പുറത്ത് കാണാത്തതിനെ തുടർന്ന് തിരച്ചിൽ, കണ്ടെത്തിയത് മൃതദേഹം; സൗദിയിൽ മലയാളി മരിച്ച നിലയിൽ

റിയാദ്: ബുറൈദയിലെ താമസസ്ഥലത്ത് മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ചാത്തന്നൂർ മീനാട് ദേവ വിലാസത്തിൽ ജയദേവനാണ് (60) മരിച്ചത്. 25 വർഷത്തിലധികമായി ബുറൈദയിൽ എ.സി, റഫ്രിജറേറ്റർ മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു ഇയാൾ .

ഒറ്റയ്ക്കായിരുന്നു താമസം, മുറിയിൽ നിന്ന് പുറത്തു കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസത്തോളം പഴക്കമുണ്ട് മൃതദേഹത്തിന്. ഉടൻ തന്നെ പൊലീസും മെഡിക്കൽ സംഘവും സ്ഥലത്തെത്തി മൃതദേഹം ബുറൈദ സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. രണ്ടുവർഷം മുമ്പാണ് ജയദേവന് നാട്ടിൽനിന്ന് അവധി കഴിഞ്ഞ് മടങ്ങിയത്. രത്നമ്മയാണ് മാതാവ്. ഭാര്യ: ബിന്ദു. മക്കൾ: അഭി, വന്ദന. മരുമകൻ: നവീൻ രാജ്.

spot_imgspot_img
spot_imgspot_img

Latest news

കിവീസിനെ എറിഞ്ഞുവീഴ്ത്തി വരുൺ; ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയ്ക്ക് 44 റൺസ് ജയം

ദുബായ്: ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ എതിരാളികളായ ന്യൂസിലാൻഡിനെ 44 റൺസിനു തോൽപിച്ച്...

തോൽവി അറിയാതെ കേരളം, തലയെടുപ്പോടെ മടക്കം; രഞ്ജി ട്രോഫി കിരീടമുയർത്തി വിദർഭ

നാഗ്പൂർ: രഞ്ജി ട്രോഫി ഫൈനലിൽ കിരീടമുയർത്തി വിദർഭ. ഫൈനലിൽ സമനില വഴങ്ങിയതോടെ...

കേരളത്തിൽ മാസപ്പിറവി കണ്ടു; നാളെ റമദാൻ ഒന്ന്; ഇനി വ്രതശുദ്ധിയുടെ പുണ്യ നാളുകൾ

കോഴിക്കോട്: മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് കേരളത്തിൽ നാളെ റമദാൻ വ്രതം ആരംഭിക്കും....

Other news

ബ്രിട്ടനെ ഞെട്ടിച്ച് ചാര പോലീസിൻ്റെ രഹസ്യ ബന്ധം; വഞ്ചിക്കപ്പെട്ടത് അമ്പതോളം യുവതികൾ; സത്യം അറിഞ്ഞപ്പോൾ മനസു തകർന്നെന്ന് ഇരകൾ

ലണ്ടൻ: യുകെയ ഞെട്ടിച്ച് ചാര പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെയുള്ള ലൈം​ഗിക ആരോപണങ്ങൾ. കഴിഞ്ഞ...

സംസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും കൂട്ടക്കൊലപാതകം; പത്തനംതിട്ടയിൽ യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊന്നു

പത്തനംതിട്ട: സംസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും കൂട്ടക്കൊലപാതകം. പത്തനംതിട്ടയിൽ യുവാവ് ഭാര്യയെയും സുഹൃത്തിനെയും...

താൽക്കാലിക അധ്യാപികക്ക് സ്ഥിര ജോലി വാഗ്ദാനം നൽകി പീഡനം; സംഭവം നടന്നത് സ്കൂളിൽ വെച്ച്; കോൺഗ്രസ് നേതാവിനെതിരെ കേസ്

മലപ്പുറം: കോൺഗ്രസ് നേതാവായ അധ്യാപകനെതിരെ പീഡനപരാതിയുമായി അധ്യാപിക രംഗത്ത്. മലപ്പുറം വള്ളിക്കുന്ന്...

Related Articles

Popular Categories

spot_imgspot_img