കുന്ന സെബാസ്റ്റ്യനുമായി ബന്ധമുള്ളവരിൽ നിന്നും ചില നിർണായക വിവരങ്ങൾ ഇതൊടൊപ്പം പുറത്തുവരുന്നുണ്ട്. സെബാസ്റ്റ്യനെ അറിയാമെന്നും ക്രൂരനായി തോന്നിയില്ലെന്നും കാണാതായ ഐഷയുടെ അയൽക്കാരി റോസമ്മ പറഞ്ഞു.
2016ൽ താൻ മേടിച്ച സ്ഥലം സെബാസ്റ്റ്യനും ഐഷയും ചേർന്ന് തന്നെ അറിയിക്കാതെ ജെസിബി കൊണ്ടുവന്നു വൃത്തിയാക്കി. തന്നെ അറിയിക്കാത്തതിന്റെ കാരണം ചോദിച്ചപ്പോൾ സ്ഥലം വാങ്ങാൻ ആരോ വരുന്നുണ്ടെന്നറിഞ്ഞതുകൊണ്ടാണ് തെളിച്ചതെന്ന് ഐഷ മറുപടി നൽകി. അത്യാവശ്യം ബ്രോക്കർ പണിയും സ്ഥലക്കച്ചവടവും നടത്തുന്നയാളാണ് സെബാസ്റ്റ്യനെന്നാണ് അവർക്ക് ആകെ അറിയാവുന്നത്.
എന്നാൽ റോസമ്മയുടെ വാക്കുകളിലും തികഞ്ഞ അവ്യക്തത തുടരുകയാണ്. സ്ഥലം വിൽപനയ്ക്കായി സെബാസ്റ്റ്യൻ പലതവണ ആ പ്രദേശത്ത് വന്നുപോയിരുന്നു. ഇതിനിടെ സെബാസ്റ്റ്യൻ തന്നെ കല്യാണമാലോചിച്ചുവെന്നും റോസമ്മ പറഞ്ഞു. കോടതി മുഖാന്തിരവും അരമന മുഖാന്തിരവും വിവാഹമോചനം നേടിയിട്ടുണ്ടെന്നും പുളളിക്ക് കല്യാണത്തിനു തടസമില്ലെന്നും പറഞ്ഞു. റജിസ്റ്റർ വിവാഹം നടത്താമെന്നും സെബാസ്റ്റ്യൻ ഒരു തവണ പറഞ്ഞതായും റോസമ്മ പറയുന്നു.
സെബാസ്റ്റ്യനെ കണ്ടാൽ ക്രൂരനാണെന്നൊന്നും തോന്നില്ലെന്നും റോസമ്മ വ്യക്തമാക്കി. ഐഷയും താനും സഹോദരിമാരെപ്പോലെയായിരുന്നു, ഞങ്ങൾക്ക് രണ്ടുപേർക്കും ആരുമില്ല, ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഐഷയെ കാണാതായ ദിവസം താൻ പള്ളിപ്പുറം പള്ളിയിൽ കുർബാനയ്ക്ക് പോയെന്നും ഐഷയ്ക്ക് എന്തോ അബദ്ധം പറ്റിയതാകാമെന്നും റോസമ്മ പറഞ്ഞു.
പള്ളിയിൽ പോയിവന്നപ്പോൾ ഐഷയുടെ മിസ്ഡ് കോളുകൾ കണ്ടു, രണ്ടുമൂന്നുദിവസം തിരിച്ചുവിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. ഐഷ കൂടപ്പിറപ്പിനെ പോലയെന്ന് അവകാശപ്പെട്ട റോസമ്മയ്ക്ക് ഐഷയെ കാണാതായ വർഷമടക്കമുള്ള കാര്യങ്ങളിൽ വ്യക്തമായ മറുപടിയില്ല. സെബാസ്റ്റ്യൻ ആവശ്യപ്പെട്ട കാര്യങ്ങളൊക്കെ ഐഷയെപ്പോലെ താനും സമ്മതിച്ചിരുന്നെങ്കിൽ ഐഷയുടെ ഗതിതന്നെ വന്നേനെയെന്നും റോസമ്മ പറയുന്നു.
കാണാതായ സ്ത്രീകൾ:
ജൈനമ്മ (2024) – കോട്ടയം അതിരമ്പുഴ സ്വദേശി
ബിന്ദു പദ്മനാഭൻ (2002) – ചേർത്തല കടക്കരപ്പള്ളി
ഐഷ (2012) – ചേർത്തല വാരനാട്
സിന്ധു (2020) – ചേർത്തല വള്ളാകുന്നത്ത്
ഇവരെയെല്ലാം കാണാതായതിനു പിന്നാലെയാണ് സെബാസ്റ്റ്യനെക്കുറിച്ചുള്ള ഗൗരവമേറിയ അന്വേഷണങ്ങൾ ആരംഭിച്ചത്.
പള്ളിപ്പുറത്തെ നിഗൂഢ ഭൂമിയിലേക്ക് അന്വേഷണം
ആലപ്പുഴയിലെ പള്ളിപ്പുറത്ത് സെബാസ്റ്റ്യന്റെ പാരമ്പര്യ സ്വത്തായ രണ്ട്രയേക്കർ ഭൂമിയാണ് അന്വേഷണത്തിന്റെ കേന്ദ്രബിന്ദുവായിരിക്കുന്നത്. അതിന്റെ ഭൗതിക ഘടനയും ഭീതികരമായ സാഹചര്യങ്ങളുമാണ് പൊലീസ് കണക്കിലെടുത്തത്. വീടിനകത്ത് ഗ്രാനൈറ്റ് പാകിയ ഒരൊറ്റ മുറിയും, ടൈൽ ഫ്ളോറുകളുള്ള മറ്റു മുറികളും സംശയങ്ങൾക്ക് ഇടയാക്കി.
കുളങ്ങൾ, കിണറുകൾ, സെപ്റ്റിക് ടാങ്ക് തുടങ്ങിയ സ്ഥലങ്ങൾ വറ്റിച്ചും പരിസരപ്രദേശങ്ങൾ വെട്ടിത്തെളിയിച്ചും നടത്തിയ അന്വേഷണത്തിൽ:
20-ലധികം അസ്ഥിക്കഷ്ണങ്ങൾ
തലയോട്ടി
തുടയെല്ല്
ക്ലിപ്പിട്ട പല്ലുകളുടെ ഭാഗങ്ങൾ
സ്ത്രീകളുടെ വസ്ത്രഭാഗങ്ങൾ, ലേഡീസ് ബാഗ്, കൊന്ത
എന്നിവ കണ്ടെത്തിയിട്ടുണ്ട്. ഈ അവശിഷ്ടങ്ങളിൽ ഒരേ ദന്തസംരചനയുള്ള പല്ലുകൾ കണ്ടെത്തിയതോടെ, അവ ഐഷയുടേതാകാമെന്ന സംശയത്തിലാണ് ക്രൈംബ്രാഞ്ച്.
പ്ലാനിംഗോടെയുള്ള കൊലപാതകങ്ങളോ?
ബിന്ദുവിനെ കാണാതായതിനുശേഷമായിരിക്കുന്നു വീടിനകത്തെ ഒരു മുറി ടൈൽ മാറ്റി ഗ്രാനൈറ്റ് പാകിയത്. ഈ ഭാഗം ഇപ്പോൾ പൊലീസിന്റെ പ്രത്യേക ശ്രദ്ധയിലാണ്. ജൈനമ്മയുടെ കേസിൽ മാത്രം സെബാസ്റ്റ്യൻ ചെറിയ രീതിയിൽ സഹകരിച്ചുവെങ്കിലും, മറ്റെല്ലാ കേസുകളിലും അദ്ദേഹം മൗനമായി ചിരിക്കുകയാണെന്നത് അന്വേഷണസംഘത്തെ ഞെട്ടിച്ചിരിക്കുകയാണ്.
അയൽക്കാരിയുടെ വെളിപ്പെടുത്തലുകൾ
കാണാതായ ഐഷയുടെ അടുത്ത സുഹൃത്ത് റോസമ്മയുടെ മൊഴികളും അന്വേഷണത്തിന് സുഗമമായ പാത ഒരുക്കുന്നു.
2016ൽ റോസമ്മയ്ക്ക് അറിയിക്കാതെ സെബാസ്റ്റ്യനും ഐഷയും ചേർന്ന് ജെസിബി കൊണ്ടുവന്ന് സ്ഥലമൊന്ന് വെട്ടിത്തെളിയിച്ചിരുന്നു.
“സ്ഥലം വിൽക്കാനാണ് ഒരാൾ എത്തുന്നത്” എന്നായിരുന്നു ഐഷയുടെ മറുപടി.
ബ്രോക്കറായും സ്ഥലക്കച്ചവടക്കാരനായും സെബാസ്റ്റ്യൻ അറിയപ്പെടുന്നയാളാണ്.
സെബാസ്റ്റ്യൻ തന്നെ വിവാഹം ആലോചിച്ചതായും, രജിസ്റ്റർ കല്യാണം ചെയ്യാമെന്നു പറഞ്ഞതായും റോസമ്മ പറയുന്നു.
ഐഷയെ കാണാതായ ദിവസം റോസമ്മ പള്ളിയിൽ കുർബാനയ്ക്ക് പോയിരുന്നെന്നും, വരുമ്പോൾ ഐഷയുടെ മിസ്ഡ് കോളുകൾ കണ്ടെങ്കിലും പിന്നീട് ബന്ധപ്പെടാൻ സാധിച്ചില്ലെന്നും പറയുന്നു. “സെബാസ്റ്റ്യൻ പറഞ്ഞ കാര്യങ്ങൾ ഞാനും ഐഷയെപോലെ സമ്മതിച്ചെങ്കിൽ, എനിക്ക് അതേ ഗതിയാകുമായിരുന്നു” എന്ന റോസമ്മയുടെ പരാമർശം ഈ കേസിന്റെ ഭീകരത കൂട്ടുന്നു.
English Summary:
Sebastian, a suspected serial offender in Kerala, is believed to have targeted women aged 40–55 who were either living alone or had family issues. Investigators suspect a disturbing pattern in the disappearance of multiple women over the years.